കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിത്വത്തില്‍ കോണ്‍ഗ്രസിന്റെ വന്‍ പ്രഖ്യാപനം; മത്സരിക്കാനില്ല

Google Oneindia Malayalam News

ദില്ലി: ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വമ്പന്‍ പ്രഖ്യാപനവുമായി കോണ്‍ഗ്രസ്. തങ്ങള്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തില്ലെന്നാണ് കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നത്. പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുമെന്നും കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഗാര്‍ഗെ വ്യക്തമാക്കി. പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാര്‍ത്ഥിക്കായിട്ടാണ് കോണ്‍ഗ്രസ് മാറി കൊടുക്കുന്നത്.

ദില്‍ഷ-ബ്ലെസ്ലി ബന്ധം എങ്ങനെയാണ്; പ്രതികരിച്ച് ലക്ഷ്മി പ്രിയ, അവനത് മറ്റൊരു തരത്തില്‍, മറുപടി വൈറല്‍ദില്‍ഷ-ബ്ലെസ്ലി ബന്ധം എങ്ങനെയാണ്; പ്രതികരിച്ച് ലക്ഷ്മി പ്രിയ, അവനത് മറ്റൊരു തരത്തില്‍, മറുപടി വൈറല്‍

നേരത്തെ രാഷ്ട്രപതിയുടെ സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ കോണ്‍ഗ്രസ് വലിയ വിട്ടുവീഴ്ച്ച ചെയ്തിരുന്നു. അതുകൊണ്ടാണ് പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാര്‍ത്ഥിയായി യശ്വന്ത് സിന്‍ഹ എത്തിയത്. പ്രതിപക്ഷത്തിനായി ചില കാര്യങ്ങളില്‍ വിട്ടുവീഴ്ച്ചയാവാമെന്ന നിലപാടിലാണ് കോണ്‍ഗ്രസ്.

1

കോണ്‍ഗ്രസ് പ്രതിപക്ഷ നിരയില്‍ കൂടുതല്‍ സ്വാധീനം ചെലുത്തുന്നുവെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് അടക്കമുള്ളവരുടെ പരാതി. ഇത് പരിഹരിക്കാനാണ് കോണ്‍ഗ്രസ് മുന്നിട്ടിറങ്ങിയത് ആദ്യം രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പൊതു സ്ഥാനാര്‍ത്ഥിയെ നിര്‍ത്താമെന്ന് ആദ്യം നിര്‍ദേശിച്ചത് കോണ്‍ഗ്രസാണ്. ഇതിനായി കോണ്‍ഗ്രസില്‍ നിന്ന് ആരും മത്സരിക്കില്ലെന്ന് ഉറപ്പാക്കി. ഗുലാം നബി ആസാദ് അടക്കമുള്ളവര്‍ക്ക് മത്സരിക്കാന്‍ താല്‍പര്യമുണ്ടായിരുന്നു. എന്നാല്‍ അതൊക്കെ കോണ്‍ഗ്രസ് നേതൃത്വം വേണ്ടെന്ന് വെക്കുകയായിരുന്നു. ഇത് 2024ലേക്കുള്ള സഖ്യം ശക്തമാക്കാന്‍ വേണ്ടിയിട്ടായിരുന്നു.

2

കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയാണെങ്കിലും പല പാര്‍ട്ടികളും പിന്തുണയ്ക്കാന്‍ തയ്യാറല്ല. ടിആര്‍എസ് അടക്കമുള്ള കക്ഷികളും ഇതിനെ എതിര്‍ക്കും. ഈ സാഹചര്യത്തിലാണ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തേണ്ടതില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചത്. പകരം പ്രതിപക്ഷ പാര്‍ട്ടികളെ സമീപിക്കാനാണ് സോണിയാ ഗാന്ധി നിര്‍ദേശിച്ചത്. ഇതുപ്രകാരം മല്ലികാര്‍ജുന്‍ ഗാര്‍ഗെ എന്‍സിപിയെയും തൃണമൂല്‍ കോണ്‍ഗ്രസിനെയും സമീപിക്കുകയായിരുന്നു. മമത ബാനര്‍ജിയും ശരത് പവാറും ഈ നീക്കത്തെ പിന്തുണച്ചു. തുടര്‍ന്നാണ് പതിനെട്ടോളം പാര്‍ട്ടികള്‍ പിന്തുണച്ചതും, യശ്വന്ത് സിന്‍ഹയെ തിരഞ്ഞെടുത്തതും.

3

അതേസമയം ബിജെപി രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതോടെ ഈ നീക്കം പൊളിഞ്ഞിരുന്നു. എന്നാല്‍ സഖ്യം തകരാതിരിക്കാനാണ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ സമവായം കൊണ്ടുവരാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്. ആദ്യ പ്രഖ്യാപനം കോണ്‍ഗ്രസ് തന്നെ നടത്തി. പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിക്കൊപ്പം നില്‍ക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനമെന്ന് സോണിയാ ഗാന്ധി. മികച്ച സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ മല്ലികാര്‍ജുന്‍ ഗാര്‍ഗെയെ തന്നെ നിയോഗിച്ചു. എന്നാല്‍ യശ്വന്ത് സിന്‍ഹ നേരിടുന്ന തിരിച്ചടി പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ ഉണ്ടാവരുതെന്ന് കോണ്‍ഗ്രസില്‍ തന്നെ നിര്‍ദേശമുണ്ട്.

4

ജി23യും കോണ്‍ഗ്രസും ചേര്‍ന്ന് പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിക്കെതിരെ നീങ്ങുമെന്ന് അഭ്യൂഹങ്ങളുണ്ട്. ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിനെ ഇവര്‍ ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് പിന്തുണയ്ക്കുമെന്നാണ് സൂചന. എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി അമരീന്ദര്‍ വരുമെന്ന് സൂചനയുണ്ട്. അതേസമയം അമരീന്ദര്‍ വന്നാല്‍ പ്രതിപക്ഷത്തിന് വലിയ ആശങ്കയാണ്. പ്രതിപക്ഷത്തെ പല പാര്‍ട്ടികളും അദ്ദേഹത്തിന്റെ സുഹൃത്താണ്. എന്‍സിപിയും കോണ്‍ഗ്രസിലുള്ളവരും തന്നെ അദ്ദേഹത്തെ പിന്തുണയ്ക്കുമെന്ന് ഉറപ്പാണ്. മനീഷ് തിവാരി അടക്കമുള്ളവര്‍ ഈ സൂചന നല്‍കുന്നുണ്ട്.

5

പ്രതിപക്ഷത്തെ ഭിന്നിപ്പിക്കാനുള്ള ബിജെപിയുടെ ശ്രമം അമരീന്ദറിലൂടെ വീണ്ടും നടക്കുമെന്നാണ് സൂചന. മുര്‍മുവിലൂടെ ജെഎംഎം, ജെഡിഎസ് പോലുള്ള കക്ഷികളുടെ പിന്തുണ എന്‍ഡിഎ നേടിയിരുന്നു. പഞ്ചാബിലുള്ള കക്ഷികള്‍ തീര്‍ച്ചയായും അമരീന്ദറിന് തന്നെ വോട്ട് ചെയ്യും. എഎപിക്കും സിഖ് വോട്ടുകള്‍ വളരെ നിര്‍ണായകമാണ്. കോണ്‍ഗ്രസിലെ പഞ്ചാബില്‍ നിന്നടക്കമുള്ള ജനപ്രതിനിധികളും പിന്തുണയ്ക്കാന്‍ നിര്‍ബന്ധിതരാകും. നിരവധി കാര്യങ്ങള്‍ വേറെയുമുണ്ട് അമരീന്ദര്‍ ജയിക്കാന്‍. കോണ്‍ഗ്രസ് പിന്തുണച്ചില്ലെങ്കിലും എളുപ്പത്തില്‍ അമരീന്ദര്‍ ജയിക്കും. വിശാല പ്രതിപക്ഷ സഖ്യം ഉണ്ടാക്കാനുള്ള ശ്രമം അതോടെ പൊളിയുകയും ചെയ്യും.

അടിക്ക് തിരിച്ചടി കൊടുത്ത് കോണ്‍ഗ്രസ്, ഹിമാചലില്‍ മുന്‍ ബിജെപി അധ്യക്ഷന്റെ വരവിന് പ്രത്യേകതകള്‍ ഏറെഅടിക്ക് തിരിച്ചടി കൊടുത്ത് കോണ്‍ഗ്രസ്, ഹിമാചലില്‍ മുന്‍ ബിജെപി അധ്യക്ഷന്റെ വരവിന് പ്രത്യേകതകള്‍ ഏറെ

English summary
congress didnt field candidate in vice president poll, make way for opposition consensus candidate
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X