കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിനെതിരെ മോദി: കേദാര്‍ നാഥ് പുനഃരുദ്ധാരണത്തിന് തടസ്സം നിന്നു, സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദം

കേദാര്‍ നാഥ് സന്ദര്‍ശനത്തിന് ശേഷം പൊതു പരിപാടിയില്‍ സംസാരിക്കുമ്പോഴാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കിയത്

Google Oneindia Malayalam News

കേദാര്‍നാഥ്: കോണ്‍ഗ്രസിനെതിരെ കടുത്ത ആരോപണങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. താന്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ 2013ലെ വെള്ളപ്പൊക്കത്തില്‍ തകര്‍ന്ന കേദാര്‍നാഥിന്‍റെ പുനഃരുദ്ധാരണത്തിന് സഹായം നല്‍കാന്‍ കോണ്‍ഗ്രസ് സമ്മതിച്ചില്ലെന്നാണ് മോദിയുടെ വെളിപ്പെടുത്തല്‍. കേദാര്‍ നാഥിന്‍റെ പുനഃരുദ്ധാരണത്തിന് താന്‍ മുന്നോട്ടുവച്ച സഹായം നിരസിക്കാന്‍ ഉത്തരാഖണ്ഡ് സര്‍ക്കാരിന് മേല്‍ കോണ്‍ഗ്രസ് സമ്മര്‍ദ്ദം ചെലുത്തിയിരുന്നുവെന്നാണ് കേദാര്‍ നാഥ് സന്ദര്‍ശനത്തിന് ശേഷം പൊതു പരിപാടിയില്‍ സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കിയത്.

പാകിസ്താനിലെ ചൈനീസ് തുറമുഖത്തിന് നേരെ ഭീകരാക്രമണം: പിന്നില്‍ ഒബിഒആര്‍ പദ്ധതിയോടുള്ള എതിര്‍പ്പ്! പാകിസ്താനിലെ ചൈനീസ് തുറമുഖത്തിന് നേരെ ഭീകരാക്രമണം: പിന്നില്‍ ഒബിഒആര്‍ പദ്ധതിയോടുള്ള എതിര്‍പ്പ്!

വെള്ളിയാഴ്ച കേദാര്‍ നാഥ് സന്ദര്‍ശിക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി അ‍ഞ്ച് പുനഃരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തറക്കല്ലിടുകയും ചെയ്തിരുന്നു. അതിന് മുമ്പായി കേദാര്‍ നാഥിലെ ശിവക്ഷേത്രത്തിലെത്തി ആരാധന നടത്തുകയും ചെയ്തിരുന്നു.

modi-kedarnath

2013ലെ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് കേദാര്‍ നാഥ് സന്ദര്‍ശിക്കാനെത്തിയപ്പോള്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയെ നേരില്‍ക്കണ്ട് ചര്‍ച്ചകള്‍ നടത്തിയെന്നും സഹായം സ്വീകരിക്കാന്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തയ്യാറായെങ്കിലും പിന്നീട് യുപിഎ സര്‍ക്കാരില്‍ നിന്നുള്ള സമ്മര്‍ദ്ദം മൂലം സഹായം നിരസിക്കുകയായിരുന്നുവെന്നും മോദി ആരോപിക്കുന്നു. പിന്നീട് കഴിഞ്ഞ വര്‍ഷം അധികാരത്തിലെത്തിയ ബിജെപി സര്‍ക്കാരാണ് കേദാര്‍ നാഥിന്‍റെ പുനഃരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയതെന്നും അദ്ദേഹം പറയുന്നു.

English summary
As he laid the foundation stones for five reconstruction projects, Prime Minister Narendra Modi recalled that the Congress, then in power in Uttarakhand, had not allowed him as Gujarat Chief Minister to rebuild the hill shrine of Kedarnath after flash floods devastated it in 2013.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X