കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മകന്റെ കൈക്കൂലിയിൽ യെഡ്ഡിയെ കുരുക്കാൻ കോൺഗ്രസ്; രാജിവെയ്ക്കണം, മോദിക്കും പരിഹാസം

Google Oneindia Malayalam News

ബെംഗളൂരു; മകനെതിരായ കൈക്കൂലി ആരോപണത്തിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യം ശക്തമാക്കി കോൺഗ്രസ്. സർക്കാർ സർവത്ര അഴിമതിയിൽ മുങ്ങിക്കുളിച്ചിരിക്കുകയാണെന്നാണ് കോൺഗ്രസ് നേതാവ് മനു അഭിഷേക് സിംഗ്വി ആരോപിച്ചു. മുഖ്യമന്ത്രിയുടെ മകന്‍ ബി വൈ വിജേന്ദ്ര കൈക്കൂലി ആവശ്യപ്പെടുന്ന മാധ്യമ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതിനെതിരെയാണ് ഒരു ഇടവേളയ്ക്ക് ശേഷം കോൺഗ്രസ് വീണ്ടും രംഗത്തെത്തിയത്.

ബെംഗളൂരു നഗരത്തില്‍ ബെംഗളൂരു വികസന അതോറിറ്റിയുടെ ഫ്‌ലാറ്റ് നിര്‍മ്മാണ പദ്ധതിയുമായി ബന്ധപ്പെട്ട് വിജേന്ദ്രയും യെഡിയൂരപ്പയുടെ മരുമകനും കൊച്ചുമകനും കൈക്കൂലി ആവശ്യപ്പെടുന്ന വീഡിയോ സ്റ്റിംഗ് ഓപറേഷനിലൂടെ ഒരു ചാനൽ പുറത്തുവിട്ടിരുന്നു.
666 കോടിയുടെ പദ്ധതിയിലാണ് യെദിയൂരപ്പയും കുടുംബവും അഴിമതി നടത്തിയതെന്നാണ് ആരോപണം.

yeddiandcongress

യെദ്യൂരപ്പയുടെ മകനും ചെറുമകനും ഉൾപ്പെട്ട ആരോപണവിധേയമായ ഓഡിയോ, വാട്ട്‌സ്ആപ്പ് സംഭാഷണങ്ങൾ അഴിമതിയിൽ ഇരുവർക്കും നേരിട്ട് പങ്കുണ്ടെന്ന് വെളിപ്പെടുത്തുന്നതാണ്. എന്നിട്ടും എന്തുകൊണ്ടാണ് ഇവർക്കെതിരെ ക്രിമിനൽ കേസുകൾ എടുക്കാത്തതെന്ന് മനു അഭിഷേക് സിംഗ്വി ചോദിച്ചു. കർണാടക മുഖ്യമന്ത്രിക്ക് എന്തെങ്കിലും പ്രത്യേക പ്രിവിലേജ് ഉണ്ടോ? അഴിമതി ആരോപണത്തിൽ സർക്കാർ മൗനം പാലിക്കുകയാണെന്നും സിംഗ്വി കുറ്റപ്പെടുത്തി.

ബിജെപിക്കും മുഖ്യമന്ത്രിക്കും അടിസ്ഥാനപരമായി നാണമുണ്ടെങ്കിൽ അദ്ദേഹം രാജിവെയ്ക്കാൻ തയ്യാറാവുതയോ അല്ലേങ്കിൽ ബിജെപി യെഡിയൂരപ്പയെ പുറത്താക്കുകയോ ചെയ്യണമെന്ന് സിംഗ്വി പറഞ്ഞു. മോദിയേയും സംഭവത്തിൽ സ്വിംഗ്വി പരിഹസിച്ചു. യെദ്യൂരപ്പയുടെ കാര്യത്തിൽ കാവൽക്കാരൻ ഉറങ്ങുന്നത് എന്തുകൊണ്ടാണെന്ന് സിംഗ്വി ചോദിച്ചു. കാവൽക്കാരാണെന്ന് പ്രഖ്യാപിച്ച് സ്വന്തം വീട്ടിൽ അഴിമതി നടത്താൻ അനുവദിക്കുന്നത് മോശമാണെന്ന് സിംഗ്വി പറഞ്ഞു.

തിരഞ്ഞെടുപ്പിന് തൊട്ട് മുൻപ് ആർജെഡിക്ക് തിരിച്ചടി; മുൻ മന്ത്രിയായ എംഎൽഎ പാർട്ടി വിട്ടുതിരഞ്ഞെടുപ്പിന് തൊട്ട് മുൻപ് ആർജെഡിക്ക് തിരിച്ചടി; മുൻ മന്ത്രിയായ എംഎൽഎ പാർട്ടി വിട്ടു

ഞെട്ടിച്ച് പിജെ ജോസഫ്; 15 സീറ്റിലും മത്സരിക്കും.. യുഡിഎഫിൽ പുതിയ പോര്, തടയിടാൻ കോൺഗ്രസ്ഞെട്ടിച്ച് പിജെ ജോസഫ്; 15 സീറ്റിലും മത്സരിക്കും.. യുഡിഎഫിൽ പുതിയ പോര്, തടയിടാൻ കോൺഗ്രസ്

'മുഖ്യമന്ത്രിയുടെ മരുമകൻ നിർദ്ദേശിച്ചയാൾ'; വിവാദത്തിൽ എൻകെ പ്രേമചന്ദ്രനെ കുടഞ്ഞ് എഎ റഹീം'മുഖ്യമന്ത്രിയുടെ മരുമകൻ നിർദ്ദേശിച്ചയാൾ'; വിവാദത്തിൽ എൻകെ പ്രേമചന്ദ്രനെ കുടഞ്ഞ് എഎ റഹീം

കണക്ക് കൂട്ടൽ പിഴയ്ക്കാതെ ജോസ്.. ഇടതുപ്രവേശം ക്ലൈമാക്സിലേക്ക്;സീറ്റ് ധാരണകൾ,അനുനയ നീക്കവുമായി സിപിഎംകണക്ക് കൂട്ടൽ പിഴയ്ക്കാതെ ജോസ്.. ഇടതുപ്രവേശം ക്ലൈമാക്സിലേക്ക്;സീറ്റ് ധാരണകൾ,അനുനയ നീക്കവുമായി സിപിഎം

English summary
Congress demands resignation of Karnataka CM BS yediyurappa
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X