കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിന് പുതിയ സംഘടന വരുന്നു; ദേശീയതലത്തില്‍, കേരളം മാതൃകയാക്കി നീക്കം, ലക്ഷ്യം ഇതാണ്

  • By Desk
Google Oneindia Malayalam News

ദില്ലി: പ്രവര്‍ത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഏതൊരു പാര്‍ട്ടിയും പുതിയ ഘടകങ്ങള്‍ക്ക് രൂപം നല്‍കുക. ഘട്ടങ്ങളായിട്ടാണ് എല്ലാ പാര്‍ട്ടികളിലും പുതിയ വിഭാഗങ്ങളെ ലക്ഷ്യമിട്ട് ഘടകങ്ങള്‍ രൂപീകരിച്ചിട്ടുള്ളത്. എല്ലാ പാര്‍ട്ടികള്‍ക്കും കുട്ടികള്‍, യുവാക്കള്‍, സ്ത്രീകള്‍, തൊഴിലാളികള്‍ തുടങ്ങി ഏത് ഗണത്തില്‍പ്പെട്ടവരെയും കൂടെ നിര്‍ത്താന്‍ സംഘടനാ സംവിധാനമുണ്ട്.

എന്നാല്‍ രാജ്യത്തെ ഏറ്റവും പഴയ രാഷ്ട്രീയ പ്രസ്ഥാനമെന്ന നിലയില്‍ കോണ്‍ഗ്രസിന്റെ പോരായ്മ ഇവിടെയായിരുന്നു. കുട്ടികളെ പാര്‍ട്ടിയുമായി അടുപ്പിക്കാനോ കുട്ടികള്‍ക്ക് വേണ്ട രാഷ്ട്രീയ-വിനോദങ്ങള്‍ പ്രോല്‍സാഹിപ്പിക്കാനോ പ്രത്യേക വിഭാഗം കോണ്‍ഗ്രസിനില്ല. ഈ വിടവ് നികത്താന്‍ ദേശീയ നേതൃത്വം തീരുമാനിച്ചു. ഇതിന്റെ പ്രധാന ലക്ഷ്യം മറ്റൊന്നുമല്ല, ബിജെപിയെ നേരിടുക എന്നതാണ്. വിശദാംശങ്ങള്‍ ഇങ്ങനെ...

പത്ത് മുതല്‍ 17 വരെ

പത്ത് മുതല്‍ 17 വരെ

പത്ത് മുതല്‍ 17 വരെ വയസുള്ള കുട്ടികള്‍ക്ക് വേണ്ടിയാണ് പുതിയ സംഘടന കോണ്‍ഗ്രസ് രൂപീകരിക്കുന്നത്. ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന പുതിയ തലമുറയെ സൃഷ്ടിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യമെന്ന് കോണ്‍ഗ്രസ് നേതൃത്വം പറയുന്നു. കേരളമാണ് ദേശീയ നേതൃത്വത്തിന് മാതൃക എന്നതും എടുത്തുപറയേണ്ടതാണ്.

ജവഹര്‍ ബാല മഞ്ച്

ജവഹര്‍ ബാല മഞ്ച്

ജവഹര്‍ ബാല മഞ്ച് എന്ന പേരിലാണ് ദേശീയ തലത്തില്‍ കുട്ടികള്‍ക്കുള്ള സംഘടന കോണ്‍ഗ്രസ് വ്യാപിക്കുക. സമാനമായ സങ്കല്‍പ്പത്തില്‍ കേരളത്തില്‍ മുമ്പ് സംഘടന പ്രവര്‍ത്തനം തുടങ്ങിയിരുന്നു. രമേശ് ചെന്നിത്തല കെപിസിസി അധ്യക്ഷനായിരുന്ന വേളയില്‍ 2007ലായിരുന്നു ഇത്.

ജവഹര്‍ ബാലജന വേദി

ജവഹര്‍ ബാലജന വേദി

ജവഹര്‍ ബാലജന വേദി (ജെബിവി) എന്ന പേരിലായിരുന്നു 2007ല്‍ കുട്ടികള്‍ക്ക് വേണ്ടി കേരളത്തില്‍ തുടങ്ങിയ സംഘടന. എന്നാല്‍ ഇത് ഫലപ്രദമായി മുന്നോട്ട് കൊണ്ടുപോകുന്നതില്‍ കോണ്‍ഗ്രസ് നേതൃത്വം വിജയിച്ചില്ലെന്നാണ് വിലയിരുത്തല്‍. സമനമായ ലക്ഷ്യത്തില്‍ തന്നെയാണ് ദേശീയ തലത്തില്‍ ജവഹര്‍ ബാല മഞ്ച് (ജെബിഎം) രൂപീകരിക്കുന്നത്.

ബാലഗോകുലത്തെ പ്രതിരോധിക്കുക

ബാലഗോകുലത്തെ പ്രതിരോധിക്കുക

ആര്‍എസ്എസിന്റെ കുട്ടികള്‍ക്കുള്ള വിഭാഗമായ ബാലഗോകുലത്തെ പ്രതിരോധിക്കുകയാണ് ജെബിഎമ്മിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് എന്ന് ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന നേതാക്കള്‍ പറഞ്ഞു. കുട്ടികളില്‍ ഭരണഘടനാ മൂല്യങ്ങള്‍ വളര്‍ത്താന്‍ കഴിഞ്ഞാല്‍ ഭാവിയില്‍ രാജ്യത്തിന് ഉപകാരപ്പെടുമെന്നും അവര്‍ പറയുന്നു.

ജെബിവി ചെയര്‍മാന്‍ പറയുന്നു

ജെബിവി ചെയര്‍മാന്‍ പറയുന്നു

ദേശീയ ബോധമുള്ള യുവതലമുറയെ സൃഷ്ടിക്കണം. മതേതര കാഴ്ചപ്പാട് വളര്‍ത്തണം. അതിന് പുറമെ അവരുടെ നൈസര്‍ഗികമായ കഴിവും വളര്‍ത്തിയെടുക്കണം- ഇതാണ് ലക്ഷ്യമെന്ന് ജെബിവി ചെയര്‍മാന്‍ ജിവി ഹരി ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു. ജനാധിപത്യം, മതേതരത്വം, സോഷ്യലിസം ഇതാണ് പുതിയ തലമുറയ്ക്ക് കൈമാറുന്ന മുദ്രാവാക്യം. കൂടാതെ സാഹോദര്യം, സമത്വം എന്നീ ഗുണങ്ങളും കുട്ടികളില്‍ വളര്‍ത്തണമെന്നും ഹരി പറയുന്നു.

ഈ മാസം 21ന്

ഈ മാസം 21ന്

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 29ാം രക്തസാക്ഷി ദിനത്തോട് അനുബന്ധിച്ച മെയ് 21ന് ഓണ്‍ലൈനില്‍ കുട്ടികള്‍ക്ക് വേണ്ടി പ്രത്യേക പ്രോഗ്രാം സംഘടിപ്പിക്കാന്‍ ജെബിഎം തീരുമാനിച്ചിട്ടുണ്ട്. നാഷണല്‍ ഡ്രീം ഫോട്ടോഗ്രാഫി മല്‍സരമാണ് നടത്തുക.

പുതിയത് വ്യത്യസ്തമാണ്

പുതിയത് വ്യത്യസ്തമാണ്

കേരളത്തിലെ ജെബിവിക്ക് രണ്ടര ലക്ഷം അംഗങ്ങളുണ്ടെന്ന് ഹരി പറയുന്നു. ജെബിവിയിലൂടെ വളര്‍ന്നവരാണ് എന്‍എസ്‌യുഐയുടെ പ്രധാന സാരഥികളായി പിന്നീട് മാറിയതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ആര്‍എസ്എസിനെ പ്രതിരോധിക്കുകയാണ് പുതിയ ജെബിഎമ്മിന്റെ ലക്ഷ്യമെന്ന് പേര് വെളിപ്പെടുത്തരുതെന്ന നിബന്ധനയോടെ ഒരു എഐസിസി അംഗം പറഞ്ഞു.

സോണിയ ഗാന്ധിയുടെ നിര്‍ദേശം

സോണിയ ഗാന്ധിയുടെ നിര്‍ദേശം

കുട്ടികള്‍ക്ക് വേണ്ടി ദേശീയതലത്തില്‍ ഒരു സംഘടന വേണം എന്ന കാര്യത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി കഴിഞ്ഞ ഡിസംബറില്‍ ചര്‍ച്ച നടത്തിയിരുന്നു. ജെബിഎമ്മിനെ രാഷ്ട്രീയ സ്വഭാവം ഉണ്ടാകരുതെന്നാണ് അന്നത്തെ യോഗത്തില്‍ ധാരണയായത്. എന്നാല്‍ കുട്ടികള്‍ക്ക് ശരിയായ ദിശാബോധം നല്‍കുകയും വേണമെന്നും തീരുമാനിച്ചുവെന്ന് എഐസിസി അംഗം പറഞ്ഞു.

വിപുലീകരണം ആരംഭിച്ചു

വിപുലീകരണം ആരംഭിച്ചു

മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, തമിഴ്‌നാട്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍ കേരള മോഡലില്‍ കുട്ടികള്‍ക്കുള്ള കൂട്ടായ്മ പരീക്ഷിച്ചിട്ടുണ്ട്. ഇനി രാജസ്ഥാനിലും പരീക്ഷിക്കാനാണ് തീരുമാനം. ഏപ്രിലില്‍ ദേശീയതലത്തില്‍ പ്രഖ്യാപനം നടത്താനായിരുന്നു ആലോചന. എന്നാല്‍ കൊറോണ കാരണം മാറ്റിവയ്ക്കുകയായിരുന്നു.

മറ്റുചില പദ്ധതികളും

മറ്റുചില പദ്ധതികളും

ജെബിവി ചെയര്‍മാന്‍ ഹരി തന്നെയാണ് ദേശീയതലത്തിലെ പ്രവര്‍ത്തനത്തിലും ചുക്കാന്‍ പിടിക്കുന്നവരില്‍ പ്രധാനി. വിവിധ സംസ്ഥാനങ്ങളില്‍ വാര്‍ഷിക സാംസ്‌കാരിക ആഘോഷങ്ങള്‍ നടത്താനും സംഘടനയ്ക്ക് പദ്ധതിയുണ്ട്. മറ്റുചില പദ്ധതികള്‍ക്ക് കൂടി കോണ്‍ഗ്രസ് തുടക്കമിടുന്നുണ്ട്.

ഓണ്‍ലൈന്‍ വാര്‍ത്ത

ഓണ്‍ലൈന്‍ വാര്‍ത്ത

വോളണ്ടിയര്‍ വര്‍ക്ക് ഫോഴ്‌സ് രൂപീകരിക്കാനാണ് ഒരു ആലോചന. ദുരന്ത മേഖലയില്‍ സഹായിക്കുകയാണ് ഈ ഫോഴ്‌സിന്റെ ദൗത്യം. കൂടാതെ ഇംഗ്ലീഷ്, ഹിന്ദി ഭാഷകളില്‍ ഓണ്‍ലൈന്‍ വാര്‍ത്താ അധിഷ്ടിത പരിപാടികളും കോണ്‍ഗ്രസ് പദ്ധതിയിടുന്നുണ്ട്. എന്നാല്‍ ഇതെല്ലാം കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയുടെ അനുമതി ലഭിച്ച ശേഷമായിരിക്കും നടപ്പാക്കുക. നിലവില്‍ കോണ്‍ഗ്രസിന് സേവാദള്‍, യൂത്ത് കോണ്‍ഗ്രസ്, മഹിളാ കോണ്‍ഗ്രസ്, എന്‍എസ്‌യുഐ, ഐഎന്‍ടിയുസി എന്നീ ഘടകങ്ങളാണുള്ളത്.

English summary
Congress decided to launch Jawahar Bal Manch for children
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X