വിവാദ ഓര്‍ഡിനന്‍സ് പിന്‍വലിച്ചു
ദില്ലി: കുറ്റവാളികളായ ജനപ്രതിനിധികളെ അയോഗ്യരാക്കണമെന്ന സുപ്രിം കോടതി വിധി മറികടക്കാന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് പിന്‍വലിക്കാന്‍ കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചു. ജനപ്രാതിനിധ്യ നിയമ ഭേദഗതി ഒര്‍ഡിനന്‍സ് പിന്‍വലിക്കണമെന്ന കോണ്‍ഗ്രസ് കോര്‍ കമ്മറ്റിയിലെടുത്ത തീരുമാനം പ്രധാനമന്ത്രി രാഷ്ട്രപതിയെ അറിയിക്കും. വിവാദ ഓര്‍ഡിനന്‍സുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയും രാഹുല്‍ ഗാന്ധിയും കൂടിക്കാഴ്ച നടത്തുകയും ഓര്‍ഡിനന്‍സ് പിന്‍വലിക്കുക എന്നത് രാജ്യത്തിന്റെ വികാരമാണെന്ന് രാഹുല്‍ പ്രധാനമന്ത്രിയെ അറിയിക്കുകയും ചെയ്തിരുന്നു.
ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികളെ അയോഗ്യരാക്കണമെന്ന സുപ്രീം കോടതിയുടെ വിധി മറികടക്കാന്‍ വേണ്ടിയാണ് ഓര്‍ഡിനന്‍സ് കൊണ്ടു വന്നത്. ഓര്‍ഡിനന്‍സുമായി ബന്ധപ്പെട്ട് തന്റെ പ്രസ്താവന വിവാദമായതില്‍ രാഹുല്‍ ഗാന്ധി പ്രധാമന്ത്രിയോട് ഖേദം അറിയിച്ചു. ഓര്‍ഡിനന്‍സ് പിന്‍വലിക്കുന്നതാണ് ഉചിതമെന്ന് പറഞ്ഞ രാഹുല്‍ പ്രധാനമന്ത്രിയെ അധിക്ഷേപിക്കാനോ താഴ്ത്തിക്കെട്ടാനോ ശ്രമിച്ചിട്ടില്ലെന്നും വ്യക്തമാക്കി.

രാഹുല്‍ ഗാന്ധിയുടെയും പ്രധാനമന്ത്രിയുടെയും കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് കോണ്‍ഗ്രസ് കോര്‍കമ്മറ്റി യോഗം ചേര്‍ന്നത്. ഓര്‍ഡിനന്‍സ് പിന്‍വലിക്കുന്ന കാര്യത്തില്‍ യുപിഎ ഘടകകക്ഷികളെ കൂടെ വിശ്വാസത്തിലെടുത്തുവേണം അന്തിമ തീരുമാനം എടുക്കാനെന്നാണ് കോര്കമ്മിറ്റിയിലുയര്ന്നു വന്ന പൊതു അഭിപ്രായം. ഇപ്പോള്‍ രാഷ്ട്രപതിയുടെ പരിഗണനയിലുള്ള ഓര്‍ഡിനന്‍സിന് നേരത്തെ അദ്ദേഹവും അതൃപ്തി രേഖപ്പെടുത്തിയിരുന്നു.
-
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത് -
ജി സുധാകരന് പിന്തുണ അറിയിച്ച് കോൺഗ്രസ്; ഇന്ന് മുതൽ പ്രചാരണത്തിന് കൂടെയിറങ്ങും, നേരിടാൻ ഇടതും -
ടിവികെയ്ക്ക് തിരിച്ചടി; പ്രമുഖ വനിതാ നേതാവ് പാർട്ടിവിട്ട് ഡിഎംകെയിൽ, വിജയ്ക്ക് നേരെ രൂക്ഷ വിമർശനവും












Click it and Unblock the Notifications