കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൂടുതൽ നേട്ടം കൊയ്യാൻ കോൺഗ്രസ്;തമിഴ്നാട്ടിൽ ഡിഎംകെയ്ക്ക് മുന്നിൽ പുതിയ ആവശ്യം..പുതിയ 9 പാനലും

Google Oneindia Malayalam News

ചെന്നൈ; രാജ്യസഭ തിരഞ്ഞെടുപ്പിന് തൊട്ട് പിന്നാലെയാണ് തമിഴ്നാട്ടിൽ തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്തെ 9 ദില്ലകളിലാണ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. നിയമസഭ തിരഞ്ഞെടുപ്പിലെ കൂറ്റൻ വിജയം തദ്ദേശ തിരഞ്ഞെടുപ്പിലും ആവർത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഡിഎംകെ-കോൺഗ്രസ് സഖ്യം. എന്നാൽ സഖ്യത്തിനുള്ളിലെ സീറ്റ് വിഭജനമാണ് പ്രധാനമായും ഉറ്റുനോക്കപ്പെടുന്നത്.

'ശിവേട്ടേൻ' എജ്ജാതി റൊമാന്റിക്ക്..ഷഫ്നയെ മാറോടണച്ച് സജിൻ.. പിറന്നാൾ ആഘോഷ ചിത്രങ്ങൾ പുറത്ത്

1

കാഞ്ചീപുരം, ചെങ്കൽപേട്ട്, വെല്ലൂർ, റാണിപേട്ട്, തിരുപ്പത്തൂർ, വില്ലുപുരം, കല്ലക്കുറുച്ചി, തിരുനെൽവേലി, തെങ്കാശി എന്നിങ്ങനെ ഒൻപത് ജില്ലകളിലായി ഒക്ടോബർ 6 ,9 തീയതികളിലാണ് തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. 2,901 പഞ്ചായത്ത് പ്രസിഡന്റ് പദവികളും 22,581 വാർഡ് കൗൺസിലർ പദവിയും ഉൾപ്പെടെ 27,003 സീറ്റിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. സപ്റ്റംബർ 15 നാണ് നാമനിർദ്ദേശ പത്രിക സമർപ്പണം ആരംഭിക്കുന്നത്. സംസ്ഥാനത്ത് വൻ മുന്നേറ്റം തദ്ദേശ തിരഞ്ഞെടുപ്പിലും ആവർത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഭരണ കക്ഷിയായ ഡിഎംകെ. എഐഎഡിഎംകെ ക്യാമ്പിലെ രാഷ്ട്രയ പ്രതിസന്ധിയും തങ്ങൾക്ക് ഗുണകരമാകുമെന്ന് ഡിഎംകെ സഖ്യം കരുതുന്നു.

2

എന്നാൽ സഖ്യത്തിനുള്ളിലെ സീറ്റ് വിഭജനം വലിയ തലവേദനയാകുമെന്ന സൂചനയാണ് പുറത്തുവരുന്നത്. കോൺഗ്രസുമായുള്ള സീറ്റ് വിഭജനമാണ് ഡിഎംകെയ്ക്ക് തലവേദനയാകുന്ന്.
സീറ്റ് വിഭജനം സംബന്ധിച്ച തർക്കങ്ങൾ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ സഖ്യത്തിന്റെ പ്രകടനത്തെ വലിയ രീതിയിൽ ബാധിച്ചിട്ടുണ്ടെന്നതിനാൽ ഇത്തവണ പരാമാവധി തർക്കങ്ങൾ പരിഹരിച്ച് മുന്നോട്ട് പോകാനാണ് നേതൃത്വത്തിന്റെ നീക്കം. പ്രത്യേകിച്ച് കോൺഗ്രസിന് ശക്തമായ സ്വാധീനമുള്ള വടക്കൻ മേഖലകളിൽ.

3

അതേസമയം ഡിഎംകെയുടെ വല്യേട്ടൻ മനോഭാവം കോൺഗ്രസിൽ വലിയ അസംതൃപ്തിക്ക് വഴിവെച്ചിട്ടുണ്ട്. തമിഴ്നാട്ടിലെ രാജ്യസഭ സീറ്റ് അനുവദിക്കാതിരുന്നതിലും കോൺഗ്രസിൽ അമർഷം പുകയുന്നുണ്ട്. ഇത്തവണ രണ്ട് സീറ്റുകളിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഒന്ന് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. നേരത്തേ തന്നെ ഒരു സീറ്റ് കോൺഗ്രസിന് നൽകാമെന്ന വാഗ്ദാനം ഡിഎംകെ നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കോൺഗ്രസിൽ സ്ഥാനാർത്ഥി ചർച്ചകളും നേതൃത്വം ആരംഭിച്ചിരുന്നു. മുതിർന്ന നേതാക്കളായ ഗുലാം നബി ആസാദിന്റെ പേരിനായിരുന്നു കോൺഗ്രസിൽ മുൻതൂക്കം. കെ കരുണാനിധിയുമായി അടുത്ത ബന്ധം പുലർത്തിയ നേതാവ് കൂടിയായ ഗുലാം നബി ആസാദിനെ രാജ്യസഭയിലേക്ക് മത്സരിപ്പിക്കുന്നതിൽ ഡിഎംകെയ്ക്കും അനുകൂലമായ നിലപാടായിരുന്നു എന്നുള്ള റിപ്പോർട്ടുകളും ഉണ്ടായിരുന്നു.

4

എന്നാൽ കോണ്‍ഗ്രസ് ഡാറ്റ അനലിറ്റിക്‌സ് വിഭാഗത്തിന്റെ ചെയര്‍മാന്‍ പ്രവീണ്‍ ചക്രവര്‍ത്തിയുടെ പേരായിരുന്നു രാഹുൽ ഗാന്ധി മുന്നോട്ട് വെച്ചത്. തമിഴ്നാട്ടുകാരനായ പ്രവീൺ രാഹുൽ ഗാന്ധിയുടെ വിശ്വസ്കനും മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗുമായി ഏറ്റവും അടുത്ത ബന്ധം പുലർത്തുന്ന നേതാവ് കൂടിയാണ്. അതേസമയം രാഷ്ട്രീയത്തിൽ ഇല്ലാത്തൊരു വ്യക്തിയെ രാജ്യസഭ തിരഞ്ഞെടുപ്പിലേക്ക് നിർദ്ദേശിക്കുന്നതിൽ ഡിഎംകെയ്ക്ക് താത്പര്യം ഇല്ലായിരുന്നു. ഇതിനിയിൽ മുകുള്‍ വാസ്‌നിക്, മിലിന്ദ് ദിയോറ, സഞ്ജയ് നിരുപം, പ്രമോദ് തിവാരി എന്നിവരുടെ പേരുകളെ ചൊല്ലിയും കോൺഗ്രസിൽ പിടിവലി ശക്തമായി.

5

ഇതിന് പിന്നാലെ ഡിഎംകെ രണ്ട് സീറ്റുകളിലേക്കും സ്വന്തം സ്ഥാനാർത്ഥികളെ തന്നെ പ്രഖ്യാപിച്ചു. ഡോ. കനിമൊഴി എൻവിഎൻ സോമു, രാജേഷ്കുമാർ നാമക്കൽ എന്നിവരെയാണ് സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ചത്. കോൺഗ്രസിലെ അനാവശ്യ തർക്കങ്ങളാണ് ഡിഎംകെയുടെ ഈ അപ്രതീക്ഷിത നീക്കത്തിന് പിന്നിൽ എന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാൽ കോണ്‍ഗ്രസുമായി ചര്‍ച്ച നടത്തി ചില ഉറപ്പുകള്‍ അവര്‍ക്ക് നല്‍കിയതിന് ശേഷമാണ് രണ്ട് സീറ്റിലും ഡിഎംകെ പ്രഖ്യാപനം നടത്തിയതെന്ന റിപ്പോർട്ടുകളും ഉണ്ട്. അടുത്ത രാജ്യസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഒരു സീറ്റ് ഉറപ്പെന്ന വാഗ്ദാനമാണ് നൽകിയിരിക്കുന്നതെന്നാണ് പാർട്ടി വൃത്തങ്ങൾ പറയുന്നത്.

6

അതേസമയം സീറ്റ് നഷ്ടപ്പെട്ടത് കോൺഗ്രസിനെ സംബന്ധിച്ച് വലിയ തിരിച്ചടിയായിട്ടാണ് പാർട്ടി നേതൃത്വം ചൂണ്ടിക്കാട്ടുന്നത്. അതുകൊണ്ട് തന്നെ തദ്ദേശ തിരഞ്ഞെടുപ്പിൽ ഇത് ആവർത്തിക്കാതിരിക്കാനും കൂടുതൽ സീറ്റുകൾ നേടിയെടുക്കാനാുമാണ് കോൺഗ്രസിന്റെ നീക്കം. നിലവിൽ സഖ്യത്തിലെ ഏറ്റവും വലിയ രണ്ടാം കക്ഷിയെന്ന നിലയിൽ തങ്ങൾക്ക് 30 ശതമാനം സീറ്റുകൾ വേണമെന്നതാണ് കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാട്. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും സംസ്ഥാനത്തെ കോൺഗ്രസിന്റെ പ്രകടനമാണ് നേതൃത്വം ചൂണ്ടിക്കാട്ടുന്നത്. ആദ്യം ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പിലും ഡിഎംകെ സഖ്യത്തിന്‍റെ ഭാഗമായി വലിയ വിജയം നേടാൻ പാർട്ടിക്ക് സാധിച്ചിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച 9 ല്‍ 8 സീറ്റിലും നിയമസഭാ തിരഞ്ഞെടുപ്പില്‍ 25 സീറ്റില്‍ 18 സീറ്റിലുമായിരുന്നു കോണ്‍ഗ്രസ് വിജയിച്ചത്.

7

തദ്ദേശ തിരഞ്ഞെടുപ്പിലും ഇതേ പ്രകടനം ആവർത്തിക്കാനാകുമെന്നാണ് പാർട്ടി നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്. ഡിഎംകെ കഴിഞ്ഞാൽ സഖ്യത്തിലെ ഏറ്റവും വലിയ കക്ഷിയായ തങ്ങൾക്ക് തദ്ദേശ തിരരഞ്ഞെടുപ്പിൽ 30 ശതമാനം സീറ്റുകൾ നൽകണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസിന്റെ എല്ലാ ജില്ലാ പ്രസിഡന്റുമാരും ഡിഎംകെ ജില്ലാ സെക്രട്ടറിമാർക്കും ചുമതലയുള്ളവർക്കും കത്ത് നൽകിയിട്ടുണ്ടെന്ന് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജികെ മുരളീധരൻ പറഞ്ഞു. സംസ്ഥാന നേതൃത്വത്തിന്റെ നിർദ്ദേശത്തെ അടിസ്ഥാനത്തിലാണ് കത്ത് കൈമാറിയത്. ഡിഎംകെയിൽ നിന്നും അനുകൂലമായ പ്രതികരണം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ് എന്നും മുരളീധരൻ പറഞ്ഞു.

8

അതിനിടെ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള പൊളിച്ചെഴുത്തുകളും കോൺഗ്രസ് നടത്തുന്നുണ്ട്. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന 9 ജില്ലകളിലേക്കുമായി 10 തിരഞ്ഞെടുപ്പ് പാനലുകൽ കോൺഗ്രസ് രൂപീകരിച്ചിട്ടുണ്ട്. എംഎൽഎമാരും എംപിമാരും ഉൾപ്പെടെയുള്ളവർക്കാണ് ചുമതല നൽകിയിരിക്കുന്നത്. സീറ്റ് വിഭജന ചർച്ചകൾ സംബന്ധിച്ച അന്തിമ രൂപം സമിതി നേതാക്കളുടെ ചർച്ചകളുടെ അടിസ്ഥാനത്തിലായിരിക്കും പൂർത്തിയാക്കുക.

Recommended Video

cmsvideo
Petrol Price Cut By ₹ 3 In Tamil Nadu | Oneindia Malayalam
9

അതിനിടെ നിയമസഭ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയിൽ നിന്നും ഉയർന്നെഴുന്നേൽക്കാൻ ലക്ഷ്യം വെച്ച് തദ്ദേശ തിരഞ്ഞെടുപ്പിൽ തനിച്ച് പോരാട്ടതിനൊരുങ്ങുകയാണ് കമൽഹാസന്റെ മക്കൾ നീതി മയ്യം. ഒൻപത് ജില്ലകളിലും താൻ തന്നെ പാർട്ടിക്ക് വേണ്ടി പ്രചരണം നയിക്കുമെന്നും പുനര്‍നിര്‍മാണത്തിന്‍റെ ചവിട്ടുപടിയായാണ് തെരഞ്ഞെടുപ്പിനെ കാണുന്നതെന്നും കമല്‍ഹാസന്‍ വ്യക്തമാക്കി.ഇത്തവണ നിയമസഭ തിരഞ്ഞെടുപ്പിൽ ഇന്ത്യ ജനനായക കക്ഷി, ആള്‍ ഇന്ത്യ സമത്വ മക്കള്‍ കക്ഷി എന്നീ പാര്‍ട്ടികളുമായി സഖ്യത്തിൽ മത്സരിച്ച എംഎൻഎം കനത്ത പരാജയമായിരുനന്ു രുചിച്ചത്.

English summary
Congress demands 30 percent of seats in local body polls in Tamilnadu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X