Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്ത്രീകളെ കൊണ്ട് കാല് കഴുകിപ്പിച്ച മുഖ്യമന്ത്രി വിവാദത്തില്‍, മാപ്പ് പറഞ്ഞേ തീരൂ !!

ദില്ലി: പൊതു ചടങ്ങില്‍ സ്ത്രീകളെ കൊണ്ട് കാല്‍ പാദങ്ങള്‍ കഴുകിപ്പിച്ച ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി രഘുബര്‍ ദാസ് വിവാദത്തില്‍. മുഖ്യമന്ത്രിയുടെ നടപടി ലജ്ജാവഹമാണെന്നും മാപ്പ് പറയണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടി രംഗത്തെത്തിയിട്ടുണ്ട്.

ജാംഷെഡ്പൂരില്‍ ഞായറാഴ്ച നടന്ന ഗുരു മഹോത്സവ ചടങ്ങില്‍ മുഖ്യാതിഥിയായി എത്തിയതായിരുന്നു മുഖ്യമന്ത്രി. പൂക്കള്‍ നിറച്ച താലത്തില്‍ മുഖ്യമന്ത്രിയെ കയറ്റി സ്ത്രീകള്‍ പാദം കഴുകുകുകയായിരുന്നു. ഈ ദൃശ്യങ്ങള്‍ മാധ്യമങ്ങളിലൂടെ പ്രചരിയ്ക്കുകയും ചെയ്തു.

jharkhand-cm

മുഖ്യമന്ത്രിയെ പോലൊരാള്‍ ഇത്തരം പ്രവൃത്തി ചെയ്തത് നിര്‍ഭാഗ്യകരമാണെന്നും നാണക്കേട് ഉണ്ടാക്കി എന്നും കോണ്‍ഗ്രസ് വനിതാ നേതാവ് ശോഭ ഓജ പറഞ്ഞു. മാപ്പ് പറയണം എന്നാണ് ശോഭയുടെ ആവശ്യം.

സ്ത്രീവിരുദ്ധ നിലപാട് പ്രോത്സാഹിപ്പിക്കുന്നതാണ് മുഖ്യമന്ത്രിയുടെ നടപടി എന്ന് വനിത പ്രവര്‍ത്തക സന്ധ്യ പ്രതികരിച്ചു. ഒരു മുഖ്യമന്ത്രിയായിരിയ്‌ക്കെ അദ്ദേഹത്തിന് എങ്ങിനെ ഇതിന് സാധിച്ചു എന്നാണ് സന്ധ്യയുടെ ചോദ്യം.

ഇത്തരം പരിപാടിയില്‍ അദ്ദേഹം എന്തിന് പങ്കെടുത്തു. സംഭവത്തെ സന്ധ്യ നിശിതമായി അപലപിയ്ക്കുന്നു. എന്നാല്‍ ഇതുവരെ വിഷയത്തോട് രഘുബര്‍ ദാസ് പ്രതികരിച്ചിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+