Get Updates
Get notified of breaking news, exclusive insights, and must-see stories!

മകന്റെ കൈക്കൂലിയിൽ യെഡ്ഡിയെ കുരുക്കാൻ കോൺഗ്രസ്; രാജിവെയ്ക്കണം, മോദിക്കും പരിഹാസം

ബെംഗളൂരു; മകനെതിരായ കൈക്കൂലി ആരോപണത്തിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യം ശക്തമാക്കി കോൺഗ്രസ്. സർക്കാർ സർവത്ര അഴിമതിയിൽ മുങ്ങിക്കുളിച്ചിരിക്കുകയാണെന്നാണ് കോൺഗ്രസ് നേതാവ് മനു അഭിഷേക് സിംഗ്വി ആരോപിച്ചു. മുഖ്യമന്ത്രിയുടെ മകന്‍ ബി വൈ വിജേന്ദ്ര കൈക്കൂലി ആവശ്യപ്പെടുന്ന മാധ്യമ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതിനെതിരെയാണ് ഒരു ഇടവേളയ്ക്ക് ശേഷം കോൺഗ്രസ് വീണ്ടും രംഗത്തെത്തിയത്.

ബെംഗളൂരു നഗരത്തില്‍ ബെംഗളൂരു വികസന അതോറിറ്റിയുടെ ഫ്‌ലാറ്റ് നിര്‍മ്മാണ പദ്ധതിയുമായി ബന്ധപ്പെട്ട് വിജേന്ദ്രയും യെഡിയൂരപ്പയുടെ മരുമകനും കൊച്ചുമകനും കൈക്കൂലി ആവശ്യപ്പെടുന്ന വീഡിയോ സ്റ്റിംഗ് ഓപറേഷനിലൂടെ ഒരു ചാനൽ പുറത്തുവിട്ടിരുന്നു.
666 കോടിയുടെ പദ്ധതിയിലാണ് യെദിയൂരപ്പയും കുടുംബവും അഴിമതി നടത്തിയതെന്നാണ് ആരോപണം.

yeddiandcongress

യെദ്യൂരപ്പയുടെ മകനും ചെറുമകനും ഉൾപ്പെട്ട ആരോപണവിധേയമായ ഓഡിയോ, വാട്ട്‌സ്ആപ്പ് സംഭാഷണങ്ങൾ അഴിമതിയിൽ ഇരുവർക്കും നേരിട്ട് പങ്കുണ്ടെന്ന് വെളിപ്പെടുത്തുന്നതാണ്. എന്നിട്ടും എന്തുകൊണ്ടാണ് ഇവർക്കെതിരെ ക്രിമിനൽ കേസുകൾ എടുക്കാത്തതെന്ന് മനു അഭിഷേക് സിംഗ്വി ചോദിച്ചു. കർണാടക മുഖ്യമന്ത്രിക്ക് എന്തെങ്കിലും പ്രത്യേക പ്രിവിലേജ് ഉണ്ടോ? അഴിമതി ആരോപണത്തിൽ സർക്കാർ മൗനം പാലിക്കുകയാണെന്നും സിംഗ്വി കുറ്റപ്പെടുത്തി.

ബിജെപിക്കും മുഖ്യമന്ത്രിക്കും അടിസ്ഥാനപരമായി നാണമുണ്ടെങ്കിൽ അദ്ദേഹം രാജിവെയ്ക്കാൻ തയ്യാറാവുതയോ അല്ലേങ്കിൽ ബിജെപി യെഡിയൂരപ്പയെ പുറത്താക്കുകയോ ചെയ്യണമെന്ന് സിംഗ്വി പറഞ്ഞു. മോദിയേയും സംഭവത്തിൽ സ്വിംഗ്വി പരിഹസിച്ചു. യെദ്യൂരപ്പയുടെ കാര്യത്തിൽ കാവൽക്കാരൻ ഉറങ്ങുന്നത് എന്തുകൊണ്ടാണെന്ന് സിംഗ്വി ചോദിച്ചു. കാവൽക്കാരാണെന്ന് പ്രഖ്യാപിച്ച് സ്വന്തം വീട്ടിൽ അഴിമതി നടത്താൻ അനുവദിക്കുന്നത് മോശമാണെന്ന് സിംഗ്വി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+