കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

താൻ എല്ലാ ജോലികളും പൂർത്തിയാക്കിയെന്ന് അവകാശപ്പെടുന്നില്ലെന്ന് മോദി;ഒരു അവസരം കൂടി തരണം...!

Google Oneindia Malayalam News

Recommended Video

cmsvideo
ഭരിക്കാൻ ഒരവസരം കൂടി തരണമെന്ന് മോദി | Oneindia Malayalam

ദില്ലി: എല്ലാ ജോലികളും പൂര്‍ത്തിയാക്കിയെന്ന് അവകാശപ്പെടുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വാഗ്ദാനങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ഒരു തവണ കൂടി തന്നെ അധികാരത്തിലേറ്റണമെന്ന് അദ്ദേഹം വ്യക്തമാക്കി. 70 വര്‍ഷം ഭരിച്ച കോണ്‍ഗ്രസിന് അങ്ങനെ പറയാന്‍ സാധിക്കാത്തപ്പോള്‍ വെറും അഞ്ച് വര്‍ഷം ഭരിച്ച എനിക്ക് എങ്ങനെ അത് സാധിക്കുമെന്നും അദ്ദേഹം ചോദിച്ചു.

<strong>ഉമർ അബ്ദുള്ളയ്ക്ക് മറുപടിയുമായി ഗൗതം ഗംഭീർ; കശ്മീരിന് പ്രത്യേക പദവി വേണമെങ്കിൽ പന്നികൾ പറക്കണം!!</strong>ഉമർ അബ്ദുള്ളയ്ക്ക് മറുപടിയുമായി ഗൗതം ഗംഭീർ; കശ്മീരിന് പ്രത്യേക പദവി വേണമെങ്കിൽ പന്നികൾ പറക്കണം!!

ഒരുപാട് കാര്യങ്ങൾ രാജ്യത്തിനായി ചെയ്തിട്ടുണ്ട്. എന്നാൽ ഇനിയും കുറേ ഏറെ ചെയ്യാനുണ്ട്. അതിന് നിങ്ങളുടെ അനുഗ്രഹമാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. ബിഹാറില്‍ എന്‍ഡിഎ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്‍കാല കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശം ഉയര്‍ത്തിയായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം.

Narendra Modi


ഭരണഘടനാ ശില്‍പിയായ ബിആര്‍ അംബേദ്കറെ പരാജയപ്പെടുത്തുകയാണ് നെഹ്‌റു കുടുംബം എല്ലായ്‌പ്പോഴും ചെയ്തതെന്ന് മോദി ആരോപിച്ചു. പൊതുജനങ്ങളുടെ മനസ്സില്‍ നിന്ന് അദ്ദേഹത്തിന്റെ സ്മരണ നഷ്ടപ്പെടുത്തുന്നതിന് ഗൂഢാലോചന നടത്തിയെന്നും അദ്ദേഹം പറഞ്ഞു. അംബേദ്കറെ മറന്നുകൊണ്ട് സ്വന്തം കുടുംബക്കാര്‍ക്ക് ഭാരതരത്‌ന നല്‍കിയവരാണ് കോണ്‍ഗ്രസുകാരെന്നും പ്രധാനമന്ത്രി ആരോപിച്ചു.

<strong>ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ</strong>ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

കോൺഗ്രസും സഖ്യകക്ഷികളും അധികാരത്തിലിരുന്നപ്പോൾ രാജ്യത്തിന്റെ വികസനം പിന്നോട്ടാണ് പോയിരുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഭീകരത, വിലക്കയറ്റം, അക്രമം, അഴിമതി, കള്ളപ്പണം തുടങ്ങിയവയെല്ലാം കോൺഗ്രസ് കാലഘട്ടത്തിൽ വർധിച്ചു. രാജ്യത്തിന്റെ സമൃദ്ധി, വിശ്വാസ്യത, സായുധസേനയുടെ ആത്മവീര്യം തുടങ്ങിയവയെല്ലാം ചോർന്നു പോയതായും പ്രധാനമന്ത്രി ആരോപിച്ചു.

English summary
"Congress Couldn't Finish Work In 70 Years, How Can I In 5?": PM In Bihar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X