കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദേവഗൗഡയെ തള്ളി കോണ്‍ഗ്രസ്!! സര്‍ക്കാരിന് ഭീഷണിയില്ല, അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കും

  • By
Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടകത്തില്‍ ഇടക്കാല തിരഞ്ഞെടുപ്പ് ഉണ്ടാകുമെന്ന ദേവഗൗഡയുടെ പ്രസ്താവനയെ തള്ളി കോണ്‍ഗ്രസ്. സഖ്യസര്‍ക്കാരിന് ഭീഷണിയില്ലെന്നും അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുമെന്നും കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ദിനേഷ് ഗുണ്ടു റാവു പറഞ്ഞു. ദേവഗൗഡ നടത്തിയത് അദ്ദേഹത്തിന്‍റെ മാത്രം അഭിപ്രായമാണ്. അദ്ദേഹം പറഞ്ഞതില്‍ കാര്യമില്ല. പ്രസ്താവനയില്‍ അദ്ദേഹം വ്യക്തത വരുത്തണമെന്നും ദിനേഷ് ഗുണ്ടു റാവു പറഞ്ഞു.

devg7-

<strong>16 ടിഡിപി എംഎല്‍എമാര്‍ ബിജെപിയിലേക്ക്?മറുകണ്ടം ചാടിക്കാനുറച്ച് ബിജെപിയുടെ നീക്കം,വെളിപ്പെടുത്തല്‍</strong>16 ടിഡിപി എംഎല്‍എമാര്‍ ബിജെപിയിലേക്ക്?മറുകണ്ടം ചാടിക്കാനുറച്ച് ബിജെപിയുടെ നീക്കം,വെളിപ്പെടുത്തല്‍

ദേവഗൗഡയുടെ പ്രസ്താവനയ്ക്ക് പിന്നാലെ പിതാവിനെ തിരുത്തി മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിയും രംഗത്തെത്തിയിരുന്നു. ദേവഗൗഡ ഇടക്കാല തിരഞ്ഞെടുപ്പിനെ കുറിച്ചല്ല പറയാന്‍ ഉദ്ദേശിച്ചത് മറിച്ച് തദ്ദേശ തിരഞ്ഞെടുപ്പിനെ കുറിച്ചായിരുന്നു എന്നും കുമാര സ്വാമി പറഞ്ഞു. 2018 സഖ്യസര്‍ക്കാര്‍ രൂപീകരിച്ച സാഹചര്യത്തെ കുറിച്ച് മാത്രമായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണമെന്നും കുമാരസ്വാമി പറഞ്ഞു.സഖ്യസര്‍ക്കാര്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുമെന്നും കുമാരസ്വാമി പറഞ്ഞു.

<strong>ടിഡിപി എംപിമാര്‍ ബിജെപിയില്‍ ചേര്‍ന്നത് നായിഡുവിന്‍റെ ഗെയിം പ്ലാന്‍, നടന്നത് വന്‍ നീക്കമെന്ന്</strong>ടിഡിപി എംപിമാര്‍ ബിജെപിയില്‍ ചേര്‍ന്നത് നായിഡുവിന്‍റെ ഗെയിം പ്ലാന്‍, നടന്നത് വന്‍ നീക്കമെന്ന്

കര്‍ണാടകത്തില്‍ ഇടക്കാല തിരഞ്ഞെടുപ്പിന് സാഹചര്യങ്ങള്‍ ഉരുത്തിരിഞ്ഞു വരുന്നുണ്ടെന്നായിരുന്നു ദേവഗൗഡ പറഞ്ഞത്. സഖ്യം എത്രകാലം നിലനില്‍ക്കുമെന്ന കാര്യത്തില്‍ യാതൊരു ഉറപ്പില്ലെന്നും സര്‍ക്കാര്‍ എപ്പോള്‍ വേണമെങ്കിലും നിലംപതിക്കാമെന്നും മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.

<strong>അമിത് ഷാ പങ്കെടുത്ത യോഗ പരിപാടിക്കിടെ പൊതിരെ തല്ല്, നാണം കെട്ട് ബിജെപി, വീഡിയോ</strong>അമിത് ഷാ പങ്കെടുത്ത യോഗ പരിപാടിക്കിടെ പൊതിരെ തല്ല്, നാണം കെട്ട് ബിജെപി, വീഡിയോ

ബിജെപിയെ പുറത്ത് നിര്‍ത്തുകയെന്ന ലക്ഷ്യത്തില്‍ അവസാന നിമിഷം കോണ്‍ഗ്രസ് തങ്ങള്‍ക്ക് മേല്‍ സഖ്യത്തിനായി സമ്മര്‍ദ്ദം ചെലുത്തുകയായിരുന്നു. സഖ്യത്തിന് തനിക്ക് താത്പര്യവും ഉണ്ടായിരുന്നില്ല. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയും തന്നോട് സഖ്യത്തിനായി അപേക്ഷിച്ചു. സഖ്യം വേണമെന്നും എച്ച്ഡി കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കണമെന്നും ഗുലാം നബി ആസാദ് തന്‍റെ കൈ പിടിച്ച് പറഞ്ഞെന്നും ദേവഗൗഡ മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ തുറന്നടിച്ചിരുന്നു.

English summary
Congress denies HD Deve Gowda's comment about coalition govt
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X