യുപിയുടെ ചുമതല ആരാണ് അവര്‍ക്ക് കൊടുത്തത്, രാഷ്ട്രീയ അബദ്ധം, പ്രിയങ്കയ്‌ക്കെതിരെ വഗേല
ദില്ലി: കോണ്‍ഗ്രസില്‍ പുതിയ നീക്കങ്ങളുമായി ശങ്കര്‍ സിംഗ് വഗേ. കഴിഞ്ഞ ദിവസം ജി23 യോഗത്തിലും അദ്ദേഹം പങ്കെടുത്തു. കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ പടര്‍ന്ന് വലുതാവാന്‍ താന്‍ പ്രാര്‍ത്ഥിക്കുകയാണെന്ന് വഗേല പറഞ്ഞു. അതേസമയം പ്രിയങ്ക ഗാന്ധിക്കെതിരെയും അദ്ദേഹം രംഗത്ത് വന്നു. ഉത്തര്‍പ്രദേശിന്റെ ചുമതല പ്രിയങ്ക ഗാന്ധിക്ക് നല്‍കിയ രാഷ്ട്രീയമായ അബദ്ധമാണെന്ന് വഗേല കുറ്റപ്പെടുത്തി. ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത കാര്യമാണ് അതെന്നും വഗേല പറഞ്ഞു. കോണ്‍ഗ്രസിന് ഇപ്പോള്‍ ആവശ്യം ശരിയായ ഉപദേശകനെയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ, അത്തരമൊരാള്‍ ഇപ്പോള്‍ കോണ്‍ഗ്രസിനില്ലെന്നും വഗേല വ്യക്തമാക്കി.

എല്ലാവരും കോണ്‍ഗ്രസിനെ തിരിച്ചുകൊണ്ടുവരാന്‍ വേണ്ടിയുള്ള ശക്തമായ ശ്രമത്തിലാണ്. എന്നാല്‍ കോണ്‍ഗ്രസ് സ്വന്തം പാര്‍ട്ടിയെ തന്നെ തകര്‍ക്കുകയാണെന്നും വഗേല കുറ്റപ്പെടുത്തി. താന്‍ ജി23 നേതാക്കളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ജി23 നേതാക്കള്‍ വളരെ തുറന്ന് സംസാരിക്കുന്നവരാണ്. അവര്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് കീഴില്‍ എത്രത്തോളം വേദന അനുഭവിക്കുന്നുണ്ടെന്ന് തുറന്ന് പറയുന്നുണ്ടെന്നും ശങ്കര്‍ സിംഗ് വഗേല പറഞ്ഞു. അതേസമയം വഗേല കോണ്‍ഗ്രസിലേക്ക് തിരിച്ചുവരാനുള്ള ശ്രമം നടത്തുന്നുണ്ടെങ്കിലും ഇതുവരെ അദ്ദേഹത്തെ പാര്‍ട്ടിയിലെടുക്കാന്‍ തീരുമാനമായിട്ടില്ല.
ഏതൊരാള്‍ക്കും ജനറേഷന്‍ ഗ്യാപ്പ് മനസ്സിലാവും. എന്നാല്‍ ഇപ്പോള്‍ സംഘടനയില്‍ എന്ത് പ്രശ്‌നമുണ്ടായിട്ടുണ്ടെങ്കിലും അതെല്ലാം പരിഹരിക്കുക എന്നത് രാഹുല്‍ ഗാന്ധിയുടെ ബാധ്യതയാണ്. എന്നാല്‍ സോണിയാ ഗാന്ധിയാണ് പാര്‍ട്ടി കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതെന്നും വഗേല പറയുന്നു. അഹമ്മദ് പട്ടേലിന്റെ സ്ഥാനം ആരെങ്കിലും ഏറ്റെടുത്തിരുന്നെങ്കില്‍ പ്രശ്‌നങ്ങള്‍ ഇപ്പോള്‍ ഉള്ളത് പോലെ ഉണ്ടാവില്ലായിരുന്നുവെന്നും വഗേല വ്യക്തമാക്കി. ജി23 നേതാക്കള്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ വിശ്വാസം അര്‍പ്പിച്ചിട്ടുണ്ടെന്നും ശങ്കര്‍ സിംഗ് വഗേല പറഞ്ഞു. ഒട്ടും പക്വതയും പരിചയസമ്പത്തും ഇല്ലാത്തത് കൊണ്ടാണ് കോണ്‍ഗ്രസ് പഞ്ചാബില്‍ തോറ്റതെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസിനെതിരെയുള്ള പ്രക്ഷോഭകാരികളല്ല ജി23. പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തിലെ ആശങ്കകളാണ് അവര്‍ പറയുന്നത്. കോണ്‍ഗ്രസ് ഇപ്പോഴും ഏറ്റവും വലിയ ബിജെപി വിരുദ്ധ പാര്‍ട്ടിയാണ്. രാജ്യത്തിന്റെ നിലനില്‍പ്പിന് കോണ്‍ഗ്രസ് ആവശ്യമാണെന്നും ശങ്കര്‍ സിംഗ് വഗേല പറഞ്ഞു. അതേസമയം കോണ്‍ഗ്രസ് ജി23 നേതാക്കളെ കാണാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. രാഹുലില്‍ വിശ്വാസമില്ലെന്ന് നേരത്തെ ജി23 പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്നാണ് രാഹുല്‍ ഇടപെട്ടത്. സീനിയര്‍ നേതാവ് ഭൂപീന്ദര്‍ ഹൂഡയെ അദ്ദേഹം സന്ദര്‍ശിച്ചിട്ടുണ്ട്. പാര്‍ട്ടിയെ പിളര്‍ക്കാനുള്ള താല്‍പര്യം ജി23 വിഭാഗത്തിനില്ലെന്ന് ഹൂഡ രാഹുലിനെ അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications