കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഹാറിൽ രാഹുൽ കാത്ത് വെച്ചിരിക്കുന്നത് സർപ്രൈസ്; പരിഗണനയിൽ 2 നേതാക്കൾ.. യുവാക്കളുടെ ടീമും

Google Oneindia Malayalam News

പട്ന; ബിഹാറിൽ ആർജെഡി സഖ്യത്തിന്റെ ഭാഗമാണ് കോൺഗ്രസ്. എന്നാൽ ഇക്കുറിയും നിയമസഭ തിരഞ്ഞടുപ്പിൽ വലിയ നേട്ടമുണ്ടാക്കാൻ കോൺഗ്രസിന് സാധിച്ചിരുന്നില്ല. 70 സീറ്റിൽ മത്സരിച്ച കോൺഗ്രസിന് ആകെ ലഭിച്ചത് വെറും 19 സീറ്റുകളായിരുന്നു. 75 സീറ്റുകളിലായിരുന്നു ആർജെഡി ജയം. സഖ്യത്തിന്റെ ഭാഗമായിരുന്ന ഇടതുപാർട്ടികളും വലിയ നേട്ടം കൊയ്തിരുന്നു. അതുകൊണ്ട് തന്നെ മുന്നണിയുടെ പരാജയത്തിന് പ്രധാന കാരണമായത് കോൺഗ്രസിന്റെ പ്രകടനമായിരുന്നുവെന്ന വിലയിരുത്തൽ ശക്തമായിരുന്നു.

എന്തായാലും തുടർ തിരിച്ചടിയുടെ പശ്ചാത്തലത്തിൽ വലിയൊരു തിരിച്ചുവരവിനുള്ള സാധ്യതകൾ പരിശോധിക്കുകയാണ് സംസ്ഥാനത്ത് പാർട്ടി. പുതിയ പാർട്ടി അധ്യക്ഷനെ കണ്ടെത്താനുള്ള നടപടികളിലേക്ക് കോൺഗ്രസ് കടന്ന് കഴിഞ്ഞു.

1

സവർണ, മുസ്ലീം ,ദളിത് സമുദായ സമവാക്യങ്ങൾ അനുകൂലമയ 1990 കൾ വരെ ബിഹാർ ഭരിച്ചിരുന്നത് കോൺഗ്രസ് ആയിരുന്നു. എന്നാൽ നിതീഷ് കുമാറിന്റേയും ലാലുവിന്റേയും ഉദയം സംസ്ഥാന രാഷ്ട്രീയത്തിൽ കോൺഗ്രസിന്റെ ശക്തി ക്ഷയിപ്പിച്ചു. ദളിത്,മുസ്ലീം വോട്ടുകൾ ആർജെഡിയിലേക്ക് ഒഴുകിയപ്പോൾ സവൿണ വോട്ടുകൾ ബിജെപിയ്ക്കൊപ്പം നിലയുറച്ചു. ഇനിയൊരു തിരിച്ച് വരവ് സാധ്യമാകണമെങ്കിൽ വലിയ പദ്ധതികൾ തന്നെ സംസ്ഥാനത്ത് കോൺഗ്രസിന് പുറത്തെടുക്കേണ്ടി വരും. അതിനായി മുന്നിൽ നിന്ന് നയിക്കാൻ ശക്തമായൊരു നേതാവ് വേണമെന്ന വികാരവും പാർട്ടിയിൽ ശക്തമാണ്.

2

3

അതേസമയം ഒബിസി, എസ് സി വോട്ടുകൾ ഏറെ നിർണായകമായ സംസ്ഥാനത്ത് സമുദായ സമാവാക്യങ്ങൾ കൂടി പരിഗണിച്ചുള്ളതായിരിക്കണം നിയമനം എന്നാണ് പാർട്ടിയിലെ ഒരു വിഭാഗം നേതാക്കളുടെ നിർദ്ദേശം. ബിജെപിയും ജെഡിയുവും ആർജെഡിയും രാഷ്ട്രീയ ആധിപത്യം പുലർത്തുമ്പോൾ, ഏറ്റവും പ്രാപ്തിയുള്ള, പരിചയസമ്പന്നനായ, യോഗ്യതയുള്ള സംസ്ഥാന അധ്യക്ഷനെ വേണം കോൺഗ്രസ് കണ്ടെത്തേണ്ടത്. അദ്ദേഹത്തിന് സമുദായ സമവാക്യങ്ങൾ പരിഗണിച്ച് പ്രവർത്തിക്കാൻ സാധി്കണം. ഒപ്പം മറ്റ് യോഗ്യതകളും ഉണ്ടായിരിക്കണം, പാർട്ടി നേതാക്കൾ പറയുന്നു. ഈ സാഹചര്യത്തിൽ ന്യൂനപക്ഷ സമുദായ അംഗമായ താരിഖ് അൻവർ, എസ്സി സമുദായാംഗം രാജേഷ് റാാം, രാജേഷ് റാം, സവർണ സമുദായാംഗമായ നിഖിൽ കുമാർ എന്നിവരുടെ പേരുകളാണ് ഇവർ ഉയർത്തുന്നത്.

സോഷ്യല്‍ മീഡിയയില്‍ വൈറലായി അഭയ ഹിരണ്‍മയിയുടെ ചിത്രങ്ങള്‍; ആരെയാണ് കാത്തിരിക്കുന്നതെന്ന് ആരാധകര്‍

4

അതേസമയം നിഖിൽ കുമാറോ, മീരാ കുമാറോ പാർട്ടി തലപ്പത്ത് എത്താനുള്ള സാധ്യതയാണ് കൂടുതൽ എന്നാണ് ഒരു വിഭാഗം നേതാക്കൾ പറയുന്നത്. ഇന്ത്യയുടെ ആദ്യ വനിതാ ലോക്‌സഭാ സ്പീക്കറായ മീര അഭിഭാഷക കൂടിയായിരുന്നു. പഠനശേഷം 1973 ല്‍ ഇന്ത്യന്‍ ഫോറിന്‍ സര്‍വീസില്‍ പ്രവേശിച്ച മീര, യു കെ., സ്‌പെയിന്‍, മൗറിഷ്യസ് എന്നീ രാജ്യങ്ങളില്‍ ഇന്ത്യയുടെ നയതന്ത്രപ്രതിനിധിയായി സേവനം അനുഷ്ഠിച്ചിടുന്നു. പന്ത്രണ്ട് വര്‍ഷത്തിനു ശേഷം 1985 ല്‍ സര്‍വീസില്‍ നിന്ന് രാജി വെച്ചാണ് മീര സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയത്. കോണ്‍ഗ്രസ് പ്രതിനിധിയായി ഉത്തര്‍പ്രദേശിലെ ബിജ്‌നോറില്‍ നിന്നാണ് ആദ്യമായി പാര്‍ലമെന്റിലെത്തുന്നത്. തിരഞ്ഞെടുപ്പില്‍ മായാവതിയെയും രാംവിലാസ് പാസ്വാനെയും പരാജയപ്പെടുത്തിയ ചരിത്രമുള്ള നേതാവ് കൂടിയാണ് മീര. മാത്രമല്ല ഒന്നാം യു പി എ മന്ത്രിസഭയില്‍ സാമൂഹികനീതി വകുപ്പു മന്ത്രിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.നേരത്തേ കോൺഗ്രസിൽ നിന്നും പലപ്പോഴായി ബിഹാറിലെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പരിഗണിച്ച നേതാവ് കൂടിയാണ് മീര കുമാർ. ബീഹാറിലെ സവർണർ ഉൾപ്പെടെ എല്ലാ സമുദായങ്ങൾക്കിടയിലും സ്വാധീനമുള്ള നേതാവ് കൂടിയാണ് മീര.

5

അതേസമയം മുൻ ഐപിഎസ് ഉദ്യോഗസ്ഥനാണ് നികേഷ് കുമാർ.നേരത്തേ ദില്ലി കമ്മീഷ്ണർ ആയിരുന്ന നിഖിൽ സവർണ സമുദായമായ രാജ്പുത് വിഭാഗത്തിൽ നിന്നുള്ള നേതാവാണ്. നാഗാലാൻഡിന്റെയും കേരളത്തിന്റെയും ഗവർണറായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. അന്തരിച്ച മുൻ ബിഹാർ മുഖ്യമന്ത്രി സത്യേന്ത്ര നാരായൺ സിൻഹയുടെ മകൻ കൂടിയാണ് നിഖിൽ. നിഖിൽ കുമാറിന്റെ അമ്മ കിഷോരി സിൻഹയും ഭാര്യ ശ്യാമ സിൻഹയും ബീഹാറിലെ വൈശാലി, ഔറംഗാബാദ് എന്നീ മണ്ഡലങ്ങളിൽ നിന്നുള്ള ലോക്സഭാംഗങ്ങളാണ്. സമുദായങ്ങൾക്ക് അതീതമായി പിന്തുണയുള്ള നേതാവാണ് നിഖിൽ എന്നതാണ് അദ്ദേഹത്തിന്റെ സാധ്യത വർധിപ്പിക്കുന്നത്. സോണിയാ ഗാന്ധിയുമായും രാഹുൽ ഗാന്ധിയുമായും ഒരുപോലെ ബന്ധം പുലർത്തുന്ന നേതാക്കളാണ് ഇരുവരും എന്നതും ശ്രദ്ധേയമാണ്.

6

Recommended Video

cmsvideo
മോദിയെ സിറിഞ്ചിലാക്കി ആരാധകർ ആഹാ എന്താ ഒരു കേക്ക് | Oneindia Malayalam
7

അതേസമയം കനയ്യയോ കോൺഗ്രസോ അഇത് സംബന്ധിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എന്നാൽ ഇപ്പോൾ നടക്കുന്നത് വെറും അഭ്യൂഹങ്ങൾ മാത്രമാണെന്നാണ് സി പി ഐ ദേശീയ ജനറല്‍ സെക്രട്ടറി ഡി രാജ വ്യക്തമാക്കിയത്. സിപഐ ദേശീയ എക്സിക്യൂട്ടീവിലെ ഒരു അംഗമായ അദ്ദേഹത്തിനെ ഏത് രാഷ്ട്രീയ നേതാവിനെയും കാണാനും ചര്‍ച്ചകള്‍ നടത്താനും സ്വാതന്ത്ര്യമുണ്ട്. അദ്ദേഹം സീതാറാം യെച്ചൂരിയുമായി കൂടിക്കാഴ്ച നടത്തിയാല്‍ ഇത്തരത്തിലുള്ളൊരു അഭ്യൂഹം ഉണ്ടാകുമോയെന്നും ഡി രാജ ചോദിച്ചിരുന്നു. എന്തായാലും കനയ്യയുടെ പ്രതികരണത്തിനായി കാത്തിരിക്കുകയാണ് പ്രവർത്തകരും നേതാക്കളും.

English summary
Congress consider Meera kumar or Nikhil Kumar as new Bihar party president
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X