കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹരിയാണയിലും മഹാരാഷ്ട്രയിലും കോൺഗ്രസിനെ കാത്തിരിക്കുന്നത് പരാജയം: മുന്നറിയിപ്പ് നിരുപത്തിന്റേത്..

Google Oneindia Malayalam News

ചണ്ഡിഗഡ്: ഹരിയാണ കോൺഗ്രസിൽ പൊട്ടിത്തെറിക്ക് പിന്നാലെ തിരഞ്ഞെടുപ്പ് ഫലം പ്രവചിച്ച് സഞ്ജയ് നിരുപം. ഹരിയാണ- മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന് തോൽവി നേരിടേണ്ടിവരുമെന്നാണ് മുൻ മുംബൈ കോൺഗ്രസ് തലവനും മുതിർന്ന നേതാക്കളും പറയുന്നത് കോൺഗ്രസിന് നിമയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് തോൽവി നേരിടേണ്ടിവരുമെന്നാണ്.

വട്ടിയൂര്‍ക്കാവില്‍ രഹസ്യ സര്‍വേയുമായി സിപിഎം; പ്രശാന്തിനെക്കുറിച്ച് അറിയണം, ഒപ്പം 'മറ്റ് ചിലരേയും'വട്ടിയൂര്‍ക്കാവില്‍ രഹസ്യ സര്‍വേയുമായി സിപിഎം; പ്രശാന്തിനെക്കുറിച്ച് അറിയണം, ഒപ്പം 'മറ്റ് ചിലരേയും'

പാര്‍ട്ടി നേതൃത്വത്തിന് താഴെത്തട്ടിലെ കാര്യങ്ങളെക്കുറിച്ച് അറിയില്ലെന്നും പറയാനുള്ളത് കേള്‍ക്കാന്‍ തയ്യാറായില്ലെങ്കില്‍ രാജിവെക്കുമെന്നുമാണ് മുംബൈ യൂണിറ്റ് തലവന്‍ സഞ്ജയ് നിരുപം വെള്ളിയാഴ്ച ഭീഷണി മുഴക്കിയത്. ഹരിയാണയിലും മഹാരാഷ്ട്രയിലും നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ കോൺഗ്രസിനുള്ളിലെ അസ്വാരസ്യങ്ങൾ മറനീക്കി പുറത്തുവന്നിരുന്നു.

 തൻവാറിന്റെ രാജി

തൻവാറിന്റെ രാജി

കോൺഗ്രസ് പാര്‍ട്ടിയുടെ ഹരിയാണ മുന്‍ സംസ്ഥാന അധ്യക്ഷന്‍ അശോക് തന്‍വാര്‍ കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് നല്‍കിയ നാല് പേജുള്ള രാജികത്ത് അദ്ദേഹം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. കോണ്‍ഗ്രസ് നിലനില്‍പ്പ് പ്രതിസന്ധി നേരിടുകയാണെന്നും ആഭ്യന്തര കലഹമാണ് ഇതിന് കാരണമെന്നും അശോക് തന്‍വാര്‍ രാജിക്കത്തില്‍ ചൂണ്ടിക്കാണിച്ചിരുന്നു. കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായിരുന്ന തൻവാറിനെ പദവിയില്‍ നിന്ന് കഴിഞ്ഞമാസമാണ്.

 പ്രചാരണത്തിനിറങ്ങില്ല...

പ്രചാരണത്തിനിറങ്ങില്ല...

മുൻ ഹരിയാണ മുഖ്യമന്ത്രി ഭൂപീന്ദർ സിംഗ് ഹൂഡ, മുൻ കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ, മുൻ എംപി ജ്യോതിരാദിത്യ സിന്ധ്യ എന്നിവർക്ക് വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങില്ലെന്ന് സഞ്ജയ് നിരുപം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. മറ്റ് ചില നേതാക്കളാണ് എഐസിസിയിൽ ഉണ്ടായിരുന്നതെങ്കിൽ കോൺഗ്രസ് ഏത് തിരഞ്ഞെടുപ്പും ജയിക്കുമെന്നാണ് നിരുപം ചൂണ്ടിക്കാണിച്ചത്. അശോക് തൻവാർ രാജിവെച്ചതോടെ അദ്ദേഹത്തെ പാർട്ടിയിലേക്ക് കൊണ്ടുവരുന്നതാണ് കോൺഗ്രസിന് ഗുണം ചെയ്യുകയെന്ന് നിരുപം ചൂണ്ടിക്കാണിച്ചിരുന്നു. അശോക് തൻവാറിനെ പിന്തുണച്ചായിരുന്നു നിരുപം രംഗത്തെത്തിയത്.

 തെറ്റിദ്ധരിപ്പിക്കൽ തുടരും

തെറ്റിദ്ധരിപ്പിക്കൽ തുടരും


എഐസിസിൽ ഒരേ ആളുകൾ തന്നെയാണ് ഉള്ളതെങ്കിൽ ഇടക്കാല പ്രസിഡന്റ് സോണിയാ ഗാന്ധിയെ തെറ്റിദ്ധരിപ്പിക്കുന്നത് തുടരുമെന്നും നിരുപം ചൂണ്ടിക്കാണിച്ചിരുന്നു. മഹാരാഷ്ട്ര തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ തിരഞ്ഞടുക്കുന്നതിന് സ്വീകരിച്ച മാനദണ്ഡത്തെ അദ്ദേഹം എതിർത്തിരുന്നു. ഈ സാഹചര്യത്തിൽ കോൺഗ്രസ് മൂന്നോ നാലോ സീറ്റിൽ മാത്രമേ വിജയിക്കൂ എന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചിരുന്നു. അവശേഷിക്കുന്ന സീറ്റും കെട്ടിവച്ച പണവും കോൺഗ്രസിന് നഷ്ടമാകുമെന്നാണ് നിരുപം ചൂണ്ടിക്കാണിച്ചത്.

പാർട്ടിയിൽ തുടരില്ലെന്ന്

പാർട്ടിയിൽ തുടരില്ലെന്ന്

ഞാന്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോകണമെന്ന് ചിന്തിച്ചിട്ടില്ല. എന്നാല്‍ പാര്‍ട്ടിക്കുള്ളിലെ കാര്യങ്ങള്‍ ഇങ്ങെനെയാണ് പോകുന്നതെങ്കില്‍ ഞാന്‍ ഏറെക്കാലം പാര്‍ട്ടിയില്‍ ഉണ്ടാകില്ല. തിരഞ്ഞെടുപ്പ് പ്രചാരണത്തിലും പങ്കാളിയാവില്ലെന്നും സഞ്ജയ് നിരുപം പറയുന്നു. അദ്ദേഹത്തിന്റെ ട്വീറ്റോടെയാണ് കോണ്‍ഗ്രസിനുള്ളിലെ പ്രശ്നങ്ങള്‍ മറനീക്കി പുറത്തുവരുന്നത്. പാര്‍ട്ടിയിലെ ഭരണ പക്ഷത്തുള്ളവരെല്ലാം പാര്‍ശ്വവല്‍ക്കരിക്കപ്പെടുകയാണ് ഇത് മുന്‍ പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെയുള്ള ഗൂഡാലോചനയുടെ ഭാഗമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

സീറ്റ് നിഷേധത്തിലെ ഗൂഡാലോചന

സീറ്റ് നിഷേധത്തിലെ ഗൂഡാലോചന

കോണ്‍ഗ്രസില്‍ സീറ്റ് ഉറപ്പുണ്ടായിരുന്ന 20 സ്ഥാനാര്‍ത്ഥികള്‍ക്ക് മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ടിക്കറ്റ് ലഭിച്ചില്ല. മുഖസ്തുുതിക്കാരുടെ ലോബി സോണിയാ ഗാന്ധിക്ക് നല്‍കുന്നത് തെറ്റായ വിവരങ്ങള്‍ മാത്രമാണ്. എന്റെ ആശങ്കയെക്കുറിച്ച് മുതിര്‍ന്ന നേതാക്കളോട് സംസാരിച്ചെങ്കിലും ഒന്നും സംഭവിച്ചില്ല. ഇനിയും അത് തന്നെ ചെയ്യുന്നതില്‍ കാര്യമുണ്ടെന്ന് തോന്നുന്നില്ലെന്നും നിരുപം പറയുന്നു.

വിടുതലിന് സമയമായെന്ന്

വിടുതലിന് സമയമായെന്ന്

മഹാരാഷ്ട്ര തിര‍ഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ പ്രമുഖര്‍ക്ക് സീറ്റ് നിഷേധിച്ചതോടെയാണ് പാര്‍ട്ടിക്കുള്ളിലെ പ്രശ്നങ്ങള്‍ തുറന്നു പറഞ്ഞ് സഞ്ജയ് നിരുപം രംഗത്തെത്തിയിട്ടുള്ളത്. നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന്റെ ഭാഗമാകില്ലെന്ന് പ്രഖ്യാപിച്ചത്. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുടെ തന്നോടുള്ള പെരുമാറ്റം കാണുമ്പോള്‍ പാര്‍ട്ടിയില്‍ നിന്ന് വിടുതല്‍ പ്രഖ്യാപിക്കാന്‍ സമയമായെന്നാണ് തോന്നുന്നത്. പാര്‍ട്ടിയില്‍ ഏറെക്കാലമുണ്ടാകില്ലെന്നും അദ്ദേഹം പറയുന്നു.

 തന്റെ‍ സേവനം ആവശ്യമില്ല!!

തന്റെ‍ സേവനം ആവശ്യമില്ല!!

കോണ്‍ഗ്രസിന് ഇനി എന്റെ സേവനം വേണമെന്ന് കരുതുന്നില്ല. നിയമസഭാ തിര‍ഞ്ഞെടുപ്പിന് വേണ്ടി ഒരു സ്ഥാനാര്‍ത്ഥിയുടെ പേര് മാത്രമാണ് നിര്‍ദേശിച്ചത്. അതുപോലും അംഗീകരിക്കപ്പെട്ടില്ല. ഇത്തരം സാഹചര്യമുണ്ടായാല്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമാകില്ലെന്ന് നേരത്തെ തന്നെ പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിരുന്നു. അതാണ് എന്റെ അന്തിമ തീരുമാനം. ട്വീറ്റിലാണ് സഞ്ജയ് നിരുപം ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പായി മാര്‍ച്ചിലാണ് മഹാരാഷ്ട്ര യൂണിറ്റിന്റെ തലവനായി നിയമിക്കപ്പെടുന്നത്.

English summary
Congress defeat in Haryana and Maharastra certain, need to get rid of Hooda, Kharge, Scindia: Sanjay Nirupam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X