കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ത്രീകളെ കൊണ്ട് കാല് കഴുകിപ്പിച്ച മുഖ്യമന്ത്രി വിവാദത്തില്‍, മാപ്പ് പറഞ്ഞേ തീരൂ !!

  • By Aswini
Google Oneindia Malayalam News

ദില്ലി: പൊതു ചടങ്ങില്‍ സ്ത്രീകളെ കൊണ്ട് കാല്‍ പാദങ്ങള്‍ കഴുകിപ്പിച്ച ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി രഘുബര്‍ ദാസ് വിവാദത്തില്‍. മുഖ്യമന്ത്രിയുടെ നടപടി ലജ്ജാവഹമാണെന്നും മാപ്പ് പറയണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടി രംഗത്തെത്തിയിട്ടുണ്ട്.

മുഖ്യമന്ത്രി കയറാൻ തുടങ്ങവേ ഹെലികോപ്ടർ പറന്നു.. ദേവേന്ദ്ര ഫഡ്നവിസ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!!മുഖ്യമന്ത്രി കയറാൻ തുടങ്ങവേ ഹെലികോപ്ടർ പറന്നു.. ദേവേന്ദ്ര ഫഡ്നവിസ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!!

ജാംഷെഡ്പൂരില്‍ ഞായറാഴ്ച നടന്ന ഗുരു മഹോത്സവ ചടങ്ങില്‍ മുഖ്യാതിഥിയായി എത്തിയതായിരുന്നു മുഖ്യമന്ത്രി. പൂക്കള്‍ നിറച്ച താലത്തില്‍ മുഖ്യമന്ത്രിയെ കയറ്റി സ്ത്രീകള്‍ പാദം കഴുകുകുകയായിരുന്നു. ഈ ദൃശ്യങ്ങള്‍ മാധ്യമങ്ങളിലൂടെ പ്രചരിയ്ക്കുകയും ചെയ്തു.

jharkhand-cm

മുഖ്യമന്ത്രിയെ പോലൊരാള്‍ ഇത്തരം പ്രവൃത്തി ചെയ്തത് നിര്‍ഭാഗ്യകരമാണെന്നും നാണക്കേട് ഉണ്ടാക്കി എന്നും കോണ്‍ഗ്രസ് വനിതാ നേതാവ് ശോഭ ഓജ പറഞ്ഞു. മാപ്പ് പറയണം എന്നാണ് ശോഭയുടെ ആവശ്യം.

സ്ത്രീവിരുദ്ധ നിലപാട് പ്രോത്സാഹിപ്പിക്കുന്നതാണ് മുഖ്യമന്ത്രിയുടെ നടപടി എന്ന് വനിത പ്രവര്‍ത്തക സന്ധ്യ പ്രതികരിച്ചു. ഒരു മുഖ്യമന്ത്രിയായിരിയ്‌ക്കെ അദ്ദേഹത്തിന് എങ്ങിനെ ഇതിന് സാധിച്ചു എന്നാണ് സന്ധ്യയുടെ ചോദ്യം.

ഇത്തരം പരിപാടിയില്‍ അദ്ദേഹം എന്തിന് പങ്കെടുത്തു. സംഭവത്തെ സന്ധ്യ നിശിതമായി അപലപിയ്ക്കുന്നു. എന്നാല്‍ ഇതുവരെ വിഷയത്തോട് രഘുബര്‍ ദാസ് പ്രതികരിച്ചിട്ടില്ല.

English summary
The Congress Party on Monday condemned Jharkhand Chief Minister Raghubar Das for letting women wash his feet and demanded latter's apology for his 'shameful act'.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X