കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നെഹ്റുവും ഗാന്ധിയും മാലിന്യം; തത്വശാസ്ത്രം അടിച്ചേൽപ്പിക്കുന്നു, ബിജെപി എംപിയുടെ പ്രസംഗം വിവാദത്തിൽ

അസമിലെ ജോര്‍ഹട്ടില്‍ നിന്നുള്ള ബിജെപി എംപി കാമാഖ്യ പ്രസാദ് ടെസയാണ് ഗാന്ധിജിയെയും നെഹ്‌റുവിനെയും ‘മാലിന്യം' എന്ന് വിളിച്ചത്.

  • By Ankitha
Google Oneindia Malayalam News

ദില്ലി: ഗാന്ധിജിയേയും മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെയും അധിക്ഷേപിച്ച ബിജെപി എംപിയുടെ പ്രസംഗം വിവാദത്തിൽ. അസമിലെ ജോര്‍ഹട്ടില്‍ നിന്നുള്ള ബിജെപി എംപി കാമാഖ്യ പ്രസാദ് ടെസയാണ് ഗാന്ധിജിയെയും നെഹ്‌റുവിനെയും 'മാലിന്യം' എന്ന് വിളിച്ചത്. ശനിയാഴ്ച ശിവ്സാഗർ ജില്ലയിൽ നടന്ന പൊതു റാലിയിലാണ് എംപി വിവാദ പ്രസ്താവന നടത്തിയത്.

bjp mla

താജ്മഹൽ ഇന്ത്യൻ സംസ്കാരത്തിന്റെ ഭാഗം, അപമാനിക്കാൻ കഴിയില്ല, നിലപാട് വ്യക്തമാക്കി യോഗിതാജ്മഹൽ ഇന്ത്യൻ സംസ്കാരത്തിന്റെ ഭാഗം, അപമാനിക്കാൻ കഴിയില്ല, നിലപാട് വ്യക്തമാക്കി യോഗി

നെഹ്‌റു, ഗാന്ധി എന്നീ 'മാലിന്യങ്ങളെ' ജനങ്ങളുടെ മനസ്സിലേയ്ക്ക് കുത്തിനിറയ്ക്കുകയാണ് ഇത്രയും വര്‍ഷങ്ങളായി കോണ്‍ഗ്രസ് ചെയ്തിരുന്നത്. അതുകൊണ്ടുതന്നെ ജനമനസ്സുകളില്‍ മറ്റൊരു സിദ്ധാന്തത്തിനും ഇടമില്ലാതായിരിക്കുന്നുവെന്നാണ് കാമാഖ്യ പ്രസാദിന്റെ പ്രസ്താവന. ഇതു വലിയ വിവാദത്തിനാണ് ഇപ്പോൾ തിരി കൊളുത്തിയിരിക്കുന്നത്.

നോട്ട് നിരോധനം കൊണ്ട് അവസാനിക്കുന്നില്ല, ബാക്കി പരിഷ്കരണങ്ങൾ ഉടൻ, സൂചന നൽകി മോദിനോട്ട് നിരോധനം കൊണ്ട് അവസാനിക്കുന്നില്ല, ബാക്കി പരിഷ്കരണങ്ങൾ ഉടൻ, സൂചന നൽകി മോദി

വിവാദ പ്രസ്താവന

വിവാദ പ്രസ്താവന

മഹാത്മഗാന്ധിയേയും മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനേയും അധിക്ഷേപിക്കുന്ന തരത്തിലുള്ളതായിരുന്നു ബിജെപി എംപിയുടെ പ്രസ്താതവന. ഇരുവരേയും ചവറുകൾ എന്നാണ് എംപി സംബോധന ചെയ്തത്. ഇതാണ് വിവാദത്തിന് വഴിവെച്ചത്.

സിദ്ധന്തം കുത്തിവെയ്ക്കുന്നു

സിദ്ധന്തം കുത്തിവെയ്ക്കുന്നു

വർഷങ്ങളായി ഗാന്ധിയേയും നെഹ്റുവിനേയും ജനങ്ങളുടെ മനസിലേയ്ക്ക് കുത്തിവയ്ക്കുകയാണ് കോൺഗ്രസ് ചെയ്തു കൊണ്ടിരുന്നത്.‌. അതുകൊണ്ടുതന്നെ ജനമനസ്സുകളില്‍ മറ്റൊരു സിദ്ധാന്തത്തിനും ഇടമില്ലാതായിരിക്കുന്നുവെന്ന് കാമാഖ്യ പ്രസാദ് പറഞ്ഞു.

 ജനങ്ങൾക്കിടയിൽ സ്ഥാനമില്ല

ജനങ്ങൾക്കിടയിൽ സ്ഥാനമില്ല

വർഷങ്ങളായി കോൺഗ്രസ് ജനങ്ങളുടെ മനസിലേയ്ക്ക് തങ്ങളുടെ സിദ്ധാന്തം കുത്തിവെയ്ക്കുകയാണ്. എന്നാൽ ഇന്ന് ആ തത്വശാസ്ത്രത്തിന് ജനങ്ങളുടെ ഇടയിൽ സ്ഥാനനില്ലെന്നു നേതാവ് പറഞ്ഞു.

അറസ്റ്റ് ചെയ്യണം

അറസ്റ്റ് ചെയ്യണം

വിവാദ പ്രസംഗത്തെ തുടർന്ന് കാമാഖ്യ പ്രസാദിനെതിരെ ഗുവാഹാട്ടി പോലീസ് കേസെടുത്തിട്ടുണ്ട്. മഹാത്മാ ഗാന്ധി, ജവഹര്‍ലാല്‍ നെഹ്‌റു, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി എന്നിവരെ മാലിന്യം എന്ന് അധിക്ഷേപിച്ചത് ക്ഷമിക്കാനാവാത്ത തെറ്റാണ്. എംപിയ്‌ക്കെതിരെ ക്രിമിനല്‍ കുറ്റത്തിന് കേസെടുക്കുകയും ഉടന്‍ അറസ്റ്റ് ചെയ്യുകയും വേണമെന്ന് കോണ്‍ഗ്രസ് നല്‍കിയ പരാതിയില്‍ ആവശ്യപ്പെടുന്നു.

മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ

മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ

ശനിയാഴ്ച ശിവസാഗര്‍ ജില്ലയിലെ സോനാരിയില്‍ പൊതുസമ്മേളനത്തിലായിരുന്നു ബിജെപി എംപി കാമാഖ്യ പ്രസാദ് ടെസയുടെ വിവാദ പ്രസംഗം. ആസാം മുഖ്യമന്ത്രി ശര്‍ബാനന്ദ സോനോവാളും വേദിയിൽ ഇരിക്കവെയാണ് നേതാവ് രാഷ്ട്രപിതാവിനെതിരേയും പ്രഥമ പ്രധാനമന്ത്രിക്കെതിരേയും വിവാദ പ്രസ്തവന നടത്തിയത്.

വ്യാപക പ്രതിഷേധം

വ്യാപക പ്രതിഷേധം

വിവാദ പ്രസംഗത്തിനെ തുടർന്ന് കാമാഖ്യ പ്രസാദിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി പ്രക്ഷോഭം ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഇയാൾക്കെതിരെ കേസെടുത്തിരുന്നു.ക്രിമിനൽ കേസ് എടുക്കണമെന്ന് കോൺഗ്രസ് ശക്തമായി ആവശ്യപ്പെടുന്നുണ്ട്.

English summary
The ruling Bharatiya Janata Party (BJP) and the opposition Congress in Assam have locked horns after a member of Parliament (MP) belonging to the saffron party allegedly compared Mahatma Gandhi and Jawaharlal Nehru with garbage
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X