പ്രണബ് മുഖർജി മരിച്ചപ്പോൾ ഒരു അനുശോചന യോഗം പോലും കോൺഗ്രസ് വിളിച്ചില്ല, വിമർശിച്ച് മകൾ ശര്‍മിഷ്ഠ മുഖര്‍ജി
ന്യൂ ഡല്‍ഹി: കോണ്‍ഗ്രസിനെ വിമര്‍ശിച്ച് അന്തരിച്ച മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ മകള്‍ ശര്‍മിഷ്ഠ മുഖര്‍ജി. തന്റെ അച്ഛന് മരണപ്പെട്ടപ്പോള്‍ ഒരു അനുശോചന യോഗം പോലും വിളിക്കാന്‍ കോണ്‍ഗ്രസ് തയ്യാറായില്ലെന്ന് ശര്‍മിഷ്ഠ മുഖര്‍ജി കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസം അന്തരിച്ച മുന്‍ പ്രധാനമന്ത്രി ഡോ. മന്മോഹന് സിംഗിന് സ്മാരകം നിര്‍മ്മിക്കാന്‍ കേന്ദ്രത്തോട് കോണ്‍ഗ്രസ് സ്ഥലം ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ശര്‍മിഷ്ഠയുടെ വിമര്‍ശനം.
എന്റെ ബാബ മരിച്ചപ്പോള്‍ പ്രവര്‍ത്തക സമിതി വിളിച്ച് ചേര്‍ത്ത് ഒരു അനുശോചന യോഗം ചേരാന്‍ പോലും കോണ്‍ഗ്രസ് തയ്യാറായില്ല. രാഷ്ട്രപതിമാര്‍ക്ക് വേണ്ടി അങ്ങനെ ചെയ്യുന്നത് പതിവില്ല എന്നാണ് ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അന്ന് എന്നോട് പറഞ്ഞത്. അത് വെറും അസംബന്ധം മാത്രമാണെന്ന് മനസ്സിലായത് ബാബയുടെ ഡയറി വായിച്ചപ്പോഴാണ്. കെആര്‍ നാരായണന് മരിച്ചപ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ചേര്‍ന്നിട്ടുണ്ട്. അന്ന് അനുശോചന സന്ദേശം തയ്യാറാക്കിയത് ബാബ ആയിരുന്നു, ട്വിറ്ററില്‍ പങ്കുവെച്ച കുറിപ്പില്‍ ശര്‍മിഷ്ഠ പറയുന്നു.

ബിജെപി നേതാവ് സിആര്‍ കേശവന്റെ ട്വീറ്റ് ഷെയര്‍ ചെയ്ത് കൊണ്ടാണ് ശര്‍മിഷ്ഠയുടെ കോണ്‍ഗ്രസ് വിമര്‍ശനം. ഗാന്ധി കുടുംബത്തില്‍ നിന്നുളളവരല്ല എന്ന കാരണം കൊണ്ട് മറ്റ് പ്രമുഖ നേതാക്കളെ കോണ്‍ഗ്രസ് കണ്ടില്ലെന്ന് നടിച്ചുവെന്നാണ് സിആര്‍ കേശവന്റെ വിമര്‍ശനം. 2004ല്‍ അന്തരിച്ച മുന്‍ പ്രധാനമന്ത്രി പിവി നരസിംഹ റാവുവിന് വേണ്ടി കോണ്‍ഗ്രസ് ഡല്‍ഹിയില്‍ സ്മാരകം പണിതിട്ടില്ലെന്ന് ഖാര്‍ഗെയെ ആരെങ്കിലും ഒന്ന് ഓര്‍മ്മപ്പെടുത്തണം. യുപിഎ സര്‍ക്കാര്‍ 2004 മുതല്‍ 2014 വരെ അധികാരത്തിലിരുന്നിട്ടും അത് ചെയ്തിട്ടില്ല. 2015ല്‍ നരേന്ദ്ര മോദിയാണ് റാവുവിന് സ്മാരകം പണിതതും അദ്ദേഹത്തിന് മരണാനന്തര ബഹുമതിയായി ഭാരതരത്ന നല്കിയതും എന്നും സിആര്‍ കേശവന്റെ ട്വീറ്റില്‍ പറയുന്നു.
When baba passed away, Congress didnt even bother 2 call CWC 4 condolence meeting. A senior leader told me it’s not done 4 Presidents. Thats utter rubbish as I learned later from baba’s diaries that on KR Narayanan’s death, CWC was called & condolence msg was drafted by baba only https://t.co/nbYCF7NsMB
— Sharmistha Mukherjee (@Sharmistha_GK) December 27, 2024
നരസിംഹ റാവുവിന്റെ സംസ്ക്കാരം ഡല്‍ഹിയില്‍ നടത്താനായിരില്ല മറിച്ച് ഹൈദരാബാദില്‍ നടത്താനായിരുന്നു കോണ്‍ഗ്രസിന് താല്പര്യം. അക്കാര്യം അദ്ദേഹത്തിന്റെ കുടുംബത്തെ അറിയിച്ചത് പ്രകാരം സംസ്കാരം ഹൈദരാബാദില്‍ വെച്ച്. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ആസ്ഥാനത്ത് പോലും വെയ്ക്കാതെയാണ് അദ്ദേഹത്തിന്റെ മൃതദേഹം ഹൈദരാബാദിലേക്ക് കൊണ്ട് പോയത്. കോണ്‍ഗ്രസിന്റെ ചരിത്രപരമായ പാപങ്ങള്‍ രാജ്യം മറക്കുകയോ പൊറുക്കുകയോ ഇല്ല. മന്മോഹന് സിംഗിന്റെ മാധ്യമ ഉപദേഷ്ടാവായിരുന്ന ഡോ. സഞ്ജയ ബാരു എഴുതിയ ദി ആക്സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍ എന്ന പുസ്തകത്തില്‍ ഇക്കാര്യങ്ങള്‍ പറയുന്നുണ്ടെന്ന് സിആര്‍ കേശവന് ചൂണ്ടിക്കാട്ടുന്നു.
-
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
ബിജെപി വിജയം 3ൽ ഒതുങ്ങില്ല, പത്തിലധികമെന്ന് സർവ്വേ, ഞെട്ടിക്കുന്ന മുന്നേറ്റമുണ്ടാക്കും, സീ ഫോർ പ്രവചനം ഇങ്ങനെ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
തിരുവല്ലയിൽ 'ചെകുത്താൻ' അങ്കത്തിന്! അജു അലക്സിന്റെ പത്രിക സ്വീകരിച്ചു; -
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
ഉള്ളുരുകിയ പ്രാര്‍ഥനയില്‍ എന്നുമുണ്ടാകും; മുസ്ലിം ലീഗിനോട് കടപ്പെട്ടിരിക്കുന്നു എന്ന് എംകെ മുനീര്‍ -
വോട്ട് പിടിക്കാൻ 40 ലക്ഷം മാത്രം! സ്ഥാനാർത്ഥികളുടെ ചിലവ് നിശ്ചയിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ












Click it and Unblock the Notifications