കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് അധ്യക്ഷന്‍ ഉടനുണ്ടാവില്ല.... ഇനിയും നീളും, തീരുമാനം ജൂലായ് 22ന് ശേഷം

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷന്‍ ഉടനുണ്ടവില്ലെന്ന് സൂചന. കോര്‍ കമ്മിറ്റി യോഗത്തില്‍ കാര്യമായ തീരുമാനമുണ്ടായിട്ടില്ലെന്നാണ് സൂചന. അതേസമയം രാഹുല്‍ ഗാന്ധി അധ്യക്ഷനെ തിരഞ്ഞെടുക്കാന്‍ എത്തുമോ എന്നും ഉറപ്പില്ല. എന്തായാലും അധ്യക്ഷ സ്ഥാനത്തേക്കുള്ള നിയമനം ഇനിയും വൈകുമെന്നാണ് ഉറപ്പായിരിക്കുന്നത്. ജോതിരാദിത്യ സിന്ധ്യയുടെയും സച്ചിന്‍ പൈലറ്റിന്റെയും പേരുകളാണ് ഉയര്‍ന്ന് കേള്‍ക്കുന്നത്.

1

അതേസമയം പാര്‍ലമെന്റ് സെഷന്‍ നടന്നുകൊണ്ടിരിക്കുന്നത് കൊണ്ടാണ് അധ്യക്ഷനെ തീരുമാനിക്കുന്നത് വൈകുന്നതെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. പാര്‍ലമെന്റ് സെഷന്‍ കഴിഞ്ഞ ശേഷമേ കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി ചേരാന്‍ സാധിക്കൂ എന്ന് നേതാക്കള്‍ വ്യക്തമാക്കി. ഇതോടെ ജൂലായ് 22ന് ശേഷമേ എന്തെങ്കിലും തീരുമാനം അധ്യക്ഷന്റെ കാര്യത്തില്‍ ഉണ്ടാകൂ എന്നാണ് ഉറപ്പായിരിക്കുന്നത്.

പാര്‍ട്ടിയിലെ ഒരാള്‍ക്ക് പോലും അധ്യക്ഷ പദവിയില്‍ താല്‍പര്യമില്ലെന്നാണ് റിപ്പോര്‍ട്ട്. അത് വലിയ ബാധ്യതയായും നേതാക്കള്‍ കാണുന്നുണ്ട്. അശോക് ഗെലോട്ട്, മല്ലികാര്‍ജുന്‍ ഗാര്‍ഗെ എന്നിവരാണ് മുതിര്‍ന്ന നേതാക്കളില്‍ നിന്ന് അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. ഇവര്‍ക്ക് ദേശീയ തലത്തിലെ കാര്യങ്ങള്‍ നന്നായി അറിയുകയും ചെയ്യും. യുവനേതാക്കളില്‍ സച്ചിന്‍ പൈലറ്റ്, മിലിന്ദ് ദേവ്‌റ എന്നിവരെയും പരിഗണിക്കുന്നുണ്ട്.

ഇവരെയൊന്നും അധ്യക്ഷ സ്ഥാനത്ത് നിയമിക്കുമെന്ന് ഉറപ്പായിട്ടില്ല. രാഹുല്‍ ഗാന്ധിയുടെ രാജി സ്വീകരിക്കാനായിട്ടാണ് വര്‍ക്കിംഗ് കമ്മിറ്റി യോഗം ചേരുന്നത്. അതേസമയം യോഗത്തില്‍ ഒരു ജനറല്‍ സെക്രട്ടറിയെ നിയമിക്കുമെന്നാണ് സൂചന. ഇയാള്‍ക്ക് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിയെ നയിക്കുന്ന ചുമതലയുണ്ടാവും. ആറുമാസത്തേക്ക് ഇയാള്‍ പാര്‍ട്ടി ചുമതലകളും നിര്‍വഹിക്കും. താന്‍ അധ്യക്ഷനെ ശുപാര്‍ശ ചെയ്യില്ലെന്ന് രാഹുല്‍ നേരത്തെ വ്യക്തമാക്കിയതാണ്.

English summary
congress cwc will belayed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X