കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിവാദ ഓര്‍ഡിനന്‍സ് പിന്‍വലിച്ചു

  • By Aswathi
Google Oneindia Malayalam News

ദില്ലി: കുറ്റവാളികളായ ജനപ്രതിനിധികളെ അയോഗ്യരാക്കണമെന്ന സുപ്രിം കോടതി വിധി മറികടക്കാന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് പിന്‍വലിക്കാന്‍ കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചു. ജനപ്രാതിനിധ്യ നിയമ ഭേദഗതി ഒര്‍ഡിനന്‍സ് പിന്‍വലിക്കണമെന്ന കോണ്‍ഗ്രസ് കോര്‍ കമ്മറ്റിയിലെടുത്ത തീരുമാനം പ്രധാനമന്ത്രി രാഷ്ട്രപതിയെ അറിയിക്കും. വിവാദ ഓര്‍ഡിനന്‍സുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയും രാഹുല്‍ ഗാന്ധിയും കൂടിക്കാഴ്ച നടത്തുകയും ഓര്‍ഡിനന്‍സ് പിന്‍വലിക്കുക എന്നത് രാജ്യത്തിന്റെ വികാരമാണെന്ന് രാഹുല്‍ പ്രധാനമന്ത്രിയെ അറിയിക്കുകയും ചെയ്തിരുന്നു.

ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികളെ അയോഗ്യരാക്കണമെന്ന സുപ്രീം കോടതിയുടെ വിധി മറികടക്കാന്‍ വേണ്ടിയാണ് ഓര്‍ഡിനന്‍സ് കൊണ്ടു വന്നത്. ഓര്‍ഡിനന്‍സുമായി ബന്ധപ്പെട്ട് തന്റെ പ്രസ്താവന വിവാദമായതില്‍ രാഹുല്‍ ഗാന്ധി പ്രധാമന്ത്രിയോട് ഖേദം അറിയിച്ചു. ഓര്‍ഡിനന്‍സ് പിന്‍വലിക്കുന്നതാണ് ഉചിതമെന്ന് പറഞ്ഞ രാഹുല്‍ പ്രധാനമന്ത്രിയെ അധിക്ഷേപിക്കാനോ താഴ്ത്തിക്കെട്ടാനോ ശ്രമിച്ചിട്ടില്ലെന്നും വ്യക്തമാക്കി.

Rahul Gandhi and Manmohan

രാഹുല്‍ ഗാന്ധിയുടെയും പ്രധാനമന്ത്രിയുടെയും കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് കോണ്‍ഗ്രസ് കോര്‍കമ്മറ്റി യോഗം ചേര്‍ന്നത്. ഓര്‍ഡിനന്‍സ് പിന്‍വലിക്കുന്ന കാര്യത്തില്‍ യുപിഎ ഘടകകക്ഷികളെ കൂടെ വിശ്വാസത്തിലെടുത്തുവേണം അന്തിമ തീരുമാനം എടുക്കാനെന്നാണ് കോര്‍കമ്മിറ്റിയിലുയര്‍ന്നു വന്ന പൊതു അഭിപ്രായം. ഇപ്പോള്‍ രാഷ്ട്രപതിയുടെ പരിഗണനയിലുള്ള ഓര്‍ഡിനന്‍സിന് നേരത്തെ അദ്ദേഹവും അതൃപ്തി രേഖപ്പെടുത്തിയിരുന്നു.

English summary
The Congress core group has decided to withdraw the ordinance on convicted lawmakers and the decision was taken during a meeting of the core group on Wednesday at Prime Minister's official resdience 7 Race Course Road
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X