കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരം പിടിക്കും'; ശക്തമായ തിരിച്ചു വരവിന് തന്ത്രമൊരുങ്ങുന്നു

Google Oneindia Malayalam News

ഭോപ്പാൽ; ബിഹാർ നിയമസഭ തിരഞ്ഞെടുപ്പിനൊപ്പം നവംബറിൽ മധ്യപ്രദേശിൽ നിർണായകമായ നിയമസഭ ഉപതിരഞ്ഞെടുപ്പ് കൂടി നടക്കും. 27 മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുക. കോൺഗ്രസിനേയും ബിജെപിയേയും സംബന്ധിച്ച് തിരഞ്ഞെടുപ്പ് വിജയം അനിവാര്യമാണ്.

മികച്ച വിജയം നേടാൻ സാധിച്ചില്ലേങ്കിൽ ബിജെപി അധികാരത്തിൽ നിന്ന് പുറത്ത് പോകുന്നതിന് വരെ കാരണമായേക്കും. അതേസമയം കോൺഗ്രസിനെ സംബന്ധിച്ച് അധികാരം തിരിച്ച് പിടിക്കാനുള്ള അവസരം കൂടിയാണ് തെരഞ്ഞെടുപ്പിലൂടെ ലഭിക്കുന്നത്.

കോൺഗ്രസിന്റെ സിറ്റിങ് സീറ്റുകൾ

കോൺഗ്രസിന്റെ സിറ്റിങ് സീറ്റുകൾ

കോൺഗ്രസ് മുൻ കേന്ദ്രമന്ത്രി കൂടിയായ ജ്യോതിരാദിത്യ സിന്ധ്യയ്ക്കൊപ്പം ബിജെപിയിൽ എത്തിയ 22 എംഎൽഎമാരുടെ മണ്ഡലങ്ങളിൽ ഉൾപ്പെടെ 27 ഇടത്താണ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. ഇതിൽ 26 ഉം കോൺഗ്രസിന്റെ സിറ്റിങ്ങ് സീറ്റുകളാണ്. ഒന്ന് ബിജെപിയുടേയും. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചിട്ടില്ലേങ്കിലും ഇതിനോടകം കോൺഗ്രസും ബിജെപിയും പ്രവർത്തനങ്ങൾ സജീവമാക്കിയിട്ടുണ്ട്.

 9 സീറ്റിൽ വിജയിച്ചാൽ

9 സീറ്റിൽ വിജയിച്ചാൽ

27 സീറ്റില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ കുറഞ്ഞത് 9 സീറ്റില്‍ വിജയം നേടിയാല്‍ ബിജെപിക്ക് നിയമസഭയില്‍ കേവല ഭൂരിപക്ഷ സംഖ്യയാ 116 ല്‍ എത്താന്‍ കഴിയും. എന്നാൽ ജ്യോതിരാദിത്യ സിന്ധ്യയുടെ വരവോടെ പാർട്ടിയിൽ വലിയ ഭിന്നതയാണ് ഉടലെടുത്തത്. സിന്ധ്യയേയും പാർട്ടി വിട്ട് എത്തിയവരേയും അംഗീകരിക്കാൻ ബിജെപി നേതാക്കളിൽ ചിലർ ഇതുവരെ തയ്യാറായിട്ടില്ല.

കോൺഗ്രസിലേക്ക് ചേക്കേറി

കോൺഗ്രസിലേക്ക് ചേക്കേറി

ചിലരാകട്ടെ നേതൃത്വവുമായി ഇടഞ്ഞ് കോൺഗ്രസിലേക്ക് ചേക്കേറുകയും ചെയ്തു. ബിജെപി വിടാൻ താത്പര്യമില്ലാത്ത ചിലർ തിരഞ്ഞെടുപ്പിൽ സിന്ധ്യ പക്ഷത്തിനുള്ള മറുപടി നൽകുമെന്നാണ് പരോക്ഷമായി ഉയർത്തുന്ന വെല്ലുവിളി. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗ്വാളിയാർ-ചമ്പൽ മേഖലയിലാണ് ബിജെപി കൂടുതൽ പ്രതിസന്ധി നേരിടുന്നത്.

ഭിന്നത രൂക്ഷം

ഭിന്നത രൂക്ഷം

സിന്ധ്യയുടെ സ്വാധീന മേഖലയായ ഇവിടെ 16 സീറ്റുകളാണ് ഉൾപ്പെടുന്നത്. ഇവിടെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി ബിജെപി പ്രത്യേക കമ്മിറ്റികൾ രൂപീകരിച്ചെങ്കിലും സിന്ധ്യ വിഭാഗം നേതാക്കൾ മത്സരിക്കുന്ന മണ്ഡലങ്ങളിൽ തിരഞ്ഞെടുപ്പ് പ്രവർത്തനം നടത്താൻ നേതാക്കൾ ഇതുവരെ തയ്യാറായിട്ടില്ല. അതേസമയം മറുവശത്ത് ആത്മവിശ്വാസം ഉയർന്ന നിലയിലാണ് കോൺഗ്രസ്. തിരഞ്ഞെടുപ്പിന് മുൻപ് നഷ്ടപ്രതാപം തിരിച്ച് പിടിക്കാൻ കോൺഗ്രസിന് സാധിക്കുമെന്ന് മുതിർന്ന നേതാവ് ദിഗ്വിജയ് സിംഗ് പറഞ്ഞു. ദി ഹിന്ദുവിന് നൽകിയ അഭിമുഖത്തിലാണ് തിരഞ്ഞെടുപ്പിനെ കുറിച്ച് സിംഗ് പ്രതികരിച്ചത്.

10 ജില്ലകളിൽ

10 ജില്ലകളിൽ

സിന്ധ്യ കോൺഗ്രസിൽ ഉണ്ടായിരുന്നപ്പോൾ 10 ജില്ലകളിലായിരുന്നു സിന്ധ്യയ്ക്ക് സ്വാധീനം ഉണ്ടായിരുന്നത്. ഇവിടെ അദ്ദേഹമായിരുന്നു സംഘടനപരമായ കാര്യങ്ങൾ ശ്രദ്ധിച്ചിരുന്നത്. അദ്ദേഹം നിയമിച്ച 35-40 ശതമാനം പേർ പാർട്ടി വിട്ടു. അതിന് ശേഷം പാർട്ടിയിൽ വൻ ഉടച്ച് വാർക്കലുകളാണ് കമൽനാഥിന്റെ നേതൃത്വത്തിൽ നടത്തിയത്.

കടുത്ത അമർഷത്തിൽ

കടുത്ത അമർഷത്തിൽ

ബൂത്ത് മുതൽ ജില്ലാതലം വരെ ആ ജില്ലകളിലെ സംഘടനാ ഘടന പുനർനിർമിച്ചു. പുതിയ ആളുകൾ ഞങ്ങളോടൊപ്പം ചേർന്നു. നഷ്ടപ്പെട്ട നിലം വീണ്ടെടുക്കാൻ ഞങ്ങൾക്ക് കഴിയുമെന്ന് ഞാൻ കരുതുന്നു, സിംഗ് പറഞ്ഞു. സിന്ധ്യ പാർട്ടി വിടുമെന്ന് അദ്ദേഹത്തിനോട് അടുത്ത ആളുകൾ പോലും പ്രതീക്ഷച്ചിരുന്നില്ല. അതുകൊണ്ട് തന്നെ സിന്ധ്യയുടെ തിരുമാനത്തിൽ അദ്ദേഹത്തിനോട് ഒരിക്കൽ അടുപ്പം പുലർത്തിയ നേതാക്കൾ പോലും കടുത്ത അമർഷത്തിലാണ്.

അയോധ്യ നിലപാട്

അയോധ്യ നിലപാട്

തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന 27 ൽ 26 മണ്ഡലങ്ങളും കോൺഗ്രസിന്റെ സിറ്റിങ്ങ് സീറ്റാണ്. സിന്ധ്യ വിഭാഗക്കാർക്കെതിരെ ഇവിടെ അമർഷം ശക്തമാണെന്നും അദ്ദേഹം പറഞ്ഞു. അയോധ്യ ക്ഷേത്ര നിർമ്മാണത്തിന്റെ ഭൂമി പൂജനുമായി ബന്ധപ്പെട്ട് കമൽനാഥ് കൈക്കൊണ്ട നിലപാടിനെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു.

Recommended Video

cmsvideo
Priyanka Gandhi Making New Waves In Congress | Oneindia Malayalam
ചെയ്തത് തെറ്റ്

ചെയ്തത് തെറ്റ്

എല്ലാ മതത്തിലുമുള്ള ആളുകളേയും കോൺഗ്രസ് ബഹുമാനിക്കുന്നു. ഞങ്ങൾ ഒരിക്കലും മതത്തിന്റെ പേരിൽ രാഷ്ട്രീയം കളിച്ചിട്ടില്ല. ആരോടും വിശ്വാസത്തിന്റെയോ മതത്തിന്റെയോ അടിസ്ഥാനത്തിൽ ഒരിക്കലും വോട്ട് ചോദിച്ചിട്ടില്ല. നമ്മുടെ സനാതന ധർമ്മത്തിന്റെ ഇന്ത്യൻ ധാർമ്മികതയുടെ കരുത്ത് ഇതാണ്, എല്ലാ മതങ്ങൾക്കും തുല്യമായ ആദരവാണ് നൽകുന്നത്, അദ്ദേഹം പറഞ്ഞു. പാർട്ടിയിൽ നേതൃമാറ്റം ആവശ്യപ്പെട്ട് കത്തെഴുതിയ നേതാക്കളേയും അദ്ദേഹം വിമർശിച്ചു. നേരിട്ട് സോണിയാ ഗാന്ധിയുമായി വിഷയങ്ങൾ ചർച്ച ചെയ്യാമെന്നിരിക്കേ കത്തെഴുതിയത് അനാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

ഉപതിരഞ്ഞെടുപ്പ്; യോഗിക്കെതിരെ കച്ചകെട്ടി പ്രിയങ്ക! കോൺഗ്രസ് തന്ത്രം ഇങ്ങനെ, പ്രതീക്ഷയോടെ പ്രതിപക്ഷംഉപതിരഞ്ഞെടുപ്പ്; യോഗിക്കെതിരെ കച്ചകെട്ടി പ്രിയങ്ക! കോൺഗ്രസ് തന്ത്രം ഇങ്ങനെ, പ്രതീക്ഷയോടെ പ്രതിപക്ഷം

കൊവിഡ്; ദ്രുത പരിശോധനയിൽ നെഗറ്റീവ് ആയവരും ആർടി-പി‌സി‌ആർ പരിശോധന നടത്തണം<br />കൊവിഡ്; ദ്രുത പരിശോധനയിൽ നെഗറ്റീവ് ആയവരും ആർടി-പി‌സി‌ആർ പരിശോധന നടത്തണം

തിരഞ്ഞെടുപ്പിന് തൊട്ട് മുൻപ് ആർജെഡിക്ക് കനത്ത തിരിച്ചടി; മുതിർന്ന നേതാവ് രാജിവെച്ചുതിരഞ്ഞെടുപ്പിന് തൊട്ട് മുൻപ് ആർജെഡിക്ക് കനത്ത തിരിച്ചടി; മുതിർന്ന നേതാവ് രാജിവെച്ചു

English summary
Congress confident, will recover lost grounds before by poll says dig vijay singh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X