
വികാസ് ദുബെയുടെ മരണത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് കോൺഗ്രസ്: സർക്കാരും സംശയത്തിന്റെ മുനയിൽ!!
ലഖ്നൊ: ഗുണ്ടാത്തലവൻ വികാസ് ദുബെയെ ഏറ്റുമുട്ടലിൽ വധിച്ച സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ്. ദുബെയുമായി ബന്ധപ്പെട്ട മുഴുവൻ സംഭവങ്ങളും സിറ്റിംഗ് സുപ്രീം കോടതി ജഡ്ജി അന്വേഷിക്കണമെന്നും സത്യം പുറത്തുകൊണ്ടുവരണമെന്നുമാവശ്യപ്പെട്ടാണ് കോൺഗ്രസ് രംഗത്തെത്തിയത്. ആരാണ് ദുബെയ്ക്ക് സംരക്ഷണം നൽകിയതെന്നും ഉത്തർപ്രദേശിലെ രാഷ്ട്രീയ നേതാക്കളും ക്രിമിനലുകളും തമ്മിലുള്ള ബന്ധവും പുറത്തുകൊണ്ടുവരണമെന്നും പാർട്ടി ആവശ്യപ്പെടുന്നുണ്ട്.
സരിത്തും സ്വപ്നയും ഒന്നും രണ്ടും പ്രതികൾ: മൂന്നാം പ്രതി ഫൈസൽ ഫരീദ്, എൻഐഎ എഫ്ആറിലെ വിവരങ്ങൾ ഇങ്ങനെ

സംരക്ഷണം നൽകിയത് ആര്
ഗുണ്ടാ നേതാവിനെ ഏറ്റുമുട്ടലിൽ വധിച്ച സംഭവം നിരവധി ചോദ്യങ്ങൾ ഉയർത്തുന്നുണ്ടെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജേവാല വാർത്താ സമ്മേളനത്തിൽ ചൂണ്ടിക്കാണിച്ചിരുന്നു. അധികാരത്തിന്റെ ഇരിപ്പിടങ്ങളിൽ ഇരുന്ന് ദുബെയ്ക്ക് സംരക്ഷണം നൽകിയത് അയാളെപ്പോലുള്ള ക്രിമിനലുകൾ ആരാണെന്നതിനും ഉത്തരം തേടണമെന്നും അദ്ദേഹം വ്യക്തമാക്കി.

ജുഡീഷ്യൽ അന്വേഷണം വേണമെന്ന്
ദുബെയെ ഏറ്റുമുട്ടലിൽ വധിച്ച സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും രംഗത്തെത്തിയിട്ടുണ്ട്. വികാസ് ദുബെ എട്ട് പോലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയതുൾപ്പെടെ ഇതുവരെ നടന്ന എല്ലാ സംഭവങ്ങളും അന്വേഷിക്കണമെന്നാണ് പ്രിയങ്കാ ഗാന്ധി ആവശ്യപ്പെടുന്നത്. കാൺപൂർ സംഭവത്തിന്റെ സത്യാവസ്ഥ ജനങ്ങൾക്ക് മുമ്പാകെ കൊണ്ടുവരുന്നതിനായി ജുഡീഷ്യൽ അന്വേഷണം വേണമെന്നും കോൺഗ്രസ് ആവശ്യപ്പെടുന്നു.

സത്യം പുറത്തുവരണം
വികാസ് ദുബെയെപ്പോലുള്ള കുറ്റവാളികളെ പരിപോഷിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നവരെക്കുറിച്ചുള്ള സത്യം പുറത്തുകൊണ്ടുവരണം. കുറ്റവാളികൾ, രാഷ്ട്രീയ നേതാക്കൾ എന്നിവർ തമ്മിലുള്ള അവിശുദ്ധസ കൂട്ടുകെട്ട് പുറത്തുവരാതിരിക്കുന്നത് വരെ കൊല്ലപ്പെട്ട എട്ട് പോലീസുകാർക്കും നീതി ലഭിക്കില്ലെന്നും പ്രിയങ്കാ ഗാന്ധി കൂട്ടിച്ചേർത്തു. ഉത്തർപ്രദേശ് ഗുണ്ടാരാജിന്റെ പര്യായമായി മാറിക്കഴിഞ്ഞെന്നാണ് സുർജേവാല കുറ്റപ്പെടുത്തുന്നത്. ദുബെയെപ്പോലുള്ള ക്രിമിനലുകൾക്ക് സ്വതന്ത്രമായി സംസ്ഥാനത്തെങ്ങും സഞ്ചരിക്കാൻ കഴിയുന്ന തരത്തിലേക്ക് മാറിയെന്നും കുറ്റപ്പെടുത്തുന്ന അദ്ദേഹം രാഷ്ട്രീയ പ്രവർത്തകരും ഗുണ്ടാത്തലവന്മാരും തമ്മിലുള്ള ബന്ധം പുറത്തുകൊണ്ടുവരേണ്ടതുണ്ടെന്നും ആവശ്യപ്പെട്ടു.

ആരാണ് ഭയക്കുന്നത്
വികാസ് ദുബെയുടെ അറസ്റ്റിനെയും ദുബെ മജിസ്ട്രേറ്റിന് മുമ്പാകെ നൽകിയിട്ടുള്ള മൊഴിയെയും ആരാണ് ഭയക്കുന്നത്. ദുബെയെപ്പോലുള്ള ക്രിമിനലിന് സംസ്ഥാനത്ത് സ്വതന്ത്ര സഞ്ചാരത്തിന് അനുമതി നൽകിയ സർക്കാരിന് ഗുണ്ടാത്തലവനോടുള്ള പ്രതിബന്ധതയെക്കുറിച്ചും കോൺഗ്രസ് സംശയം ഉന്നയിക്കുന്നുണ്ട്.

അറസ്റ്റ് ഉജ്ജയിനിൽ നിന്ന്
ഗുണ്ടാ നേതാവ് വികാസ് ദുബെ മധ്യപ്രദേശിൽ നിന്ന് അറസ്റ്റിലായ നടപടിയിൽ ദുരൂഹത ആരോപിച്ച് മധ്യപ്രദേശിലെ കോൺഗ്രസ് രംഗത്തെത്തിയിരുന്നു. എട്ട് പോലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയതിന് പിന്നാലെ കാൺപൂരിൽ നിന്ന് മധ്യപ്രദേശിലെ മധ്യപ്രദേശിലേക്ക് കടന്ന ദൂബെയെ ഉജ്ജയിനിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.സംഭവത്തിൽ ഉന്നത തല അന്വേഷണം വേണമെന്ന് കോൺഗ്രസ് നേതാക്കൾ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഇതിനിടെയാണ് വെള്ളിയാഴ്ച രാവിലെ ദുബെയെ ഏറ്റുമുട്ടലിൽ വധിക്കുന്നത്. ഗുണ്ടാ നേതാവിന് രാഷ്ട്രീയ നേതാക്കളുമായും പോലീസ് ഉദ്യോഗസ്ഥരുമായുമുള്ള ബന്ധവും അന്വേഷിക്കണമെന്നും കോൺഗ്രസ് നേതാക്കൾ ആവശ്യമുന്നയിച്ചിട്ടുണ്ട്.

എസ്ടിഎഫിന് കൈമാറി
തീർത്ഥാടന നഗരമായ ഉജ്ജയിനിലെ ക്ഷേത്രത്തിന്റെ പുറത്തുവെച്ചാണ് ദുബെ അറസ്റ്റിലാവുന്നത്. ഇതോടെ ആറ് ദിവസമായി പോലീസ് നടത്തിവന്ന തിരച്ചലിനാണ് അന്ത്യമാകുന്നത്. പോലീസ് ഉദ്യോഗസ്ഥരെ പതിയിരുന്ന് ആക്രമിച്ച് കൊലപ്പെടുത്തിയ കേസിലെ മുഖ്യ സൂത്രധാരനാണ് ഇയാൾ. 250 രൂപ നൽകി വിഐപി ടിക്കറ്റെടുത്താണ് ഇയാൾ ക്ഷേത്രത്തിൽ പ്രവേശിക്കുന്നത്. മധ്യപ്രദേശേ് പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ പ്രാദേശിക കോടതിയിൽ ഹാജരാക്കിയ ശേഷം ഉത്തർ പ്രദേശിലെ പ്രത്യേക ദൌത്യസേനയുടെ കസ്റ്റഡിയിൽ വിട്ടയ്ക്കുകയായിരുന്നു.

പാരിതോഷികം പ്രഖ്യാപിച്ചു
പോലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെ ദുബെയെക്കുറിച്ച് വിവരം നൽകുന്നവർക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചത്. വെള്ളിയാഴ്ച പുലർച്ചെ ദൂബയെ അറസ്റ്റ് ചെയ്യാനെത്തിയ പോലീസ് സംഘത്തെയാണ് ഗുണ്ട ആക്രമിച്ചത്. ചൌബേപൂരിലെ ബിക്രു ഗ്രാമത്തിലാണ് സംഭവം. പോലീസിന് നേരെ കെട്ടിടത്തിന് മുകളിൽ നിന്ന് ഗുണ്ടാസംഘം പോലീസിന് നേരെ വെടിയുതിർക്കുകയായിരുന്നു. ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ഉൾപ്പെടെ എട്ട് പോലീസ് ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടത്.

അറസ്റ്റ് ഉജ്ജയിനിൽ നിന്ന്
ഗുണ്ടാ നേതാവ് വികാസ് ദുബെ മധ്യപ്രദേശിൽ നിന്ന് അറസ്റ്റിലായ നടപടിയിൽ ദുരൂഹത ആരോപിച്ച് മധ്യപ്രദേശിലെ കോൺഗ്രസ് രംഗത്ത്. എട്ട് പോലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയതിന് പിന്നാലെ കാൺപൂരിൽ നിന്ന് മധ്യപ്രദേശിലെ മധ്യപ്രദേശിലേക്ക് കടന്ന ദൂബെയെ ഉജ്ജയിനിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. ദൂബെയെ അറസ്റ്റ് ചെയ്തതിന് പിന്നിൽ ദുരൂഹതയുണ്ടെന്നാണ് മധ്യപ്രദേശിലെ മുതിർന്ന കോൺഗ്രസ് നേതാക്കൾ ഉന്നയിക്കുന്ന ആരോപണം. സംഭവത്തിൽ ഉന്നത തല അന്വേഷണം വേണമെന്നും നേതാക്കൾ ആവശ്യപ്പെടുന്നു. ഗുണ്ടാ നേതാവിന് രാഷ്ട്രീയ നേതാക്കളുമായും പോലീസ് ഉദ്യോഗസ്ഥരുമായുമുള്ള ബന്ധവും അന്വേഷിക്കണമെന്നും കോൺഗ്രസ് നേതാക്കൾ ആവശ്യമുന്നയിച്ചിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ ഉജ്ജയിനിലെ മഹാകാളി ക്ഷേത്രത്തിൽ നിന്നാണ് ദുബെയെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. ആറ് ദിവസത്തെ തിരച്ചിലിനാണ് ഇതോടെ അവസാനമായിട്ടുള്ളത്.

യുപി സർക്കാരിന് വിമർശനം
നേരത്തെ അധികാരത്തിലിരുന്ന കോൺഗ്രസ് സർക്കാർ മാഫിയകൾക്കെതിരെ ശക്തമായ നടപടിയാണ് സ്വീകരിച്ചത്. മധ്യപ്രദേശ് വിട്ട അവർ പിന്നീട് ബിജെപി അധികാരത്തിലെത്തിയതോടെയാണ് തിരിച്ചെത്തിയതെന്നും സംസ്ഥാനം ഇപ്പോൾ ഗുണ്ടാ സംഘങ്ങൾക്ക് സുരക്ഷിത സ്വർഗ്ഗമായി മാറിയെന്നും കമൽനാഥ് ആരോപിക്കുന്നു. വികാസ് ദുബെയുടെ അറസ്റ്റിൽ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൌഹാൻ ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിടണമെന്നും ദിഗ് വിജയ് സിംഗ് ആവശ്യപ്പെട്ടു. വികാസ് ദുബെയുടെ അറസ്റ്റിന്റെ ക്രെഡിറ്റ് ശിവരാജ് സിംഗ് ചൌഹാൻ എടുക്കുകയാണെന്നും ആഭ്യന്തര മന്ത്രി നരോട്ടം മിശ്രയ്ക്കും ക്രെഡിറ്റ് നൽകണമെന്നും ദിഗ് വിജയ് സിംഗ് ആവശ്യപ്പെട്ടുന്നു.

സത്യാവസ്ഥയെന്ത്?
ഉജ്ജയിനിൽ നിന്ന് ഉത്തർപ്രദേശിലേക്കുള്ള യാത്രക്കിടെ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടെന്നും ഇതോടെ രക്ഷപ്പെടാൻ ശ്രമിച്ച ദുബെയെ ഏറ്റുമുട്ടലിൽ വധിച്ചെന്നുമാണ് പോലീസ് നൽകുന്ന വിവരം. ദുബെ സഞ്ചരിച്ചിരുന്ന കാർ വെള്ളിയാഴ്ച രാവിലെയോടെയാണ് മറിഞ്ഞതെന്നും ദുബെയ്ക്ക് പുറമേ പോലീസ് ഉദ്യോഗസ്ഥർക്കും അപകടത്തിൽ പരിക്കേറ്റെന്നും പോലീസ് പറയുന്നു. ഇതിനിടെ പോലീസ് ഉദ്യോഗസ്ഥരിൽ നിന്ന് തോക്ക് തട്ടിയെടുക്കാൻ ശ്രമിച്ച ദുബെ രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നുവെന്നും പോലീസ് പറയുന്നു. കീഴടങ്ങാൻ പോലീസ് ആവശ്യപ്പെട്ടെങ്കിലും ഇതിന് തയ്യാറാവാത്ത കൊടും കുറ്റവാളി വെടിയുതിർത്തെന്നും ഇതോടെയാണ് പോലീസ് ഇയാൾക്കെതിരെ വെടിയുതിർത്തതെന്നുമാണ് പോലീസ് വാദം. എന്നാൽ ഇപ്പോൾ സംഭവവുമായി ബന്ധപ്പെട്ട് പുറത്ത്വന്നത് കുറച്ച് സമയം മുമ്പ് ചിത്രീകരിച്ച ദൃശ്യങ്ങളാണ് സംഭവത്തിൽ ദുരുഹതയുണ്ടെന്ന സൂചന നൽകുന്നത്.

സുരക്ഷ ഉറപ്പാക്കാൻ ആവശ്യം
വികാസ് ദുബെയെ ഏറ്റുമുട്ടലിൽ വധിച്ച സംഭവത്തിൽ സംശയം ഉന്നയിച്ച് നിരവധി പേരാണ് രംഗത്തെത്തിയിട്ടുള്ളത്. കഴിഞ്ഞ ദിവസം വികാസ് ദുബെയുടെ സംരക്ഷണം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ചിലർ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇക്കാര്യമുന്നയിച്ച് ഒരു പൊതു താൽപ്പര്യ ഹർജിയാണ് സുപ്രീം കോടിതിയിൽ സമർപ്പിച്ചിട്ടുള്ളത്. അതിന് പുറമേ അടുത്ത കാലത്തുണ്ടായ കസ്റ്റഡി മരണങ്ങളിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന ആവശ്യവും ഉയർന്നിരുന്നു.