മന്‍മോഹന്‍ സിങിന് സ്മാരകം എവിടെ? കേന്ദ്ര സർക്കാർ നിലപാടില്‍ രൂക്ഷ വിമർശനവുമായി കോണ്‍ഗ്രസ്
ഡല്‍ഹി: അന്തരിച്ച മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ സംസ്കാരത്തെ ചൊല്ലി ബി ജെ പി - കോണ്‍ഗ്രസ് നേതാക്കളുടെ വാക് പോര്. മുൻ പ്രധാനമന്ത്രിയുടെ സംസ്‌കാരത്തിനായി പ്രത്യേക സ്ഥലം അനുവദിക്കാത്തതില്‍ രൂക്ഷമായ വിമർശനമാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഉയർത്തിയത്. മൻമോഹൻ സിങിൻ്റെ സംസ്കാരം ദില്ലിയിലെ നിഗംബോധ് ഘാട്ടിൽ നാളെ രാവിലെ 11.45 ന് നടത്തുമെന്നാണ് കേന്ദ്ര സർക്കാർ അറിയിച്ചത്. എന്നാല്‍ മുന്‍ പ്രധാനമന്ത്രിയുടെ സംസ്കാരം രാജ്ഘട്ടിൽ നടത്താത്തതിലും ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്.
സ്മാരകത്തിനുള്ള സ്ഥലത്ത് തന്നെ മന്‍മോഹന്‍ സിങിന്റെ സംസ്കാരം നടത്തണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. മൻമോഹൻ സിങിൻ്റെ സ്മാരകത്തിനുള്ള സ്ഥലം അടുത്തയാഴ്ച തീരുമാനിക്കുമെന്നാണ് കേന്ദ്ര സർക്കാർ കുടുംബത്തെ അറിയിച്ചത്. എന്നാല്‍ സർക്കാറിന്റെ ഈ നിലപാട് വേദനാജകമാണെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രതികരിച്ചു. സ്മാരകത്തിനുള്ള സ്ഥലത്ത് തന്നെ സംസ്കാരം നടത്തണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് അയച്ചു.

മുന്‍ പ്രധാനമന്ത്രിയുടെ സംസ്കാരം ഗംഗാതീരത്ത് രാജ്ഘട്ടില്‍ നടത്തണമെന്നാണ് കോണ്‍ഗ്രസ് പ്രധാനമന്ത്രിയോട് ആവശ്യപ്പെടുന്നത്. കേന്ദ്ര സർക്കാർ നിലപാടിനെതിരെ രൂക്ഷ വിമർശനവുമായി കോണ്‍ഗ്രസ് നേതാവ് പ്രതാപ് സിംഗ് ബാജ്വയും ജയറാം രമേശും അകാലി ദള്‍ നേതാവ് സുഖ്ബീർ സിങ് ബാദലും രംഗത്ത് വന്നു. ' പഞ്ചാബിൻറെ പുത്രന് ഉചിതമായ സ്മാരകം പണിയണമെന്ന് പ്രതാപ് സിംഗ് ബാജ്വ ആവശ്യപ്പെട്ടപ്പോള്‍ സ്മാരകത്തിനുള്ള സ്ഥലത്ത് സംസ്കാരം നടത്തണം എന്ന കുടുംബത്തിൻറെ ആവശ്യം അംഗീകരിക്കാത്തത് ഞെട്ടിപ്പിക്കുന്നുവെന്നതാണെന്നാണ് സുഖ്ബീർ സിങ് ബാദല്‍ പ്രതികരിച്ചു.
രാജ്യത്തെ ആദ്യ സിഖ് പ്രധാനമന്ത്രിയോടുള്ള അനാദരവാണ് കേന്ദ്രസർക്കാർ നിലപാടെന്നായിരുന്നു ജയറാം രമേശിന്റെ പ്രതികരണം. 'മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിൻ്റെ സംസ്‌കാരം അദ്ദേഹത്തിൻ്റെ പൈതൃകത്തെ ആദരിക്കുന്നതിനായി സ്മാരകം നിർമ്മിക്കാൻ കഴിയുന്ന സ്ഥലത്ത് നടത്തണമെന്ന് നിർദ്ദേശിച്ച് കോൺഗ്രസ് അധ്യക്ഷൻ ഇന്ന് രാവിലെ പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു. അദ്ദേഹത്തിൻ്റെ നേട്ടങ്ങള്‍ക്കും അംഗീകാരത്തിനും അനുയോജ്യമായ സ്മാരകം നിർമ്മിക്കാന്‍ സ്ഥലം കണ്ടെത്താൻ ഇന്ത്യാ ഗവൺമെൻ്റിന് കഴിയാത്തത് എന്തുകൊണ്ടാണെന്ന് നമ്മുടെ രാജ്യത്തെ ജനങ്ങൾക്ക് മനസ്സിലാക്കാൻ കഴിയുന്നില്ല.' ജയറാം രമേശ് കുറിച്ചു.
അതേസമയം, 2004-ൽ അന്തരിച്ച മുൻ പ്രധാനമന്ത്രി നരസിംഹ റാവുവിന് കോണ്‍ഗ്രസ് സർക്കാർ തലസ്ഥാനത്ത് സ്മാരകം പണിയാത്തത് ഉയർത്തിക്കാട്ടിയാണ് ബി ജെ പിയുടെ പ്രതിരോധം. 2004 മുതൽ 2014 വരെ അധികാരത്തിലിരുന്ന 10 വർഷത്തിനിടെ കോൺഗ്രസ് ഒരിക്കലും അദ്ദേഹത്തിന് സ്മാരകം നിർമ്മിച്ചില്ലെന്നും ബി ജെ പി ദേശീയ വക്താവ് സിആർ കേശവന്‍ പറഞ്ഞു.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications