കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡാറ്റാ അനലിറ്റ്സ് വിഭാഗവും തെറിക്കും! സമ്പൂര്‍ണ പൊളിച്ചെഴുത്തിന് കോണ്‍ഗ്രസ്

Google Oneindia Malayalam News

ദില്ലി: ലോക്സഭ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഉള്‍പ്പെടെ സുപ്രധാന പങ്കുവഹിച്ച ഡാറ്റാ അനലിറ്റിക്സ് വിഭാഗത്തെ പിരിച്ചുവിടാന്‍ കോണ്‍ഗ്രസ് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന്‍റെ പശ്ചാത്തലത്തിലാണ് നടപടി.

rahulsonianew

<strong>മുഴുവന്‍ മന്ത്രിമാരും രാജിവെച്ചു!! കര്‍ണാടകത്തില്‍ കൈവിട്ട കളിയുമായി കോണ്‍ഗ്രസ്</strong>മുഴുവന്‍ മന്ത്രിമാരും രാജിവെച്ചു!! കര്‍ണാടകത്തില്‍ കൈവിട്ട കളിയുമായി കോണ്‍ഗ്രസ്

കോണ്‍ഗ്രസിന്‍റെ പ്രവര്‍ത്തനങ്ങളുടെ നട്ടെല്ലായ ശക്തി ആപ്പ് വികസിപ്പിച്ചതും പ്രവര്‍ത്തിപ്പിച്ചതും ഡാറ്റാ അനലറ്റിക്സ് വകുപ്പായിരുന്നു. ശക്തി ആപ്പിന്‍റെ സഹായത്തോടെയായിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയം നടത്തിയത്. എന്നാല്‍ ഇതൊന്നും തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ വേണ്ടവിധം തതുണച്ചില്ലെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.

<strong>'കണക്കില്‍' ആവേശം മൂത്ത് ലീഗ്.. മഞ്ചേശ്വരത്ത് പ്രവര്‍ത്തകരോട് ഒരുങ്ങിയിരിക്കാന്‍ നിര്‍ദ്ദേശം</strong>'കണക്കില്‍' ആവേശം മൂത്ത് ലീഗ്.. മഞ്ചേശ്വരത്ത് പ്രവര്‍ത്തകരോട് ഒരുങ്ങിയിരിക്കാന്‍ നിര്‍ദ്ദേശം

അനലിറ്റിക് വിഭാഗം അസംബന്ധ കണക്കുകള്‍ നല്‍കി രാഹുല്‍ ഗാന്ധിയെ തെറ്റിധരിപ്പിച്ചെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അനലറ്റിക്സ് വിഭാഗം തലവന്‍ പ്രവീണ്‍ ചക്രവര്‍ത്തി ഗ്രൗണ്ടില്‍ നിന്ന് ശേഖരിച്ച യഥാര്‍ത്ഥ വിവരങ്ങളല്ല രാഹുല്‍ ഗാന്ധിക്ക് നല്‍കിയതെന്നായിരുന്നു ഉയര്‍ന്ന ആരോപണങ്ങള്‍.

184 സീറ്റുകള്‍ നേടാന്‍ കോണ്‍ഗ്രസിന് കഴിയുമെന്നായിരുന്നു അനലറ്റിക്സ് വിഭാഗം രാഹുലിനെ ധരിപ്പിച്ചത്. ഇതിന്‍റെ അടിസ്ഥാനത്തിലായിരുന്നു രാഹുലും പ്രിയങ്കയും പ്രവര്‍ത്തിച്ചത്. എന്നാല്‍ ഫലം വന്നതോടെ കോണ്‍ഗ്രസിന്‍റെ കണക്ക് കൂട്ടലുകള്‍ തകിടം മറിഞ്ഞുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

തെറ്റായ നിര്‍ദ്ദേശങ്ങളും കണക്കുകളുമാണ് പാര്‍ട്ടിയുടെ പരാജയത്തിലേക്ക് നയിച്ചതെന്ന വിമര്‍ശനവും ഉയര്‍ന്നിരുന്നു. അതേസമയം വാര്‍ത്തകള്‍ തള്ളി പ്രവീണ്‍ ചക്രവര്‍ത്തി രംഗത്തെത്തി. അനലറ്റിക്സ് വിഭാഗം ഇനിയും തുടര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും ആരോപണങ്ങള്‍ എല്ലാം അടിസ്ഥാന രഹിതമാണെന്നും പ്രവീണ്‍ പറഞ്ഞു.

<strong>ഭരണപക്ഷത്തെ ഞെട്ടിച്ച് ഒരാള്‍ കൂടി രാജി വെച്ചു!! രാജി ഭീഷണിയുമായി മൂന്ന് പേര്‍ കൂടി!!</strong>ഭരണപക്ഷത്തെ ഞെട്ടിച്ച് ഒരാള്‍ കൂടി രാജി വെച്ചു!! രാജി ഭീഷണിയുമായി മൂന്ന് പേര്‍ കൂടി!!

English summary
Congress data analytics team to be scraped claims report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X