കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബീഹാറില്‍ നിതീഷ്‌ കുമാര്‍ സര്‍ക്കാരിനെ പുറത്താക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ്‌

Google Oneindia Malayalam News

പാറ്റ്‌ന: ബീഹാറില്‍ നിതീഷ്‌കുമാര്‍ സര്‍ക്കാരിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട്‌ കോണ്‍ഗ്രസ്‌ നേതാക്കള്‍ ഗവര്‍ണറെ കണ്ടു. മുങ്‌ജെറിലുണ്ടായ വെടിവെപ്പിന്റെ ഉത്തരവാദത്വം ജെഡിയു-ബിജെപി സര്‍ക്കാരിനാണന്നും, ജനങ്ങളെ സംരക്ഷിക്കാന്‍ കഴിയാത്ത സര്‍ക്കാരിനെ പുറത്താക്കണമെന്നുും കോണ്‍ഗ്രസ്‌ ഗവര്‍ണറോട്‌ ആവശ്യപ്പെട്ടു. കഴിഞ്ഞ തിങ്കളാഴ്‌ച്ച ദുര്‍ഗാ പൂജ ആഘോഷത്തിനിടെയുണ്ടായ പൊലീസ്‌ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെടുകയും 8 പേര്‍ക്ക്‌ ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്‌തിരുന്നു. സര്‍ക്കാരിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട്‌ കോണ്‍ഗ്‌സ്‌‌ പ്രാദേശിക നേതാവായ മദമോഹന്‍ ജായുടെ നേതൃത്വത്തില്‍ പാറ്റ്‌നയില്‍ ഗവര്‍ണര്‍ പഗു ചൗഹാനെ നരിട്ടു കണ്ട്‌ മെമ്മോറാണ്ടം സമര്‍പ്പിച്ചു.

മുങ്‌ജര്‍ സംഭവവത്തോടെ ജെഡിയു- ബിജെപി സര്‍ക്കാരിന്‌ ബീഹാറില്‍ അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ലെന്നും, ബീഹാര്‍ സര്‍ക്കാരിനെ പിരിച്ചുവിടാന്‍ തങ്ങള്‍ ഗവര്‍ണറോട്‌ ആവശ്യപ്പെട്ടതായും മെമ്മോറാണ്ടം സമര്‍പ്പിച്ചതിനു ശേഷം രാജ്‌ഭവനില്‍ നിന്നും പുറത്തെത്തിയ കോണ്‍ഗ്രസ്‌ ദേശിയ സെക്രട്ടറി രണ്‍ദീപ്‌ സിങ്‌ സുര്‍ജേവാല പറഞ്ഞു. ബജെപി -ജെഡിയു സര്‍ക്കാരാണ്‌ ദുര്‍ഗാ പൂജ നടത്താനെത്തിയ പാവപ്പെട്ട വിശ്വാസികള്‍ക്കെതിരെ ലാത്തി ചാര്‍ജിന്‌ ഉത്തരവിട്ടത്‌. ഒരാള്‍ കൊല്ലപ്പടുകയും നിരവധിപേര്‍ക്ക്‌ പരിക്കേല്‍ക്കുകയും ചെയ്‌തു. ജനങ്ങള്‍ക്കെതിരെ അക്രമം അഴിച്ചുവിടുന്ന സര്‍ക്കാരിന്‌ സംസ്ഥാനം ഭരിക്കാന്‍ യോഗ്യത ഇല്ലെന്നും സുര്‍ജോവാല പറഞ്ഞു.

ജനങ്ങള്‍ക്കു നീതി നടപ്പാക്കുന്നതിനു പകരം സംഭവത്തിനു ഉത്തരവാദികളായ പൊലീസ്‌ സുപ്രണ്ടിനേയും ജില്ലാ മജിസ്‌ട്രേറ്റിനേയും സംരക്ഷിക്കുകയാണ്‌ ചെയ്യുന്നതെന്നും സുര്‍ജേ വാല പറഞ്ഞു സംഭവത്തിന്‌ ഉത്തരവാദികളായ രണ്ട്‌ സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ ഒരാള്‍ ജെഡിയുവിന്റെ മുതിര്‍ന്ന നേതാവും രാജ്യ സഭാ മെമ്പറുമായ ആര്‍സിപി സിങ്ങിന്റെ മകളുടെ സുഹൃത്താണെന്നും, കലക്ടര്‍ മുഖ്യമന്ത്രി നിതീഷ്‌ കുമാറിന്റെ അടുത്ത അനുയായി ആണെന്നും സുര്‍ജേവാല ആരോപിച്ചു. യതാര്‍ഥ കുറ്റവാളികള്‍ മുഖ്യമന്ത്രി നിതീഷ്‌ കുമറും, ഉപമുഖ്യമന്ത്രി സുഷില്‍ മോഡിയുമാണെന്ന്‌ സുര്‍ജേവാല കുറ്റപ്പെടുത്തി.

surjevala

Recommended Video

cmsvideo
Bihar Election Phase 1 :ബോംബുകള്‍ നിര്‍വീര്യമാക്കി സൈന്യം | Oneindia Malayalam

കൊല്ലപ്പെട്ട അനുരാഗ്‌ കുമാറിന്റെ കുടുബത്തിന്‌ 50ല്‌കഷം രൂപ നഷ്ടപരിഹാരം ഉടന്‍ നല്‍കണമെന്നും കോണ്‍ഗ്രസ്‌ ആവശ്യപ്പട്ടു. തങ്ങള്‍ പറഞ്ഞത്‌ മുഴുവന്‍ ക്ഷമയോടെ കേട്ട ഗവര്‍ണര്‍ അന്വേഷിച്ച്‌ ആവശ്യമായ നടപടികള്‍ കൈക്കൊള്ളാമെന്ന്‌ ഉറപ്പ്‌ നല്‍കിയതായും സുര്‍ജേവാല അറിയിച്ചു. ദുര്‍ഗാ പൂജ ആഘോഷത്തനിടെ പൊലീസിനും സിആര്‍പിഎഫ്‌ ഉദ്യോഗസ്ഥര്‍ക്കുമെതിരെ വിശ്വാസികള്‍ കല്ലെടുത്തെറിഞ്ഞെന്നും തുടര്‍ന്ന്‌ ആകാശത്തേക്ക്‌ വെടിവച്ചെങ്കിലും വിശ്വാസികള്‍ ശാന്താരായില്ലെന്നും പിന്നീട്‌ വെടിവെക്കാന്‍ നിര്‍ബന്ധിതരാവുകയായിരുന്നെന്നുമാണ്‌ പൊലീസിന്റെ ഭാഗത്തെ വിവിശദീകരണംകരണം. സംഭവത്തെ തുടര്‍ന്ന്‌ ഇലക്ഷന്‍ കമ്മിഷന്‍ മുങ്‌ജാറിലെ പൊലീസ്‌ സുപ്രണ്ടിനേയും, ജില്ലാ മജിസ്‌ട്രേറ്റിനേയും തല്‍സ്ഥാനത്ത്‌ നിന്നും നീക്കം ചെയ്‌തു.

നിയമസഭാ തിരഞ്ഞെടുപ്പ്‌ നടക്കുന്ന ബീഹാറില്‍ സംഭവം ഭരണപക്ഷത്തിനെതിരെ ഒരു ആുധമാക്കിയിരിക്കുകയാണ്‌ ആര്‍ജെഡിയും കോണ്‍ഗ്രസും അടങ്ങുന്ന മഹാ സഖ്യം. സംഭവത്തെ 1919ല്‍ സ്വാതന്ത്ര്യ സമരര കാലത്ത്‌ ജനറല്‍ ഡയറിന്റെ നേതൃത്വത്തില്‍ നടന്ന ജാലിയന്‍ വാലാബാഗ്‌ കൂട്ടക്കൊലയോടാണ്‌ പ്രതിപക്ഷം ഉപമിക്കുന്നത്‌. മൂന്ന്‌ ഘട്ടമായി നടക്കുന്ന ബീഹാര്‍ തിരഞ്ഞടുപ്പിന്റെ ഒന്നാംഘട്ടം കഴിഞ്ഞ 28ന്‌ നടന്നിരുന്നു. നവംബര്‍ മൂന്നിന്‌ രണ്ടാം ഘട്ടവും, നംവംബര്‍ ഏഴിന്‌ അവസാനഘട്ട തിരഞ്ഞെടുപ്പും നടക്കും. നവംബര്‍ പത്തിനാണ്‌ വോട്ടെണ്ണല്‍. നിലവിലെ ഭരണകക്ഷിയായ ജിജെപി-ജെഡിയു സഖ്യവും, ആര്‍ജെഡി കോണ്‍ഗ്രസ്‌ മഹാ സഖ്യവും തമ്മിലാണ്‌ പ്രധാന മത്സരം.

English summary
Congress demand removal of Nitish kumar government in Bihar for Munger incident
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X