കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിന് ഇടക്കാല പ്രസിഡന്റ്; രാഹുല്‍ ഗാന്ധിക്ക് ബദല്‍, നിര്‍ണായക തീരുമാനം എടുക്കാന്‍ സമിതി

Google Oneindia Malayalam News

ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിസന്നദ്ധത പ്രകടിപ്പിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നിലപാട് മാറ്റിയില്ല. നേതൃത്വങ്ങളുമായി ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ അദ്ദേഹം സമ്മതികാത്തത് പ്രതിസന്ധി രൂക്ഷമാക്കിയിരിക്കുകയാണ്. മറ്റു വിഷയങ്ങളില്‍ രാഹുല്‍ സജീവമാണെങ്കിലും കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍ നിന്ന് രാജിവെക്കരുത് എന്ന വിഷയം ഉന്നയിക്കാന്‍ അദ്ദേഹം ആരെയും അനുവദിക്കുന്നില്ല.

ഈ സാഹചര്യത്തില്‍ പ്രതിസന്ധി മറികടക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം പുതിയ നീക്കത്തിന് ഒരുങ്ങുന്നു. പാര്‍ലമെന്റ് സമ്മേളനം തുടങ്ങാനിരിക്കുന്ന സാഹചര്യത്തില്‍ വരുംദിവസങ്ങളില്‍ സുപ്രധാനമായ തീരുമാനമെടുക്കും. മുതിര്‍ന്ന നേതാവിനെ കോണ്‍ഗ്രസ് ഇടക്കാല പ്രസിഡന്റായി നിയമിക്കുമെന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. വിശദാംശങ്ങള്‍ ഇങ്ങനെ....

 രാഹുലിന്റെ നിലപാട്

രാഹുലിന്റെ നിലപാട്

നെഹ്രു കുടുംബത്തില്‍ നിന്ന് ആരെയും പ്രസിഡന്റാക്കരുത് എന്നാണ് രാഹുലിന്റെ നിലപാട്. രാഹുല്‍ രാജിവെച്ചാല്‍ പ്രിയങ്കയെ പ്രസിഡന്റാക്കാം എന്ന് ചിലര്‍ നിര്‍ദേശം മുന്നോട്ട് വച്ചപ്പോള്‍ രാഹുല്‍ ഗാന്ധി തടയുകയായിരുന്നു. ഈ സാഹചര്യത്തില്‍ നെഹ്രു കുടുംബാംഗമല്ലാത്ത വ്യക്തിയെ പ്രസിഡന്റാക്കാനാണ് തീരുമാനം.

നയരൂപീകരണ സമിതി

നയരൂപീകരണ സമിതി

കോണ്‍ഗ്രസിന് പ്രത്യേക നയരൂപീകരണ സമിതി രൂപീകരിക്കാനാണ് ആലോചന. ഇടക്കാല പ്രസിഡന്റിനെ നിയമിക്കും. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് പുതിയ സമിതി. മുതിര്‍ന്ന നേതാക്കളില്‍ ഒരാളാകും ഇടക്കാല പ്രസിഡന്റ്. രാഹുലുമായി വിഷയം ചര്‍ച്ച ചെയ്യാന്‍ എകെ ആന്റണിയും അഹ്മദ് പട്ടേലും ശ്രമം നടത്തുന്നുണ്ട്.

 അനുനയ നീക്കം പാളി

അനുനയ നീക്കം പാളി

രാഹുലിനെ അനുനയിപ്പിക്കാനുള്ള നീക്കം ഇതുവരെ വിജയിച്ചിട്ടില്ല. തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം ചേര്‍ന്ന ദേശീയ നിര്‍വാഹക സമിതി യോഗത്തിലാണ് രാഹുല്‍ രാജിസന്നദ്ധത അറിയിച്ചത്. നെഹ്രു കുടുംബാംഗമല്ലാത്ത വ്യക്തിയെ അധ്യക്ഷ പദവി ഏല്‍പ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 ബദല്‍ സംവിധാനം

ബദല്‍ സംവിധാനം

മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ കടുത്ത വിമര്‍ശനവും രാഹുല്‍ നടത്തിയിരുന്നു. എന്നാല്‍ രാജി തീരുമാനം പിന്‍വലിക്കാത്ത രാഹുല്‍ ഗാന്ധിയുടെ നടപടിയെ വിമര്‍ശിച്ച് വീരപ്പ മൊയ്‌ലി ഉള്‍പ്പെടെയുള്ള നേതാക്കളും രംഗത്തുവന്നു. പ്രതിസന്ധി രൂക്ഷമായതോടെയാണ് ബദല്‍ സംവിധാനം തയ്യാറാക്കുന്നത്.

 രണ്ട് വര്‍ക്കിങ് പ്രസിഡന്റുമാര്‍

രണ്ട് വര്‍ക്കിങ് പ്രസിഡന്റുമാര്‍

ദേശീയ അധ്യക്ഷന്റെ കാര്യത്തിലുള്ള അന്തിമ തീരുമാനം വരുംദിവസങ്ങളിലുണ്ടാകും. അടുത്താഴ്ച പാര്‍ലമെന്റ് സമ്മേളനം ആരംഭിക്കുകയാണ്. ഇടക്കാല പ്രസിഡന്റിനെയും രണ്ട് വര്‍ക്കിങ് പ്രസിഡന്റുമാരെയും നിയമിക്കണമെന്ന നിര്‍ദേശവും ഉയര്‍ന്നിട്ടുണ്ട്.

ലോക്‌സഭയില്‍ ആര്

ലോക്‌സഭയില്‍ ആര്

ലോക്‌സഭയില്‍ ആര് കോണ്‍ഗ്രസിന് നയിക്കുമെന്നതും പാര്‍ട്ടി നേരിടുന്ന പ്രതിന്ധിയാണ്. കഴിഞ്ഞതവണ നയിച്ചിരുന്ന മല്ലികാര്‍ജുന്‍ ഖാര്‍ഗെ തിരഞ്ഞെടുപ്പില്‍ തോറ്റതാണ് വിഷയം സങ്കീര്‍ണമാക്കിയത്. ലോക്‌സഭയില്‍ പാര്‍ട്ടിയെ രാഹുല്‍ നയിക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. രാഹുല്‍ അല്ലെങ്കില്‍ സോണിയാ ഗാന്ധി നയിക്കണമെന്നാണ് നേതാക്കളുടെ ആവശ്യം.

അമേരിക്കയെ വിഡ്ഡിയാക്കേണ്ട; ഇന്ത്യക്കെതിരെ കടുത്ത ഭാഷയില്‍ ട്രംപ്, മോദി സുഹൃത്താണ്... പക്ഷേഅമേരിക്കയെ വിഡ്ഡിയാക്കേണ്ട; ഇന്ത്യക്കെതിരെ കടുത്ത ഭാഷയില്‍ ട്രംപ്, മോദി സുഹൃത്താണ്... പക്ഷേ

English summary
Congress considers naming interim president
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X