കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാമക്ഷേത്രത്തിന്റെ തറക്കല്ലിടല്‍ പോലും കോണ്‍ഗ്രസ് ആഗ്രഹിക്കുന്നില്ല, ചുട്ടമറുപടിയുമായി യോഗി!!

Google Oneindia Malayalam News

അയോധ്യ: രാമക്ഷേത്ര നിര്‍മാണത്തിന്റെ ഭൂമി പൂജ നാളെ നടക്കാനിരിക്കെ ബിജെപിയും കോണ്‍ഗ്രസും തമ്മിലുള്ള വാക് പോര് ശക്തമാകുന്നു. കഴിഞ്ഞ ദിവസം യോഗി ആദിത്യനാഥിനോട് പൂജ നടത്തരുതെന്ന് ദിഗ് വിജയ് സിംഗ് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ അദ്ദേഹത്തിനും കോണ്‍ഗ്രസിനും മറുപടിയുമായി യോഗി രംഗത്തെത്തി. ശ്രീരാമന്‍ ജനിച്ച സ്ഥലത്ത് രാമക്ഷേത്രത്തിന്റെ തറക്കല്ലിടല്‍ പോലും കോണ്‍ഗ്രസ് ആഗ്രഹിക്കുന്നില്ലെന്ന് യോഗി തിരിച്ചടിച്ചു. രാമക്ഷേത്ര നിര്‍മാണത്തിന്റെ എല്ലാ ക്രെഡിറ്റും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണെന്ന് യോഗി പറഞ്ഞു.

1

മോദിയാണ് നിയമപരിധിക്കുള്ളില്‍ നിന്ന് കൊണ്ട് രാമക്ഷേത്ര നിര്‍മാണം പൂര്‍ത്തിയാക്കുമെന്ന് പ്രഖ്യാപിച്ചത്. ഇതുവരെ അദ്ദേഹം ചെയ്ത കാര്യങ്ങള്‍ അക്കാര്യങ്ങള്‍ വ്യക്തമാക്കുന്നതാണ്. പറഞ്ഞ സമയപരിധിക്കുള്ളില്‍ തന്നെ അദ്ദേഹം കാര്യങ്ങളെല്ലാം പൂര്‍ത്തിയാക്കും. കോണ്‍ഗ്രസ് മുമ്പ് ചെയ്ത കാര്യങ്ങളിലേക്കൊന്ന് കണ്ണോടിക്കണം. രാമക്ഷേത്രം യഥാര്‍ത്ഥ രാമജന്മഭൂമിയില്‍ വരരുതെന്ന ആഗ്രഹത്തിലായിരുന്നു. അതുകൊണ്ട് തറക്കല്ലിടല്‍ പോലും വേണ്ടെന്നായിരുന്നു കോണ്‍ഗ്രസ് തീരുമാനിച്ചത്. രാമക്ഷേത്രം സംബന്ധിച്ച തര്‍ക്കം ഒരിക്കലും അവസാനിക്കരുതെന്നാണ് കോണ്‍ഗ്രസ് കരുതിയതെന്നും യോഗി ആരോപിച്ചു.

കോണ്‍ഗ്രസ് ജനങ്ങളെ ജാതിയുടെ പേരില്‍ മതത്തിന്റെ പേരില്‍, വിശ്വാസത്തിന്റെ പേരില്‍ വേര്‍തിരിച്ചു. ഇതെല്ലാം അവര്‍ക്ക് അധികാരത്തില്‍ തുടരുന്നതിന് വേണ്ടിയായിരുന്നുവെന്നും യോഗി തുറന്നടിച്ചു. നേരത്തെ രാമക്ഷേത്രത്തിന്റെ തറക്കല്ലിടല്‍ നടത്തിയത് മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയാണെന്ന് ദിഗ് വിജയ് സിംഗ് അവകാശപ്പെട്ടിരുന്നു. ലോകത്തിന് മുഴുവന്‍ അറിയാം സോമനാഥ ക്ഷേത്രത്തില്‍ നിന്നായിരുന്നു രാമക്ഷേത്ര നിര്‍മാണം തുടങ്ങേണ്ടതെന്ന്. പക്ഷേ അതൊരിക്കലും നടന്നില്ല. അധികാരത്തില്‍ തുടരുന്നതായിരുന്നു ചിലര്‍ക്ക് പ്രധാനം. അവര്‍ അതിനായി ജനങ്ങളുടെ വികാരം ഉപയോഗിച്ചാണ് കളിച്ചതെന്നും യോഗി കുറ്റപ്പെടുത്തി.

ഈ ചരിത്ര നിമിഷത്തില്‍ ആരും നെഗറ്റീവായ കാര്യങ്ങള്‍ പറയരുതെന്നാണ് എനിക്ക് പറയാനുള്ളത്. എല്ലാവരും ഈ ക്ഷേത്രത്തെ പിന്തുണയ്ക്കണം. അതേസമയം സുപ്രീം കോടതിയില്‍ കോണ്‍ഗ്രസ് നേതാവായ ഒരു അഭിഭാഷകന്‍ പറഞ്ഞത് 2019ലെ തിരഞ്ഞെടുപ്പിന് മുമ്പ് രാമക്ഷേത്രം സംബന്ധിച്ച വിധി പറയരുതെന്നായിരുന്നു. വിധി വൈകിപ്പിക്കാനാണ് ചിലര്‍ ശ്രമിച്ചത്. ഇന്ന് ലോകം ജനാധിപത്യത്തിന്റെ ശക്തി എന്താണെന്ന് അറിഞ്ഞു. ഈ വിധി വന്നാല്‍ അത് സംഭവിക്കും ഇത് സംഭവിക്കുമെന്നെല്ലാം ചിലര്‍ പറഞ്ഞിരുന്നു. പക്ഷേ ഒന്നും സംഭവിച്ചില്ല. എല്ലാവരുടെയും വികസനമാണ് ഞങ്ങള്‍ ലക്ഷ്യമിട്ടതെന്നും യോഗി പറഞ്ഞു.

English summary
congress delay construction of ram temple says yogi adityanath
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X