സൈന്യത്തെ രാഷ്ട്രീയവത്കരിക്കരുത്, അഗ്നിപഥ് പദ്ധതി പിന്‍വലിക്കണം: മോദിക്കെതിരെ കോണ്‍ഗ്രസ്
ന്യൂഡൽഹി: കാർഗിൽ യുദ്ധത്തിലെ സൈനികരെ ആദരിക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗ്‌നിപഥ് പദ്ധതിയെ ന്യായീകരിച്ചതിനെ വിമർശിച്ച് കോൺഗ്രസ് നേതാവ് കാർത്തി ചിദംബരം. സൈന്യത്തെ രാഷ്ട്രീയവത്കരിക്കരുതെന്നും അഗ്നിവീർ പദ്ധതി നിർത്തലാക്കണമെന്നും ചിദംബരം ആവശ്യപ്പെട്ടു.
"അഗ്നിവീർ പദ്ധതി നിർത്തലാക്കണം. ആധുനിക യുദ്ധത്തിന് പൂർണ്ണ പരിശീലനം ലഭിച്ച സൈനികരെ ആവശ്യമുണ്ട്. പദ്ധതി പൂർണ്ണ പരിശീലനം ലഭിച്ച സൈനികരെ നൽകുന്നില്ല. അഗ്നിവീർ പദ്ധതി ഒരു തരത്തിലും സൈന്യത്തിൻ്റെ ആവശ്യങ്ങൾ പരിഹരിക്കുന്നതല്ല," ചിദംബരത്തെ ഉദ്ധരിച്ചുകൊണ്ട് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.

"ഇന്ത്യൻ സൈന്യത്തിന് മഹത്തായ ഭൂതകാലമുണ്ട്, അതിനെ രാഷ്ട്രീയവത്കരിക്കരുത്. ഞങ്ങൾ സൈന്യത്തെ അഭിവാദ്യം ചെയ്യുന്നു," അദ്ദേഹം കൂട്ടിച്ചേർത്തു. മറ്റൊരു കോൺഗ്രസ് നേതാവായ സുഖ്‌ജീന്ദർ സിംഗ് രൺധാവയും അഗ്നിപഥ് പദ്ധതിക്കെതിരെ രംഗത്ത് വന്നു. നാല് വർഷത്തെ സേവനത്തിന് ശേഷം വിരമിച്ചാൽ അഗ്നിവീരന്മാർക്ക് എന്ത് സംഭവിക്കുമെന്ന് സർക്കാർ പരാമർശിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
"ഞങ്ങൾ ആശയക്കുഴപ്പം പരത്തുകയാണെന്ന് പ്രധാനമന്ത്രി പറയുന്നു. 30 വർഷത്തിന് ശേഷം എന്ത് സംഭവിക്കും എന്നതിനെക്കുറിച്ചാണ് അദ്ദേഹം സംസാരിക്കുന്നത്. എന്നാല്‍ 4 വർഷത്തിന് ശേഷം എന്ത് സംഭവിക്കും എന്നതിനെ കുറിച്ച് അദ്ദേഹം ഈ അഗ്നിവീരന്മാരോട് സംസാരിക്കണം," രൺധാവ പറഞ്ഞു.
സായുധ സേനയിൽ ഹ്രസ്വകാല സേവനത്തിനായി സൈനികരെ റിക്രൂട്ട് ചെയ്യുന്നതിനാണ് 2022-ൽ കേന്ദ്ര സർക്കാർ അഗ്നിപഥ് പദ്ധതി ആരംഭിച്ചത്. സേനയിലെ ശരാശരി പ്രായം കുറയ്ക്കുകയെന്നതാണ് പ്രധാന ലക്ഷ്യം. അഗ്നിവീരന്മാർ എന്നറിയപ്പെടുന്ന ഈ സൈനികള്‍ സേവനത്തിനിടയിൽ മരണമടഞ്ഞാൽ അവരുടെ കുടുംബങ്ങള്‍ക്ക് പെൻഷൻ പോലുള്ള പതിവ് ആർമി ആനുകൂല്യങ്ങൾക്ക് അർഹതയുണ്ടാകില്ലെന്നതാണ് പ്രധാനമായും വിമർശിക്കപ്പെടുന്നത്.
ഡ്യൂട്ടിക്കിടെ മരിക്കുന്ന അഗ്നിവീരന്മാരുടെ കുടുംബങ്ങൾക്ക് സാധാരണ സൈനികരുടെ കുടുംബങ്ങൾക്ക് നൽകുന്ന ആനുകൂല്യങ്ങൾക്ക് തുല്യമായ ആനുകൂല്യങ്ങൾ ലഭിക്കണമെന്ന് പാർലമെൻ്ററി പാനൽ നേരത്തെ ശുപാർശ ചെയ്തിരുന്നു. ഇതോടെ ഈ വിഷയം വിശാലമായ ചർച്ചകൾക്ക് വഴിയൊരുക്കുകയും ചെയ്തു.
അതേസമയം അഗ്നിപഥ് പദ്ധതിയെ വിമർശിക്കുന്ന കോണ്‍ഗ്രസിനെ വിമർശിച്ചുകൊണ്ട് പ്രധാനമന്ത്രി ഇന്ന് രംഗത്ത് വന്നിരിക്കു. യുവാക്കൾ സായുധ സേനയിലേക്ക് ഹ്രസ്വകാല റിക്രൂട്ട്‌മെൻ്റിനായി തയ്യാറാകുന്നില്ലെന്ന് ഉറപ്പാക്കാൻ അഗ്നിപഥ് പദ്ധതിയെക്കുറിച്ച് കോൺഗ്രസ് നുണകൾ പ്രചരിപ്പിക്കുകയാണെന്ന് പ്രധാനമന്ത്രി ആരോപിച്ചു.
"നമ്മുടെ പ്രതിരോധ സേനയ്ക്ക് അത്യാധുനിക യുദ്ധവിമാനങ്ങൾ ഉണ്ടാകണമെന്ന് അവർ (കോൺഗ്രസ്) ആഗ്രഹിച്ചില്ല. നമ്മുടെ സൈനികരെ കൂടുതല്‍ യൂത്ത് ആക്കാനം യുദ്ധത്തിന് യോഗ്യരാക്കാനും ലക്ഷ്യമിട്ടുള്ള അഗ്നിപഥ് പദ്ധതിയെ അവർ എതിർക്കുന്നു," അദ്ദേഹം കാർഗിൽ യുദ്ധ സ്മാരകത്തിൽ നടന്ന അനുസ്മരണ പരിപാടിക്കിടെ പറഞ്ഞു.
-
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത് -
ജി സുധാകരന് പിന്തുണ അറിയിച്ച് കോൺഗ്രസ്; ഇന്ന് മുതൽ പ്രചാരണത്തിന് കൂടെയിറങ്ങും, നേരിടാൻ ഇടതും -
ടിവികെയ്ക്ക് തിരിച്ചടി; പ്രമുഖ വനിതാ നേതാവ് പാർട്ടിവിട്ട് ഡിഎംകെയിൽ, വിജയ്ക്ക് നേരെ രൂക്ഷ വിമർശനവും












Click it and Unblock the Notifications