കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫേസ്ബുക്ക്-ബിജെപി ബന്ധത്തില്‍ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ്; ഇന്ത്യാ നേതൃത്വത്തെ മാറ്റിനിര്‍ത്തണം

Google Oneindia Malayalam News

ദില്ലി: ഫേസ്ബുക്ക്-വാട്‌സ്ആപ്പ്-ബിജെപി അവിശുദ്ധ ബന്ധത്തെക്കുറിച്ച് സംയുക്ത പാർലമെന്ററി സമിതി അന്വേഷിക്കണമെന്ന ആവശ്യം ആവര്‍ത്തിച്ച് കോണ്‍ഗ്രസ്. ഇക്കാര്യത്തിൽ പ്രത്യേക ക്രിമിനൽ അന്വേഷണം നടത്തണമെന്നും ഇത്തരം അന്വേഷണം പൂർത്തിയാകുന്നതുവരെ ഫേസ്ബുക്കിന്റെ ഇന്ത്യാ നേതൃത്വ സംഘത്തെ സസ്‌പെൻഡ് ചെയ്യണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

ലോക്സഭയിലെ കോൺഗ്രസ് നേതാവ് ആദിർ രഞ്ജൻ ചൗധരി നടത്തിയ പത്രസമ്മേളനത്തിലാണ് കോണ്‍ഗ്രസിന്‍റെ ആവശ്യങ്ങൾ വ്യക്തമാക്കിയത്. ഈ കമ്പനികളുടെ തീർപ്പുകൽപ്പിക്കാത്ത എല്ലാ അംഗീകാരങ്ങളും ലൈസൻസുകളും നിർത്തിവയ്ക്കണമെന്നും ഇന്ത്യയിൽ നിലവിലുള്ള എല്ലാ വിദേശ സാങ്കേതിക കമ്പനികളുടെയും പ്രവർത്തനങ്ങൾ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കുന്ന തരത്തില്‍ അന്വേഷണത്തിന്റെ വ്യാപ്തി വിപുലീകരിക്കണമെന്നും കേന്ദ്ര സര്‍ക്കാറിനോട് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

congress4

Recommended Video

cmsvideo
BJP top spender on political ads on facebook | Oneindia Malayalam

തെലങ്കാനയില്‍ നിന്നുള്ള ബിജെപി എംഎല്‍എ രാജ സിങ്ങിനെതിരെ നടപടിയെടുക്കാന്‍ ഫേസ്ബുക്ക് തയ്യാറായില്ലെന്നായിരുന്നു അമേരിക്കന്‍ മാധ്യമമായ വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു . കലാപത്തിന് വരെ ഇടയാക്കിയേക്കാവുന്ന വര്‍ഗീയ പ്രസ്തവാനകളായിരുന്നു ഇദ്ദേഹം നടത്തിയത്. എന്നാല്‍ ഫേസ്ബുക്ക് രാജാസിങിന് വിലക്കേര്‍പ്പെടുത്താതിരിക്കാന്‍ കമ്പനിയുടെ ഇന്ത്യയിലെ പോളിസി എക്സിക്യൂട്ടീവ് അന്‍ഖി ദാസ് ദാസ് ഇടപെടുകയായിരുന്നെന്നായിരുന്നു റിപ്പോര്‍ട്ട്.

രാജസിങ്ങിനെതിരെ നടപടിയെടുക്കാന്‍ തീരുമാനിച്ചിരിക്കെ അന്‍ഖി ദാസിന്‍റെ ഇടപെടലുകള്‍ ഉണ്ടാവുന്നത്. ഇത് ഭരണം നടത്തുന്ന പാര്‍ട്ടിയോടുള്ള പക്ഷപാതപരമായ നടപടിയാണെന്നാണ് വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് വിലിയിരുത്തപ്പെടുന്നത്. ഫേസ്ബുക്കില്‍ നിലവില്‍ ജോലി ചെയ്യുന്നതും മുന്‍പ് ജോലി ചെയ്തിരുന്നതുമായ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുകൊണ്ടായിരുന്നു വാള്‍സ്ട്രീറ്റ് ജേര്‍ണലിന്‍റെ റിപ്പോര്‍ട്ട്.

English summary
Congress demands probe into Facebook-BJP link; India leadership must be suspended
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X