കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക്സഭയില്‍ രാഹുലിന് മുന്‍നിരയില്‍ സീറ്റ് ആവശ്യപ്പെട്ടെന്ന വാര്‍ത്ത തള്ളി കോണ്‍ഗ്രസ്

Google Oneindia Malayalam News

ദില്ലി: ലോക്സഭയില്‍ രാഹുല്‍ ഗാന്ധിക്ക് മുന്‍നിരയില്‍ സീറ്റ് ആവശ്യപ്പെട്ടെന്ന വാര്‍ത്തകളില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതൃത്വം. കോണ്‍ഗ്രസ് പാര്‍ട്ടിയോ രാഹുല്‍ ഗാന്ധിയോ അത്തരമൊരു ആവശ്യം ഉന്നയിച്ചിട്ടില്ലെന്ന് ലോക്സഭാ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി വ്യക്തമാക്കി.

rahuln2-

<strong>ഡികെ കസ്റ്റഡയില്‍.. 'ക്രൈസിസ് മാനേജരെ' കുരുക്കി പോലീസ്.. സര്‍ക്കാര്‍ പിരിച്ചുവിടണമെന്ന് ബിജെപി</strong>ഡികെ കസ്റ്റഡയില്‍.. 'ക്രൈസിസ് മാനേജരെ' കുരുക്കി പോലീസ്.. സര്‍ക്കാര്‍ പിരിച്ചുവിടണമെന്ന് ബിജെപി

മുന്‍നിരയിലെ സീറ്റല്ല രാഹുല്‍ ഗാന്ധിക്ക് വേണ്ടി ആവശ്യപ്പെട്ടത്. 466 ാം നമ്പര്‍ സീറ്റാണ് രാഹുലിന് വേണ്ടി ചോദിച്ചത്. അടിസ്ഥാന രഹിതമായ വാര്‍ത്തയാണ് പ്രചരിക്കുന്നതെന്നും ആധിര്‍ രജ്ഞന്‍ ചൗധരി ട്വീറ്റ് ചെയ്തു. മുഖ്യ പ്രതിപക്ഷമായത് കൊണ്ട് തന്നെ തങ്ങളുടെ നേതാവിന് ലോക്സഭയില്‍ മുന്‍ നിരയില്‍ സീറ്റ് വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടെന്നും എന്നാല്‍ സര്‍ക്കാര്‍ ആ ആവശ്യം നിരാകരിച്ചെന്നുമായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചത്.

<strong>കോണ്‍ഗ്രസ് നിലയില്ലാ കയത്തില്‍; ഗുജറാത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പിലും 15 ല്‍ 11 ഉം ബിജെപിക്ക്</strong>കോണ്‍ഗ്രസ് നിലയില്ലാ കയത്തില്‍; ഗുജറാത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പിലും 15 ല്‍ 11 ഉം ബിജെപിക്ക്

കഴിഞ്ഞ ലോക്സഭയിലും രാഹുല്‍ ഗാന്ധിക്ക് രണ്ടാം നിരയിലെ സീറ്റായിരുന്നു ലഭിച്ചത്. അംഗബലത്തിന് അനുസൃതമായാണ് ഓരോ പാര്‍ട്ടിക്കും ഒന്നാം നിരയില്‍ സീറ്റ് ലഭിക്കുക. കോണ്‍ഗ്രസിന് ഇത്തവണ രണ്ട് സീറ്റ് മാത്രമേ ലഭിക്കുകയുള്ളൂ . കോണ്‍ഗ്രസ് ലോക്സഭ കക്ഷി നേതാവ് ആധിര്‍ ചൗധരിക്കും യുപിഎ അധ്യക്ഷ സോണിയാഗാന്ധിക്കുമാണിത്. ഡിഎംകെ നേതാവ് ടിആര്‍ ബാലുവിനും സമാജ്വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവിനും മുന്‍ നിരയില്‍ സീറ്റ് ലഭിക്കും.

<strong>അമേഠിയില്‍ 'ഉയര്‍ത്തെഴുന്നേല്‍ക്കാന്‍' രാഹുല്‍ ഗാന്ധി.. സ്മൃതി ദീദി' യെ തുരത്തും</strong>അമേഠിയില്‍ 'ഉയര്‍ത്തെഴുന്നേല്‍ക്കാന്‍' രാഹുല്‍ ഗാന്ധി.. സ്മൃതി ദീദി' യെ തുരത്തും

English summary
Congress denies report demanding front raw seat for Rahul Gandhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X