കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേഠി എംപി അന്താക്ഷരി കളിക്കുന്ന തിരക്കിൽ, രാഹുൽ ഗാന്ധിയും സ്മൃതി ഇറാനിയും വീണ്ടും നേർക്ക് നേർ!!

  • By Aami Madhu
Google Oneindia Malayalam News

ലഖ്നൗ; ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ കുത്തക മണ്ഡലമായ അമേഠിയിൽ കനത്ത തിരിച്ചടിയായിരുന്നു രാഹുൽ ഗാന്ധി നേരിട്ടത്. നാൽപ്പതിനായിരത്തിലേറെ വോട്ടുകൾക്കായിരന്നു ബിജെപി നേതാവ് സ്മൃതി ഇറാനിയോട് രാഹുൽ പരാജയപ്പെട്ടത്. അമേഠിയിലെ വികസനമില്ലായ്മ ചർച്ചയാക്കി കൊണ്ടായിരുന്നു രാഹുൽ ഗാന്ധിയെ സ്മൃതി ഇറാനി നേരിട്ടത്.

ഇപ്പോഴിതാ സ്മൃതി ഇറാനിയും രാഹുലും നേർക്ക് നേർ വീണ്ടും ഏറ്റുമുട്ടുകയാണ്. കൊവിഡ് പ്രതിസന്ധിയ്ക്കിടെ അമേഠിയിലെ ജനങ്ങൾക്ക് അവശ്യ സാധനങ്ങൾ എത്തിച്ചിരിക്കുകാണ് രാഹുൽ. മണ്ഡലം എംപിയായ സ്മൃതിക്കെതിരെ രൂക്ഷ വിമർശനമാണ് കോൺഗ്രസ് ഉയർത്തിയത്.

അമേഠിയിലെ ജനങ്ങൾക്ക്

അമേഠിയിലെ ജനങ്ങൾക്ക്

കൊവിഡ് പ്രതിസന്ധിയ്ക്കിടെ ശക്തമായ ഇടപെടലുകളാണ് കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി നടത്തുന്നത്. പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാർ വീഴ്ചകൾക്കെതിരെ രൂക്ഷ വിമർശനങ്ങളാണ് രാഹുൽ ഉയർത്തുന്നത്. അതിനിടെയാണ് തന്റെ മുൻ മണ്ഡലമായ അമേഠിയിലെ ജനങ്ങൾക്ക് രാഹുൽ കൈത്താങ്ങുമായി എത്തിയത്.

മെഡിക്കൽ കിറ്റ് വിതരണം ചെയ്യും

മെഡിക്കൽ കിറ്റ് വിതരണം ചെയ്യും

കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന മണ്ഡലത്തിലെ ജനങ്ങൾക്ക് മെഡിക്കൽ കിറ്റുകൾ വിതരണം ചെയ്തിരിക്കുകയാണ് രാഹുൽ ഗാന്ധി. 12,000 സാനിറ്റൈസർ, 20,000 ഫെയ്‌സ് മാസ്‌കുകള്‍, 10,000 സോപ്പുകള്‍ എന്നിവയാണ് രാഹുൽ ഗാന്ധി എത്തിച്ചത്.

ട്രെക്കിൽ സാധനം എത്തിച്ചു

ട്രെക്കിൽ സാധനം എത്തിച്ചു

കൊറോണയ്ക്കെതിരായ മുൻ നിരയിൽ നിന്ന് പോരാട്ടം നയിക്കുന്നവർക്ക് സാനിറ്റൈസറുകളും മാസ്കുകളും നൽകുമെന്ന് ജില്ലാ കോൺഗ്രസ് അധ്യക്ഷൻ പ്രദീപ് സിംഗാൾ പറഞ്ഞു. നേരത്തേ ലോക്ക് ഡൗണിനിടെ കഷ്ടപ്പെട്ടുന്ന മണ്ഡലത്തിലെ പാവപ്പെട്ടവർക്കും അവശ്യക്കാർക്കും ഗോതമ്പും മറ്റ് അവശ്യസാധനങ്ങളും രാഹുൽ ഗാന്ധി ട്രെക്കുകളിൽ എത്തിച്ച് നൽകിയിരുന്നു.

സ്മൃതി ഇറാനിക്കെതിരെ

സ്മൃതി ഇറാനിക്കെതിരെ

അതേസമയം മണ്ഡലത്തിലെ എംപിയായ സ്മൃതി ഇറാനിക്കെതിരേയും കോൺഗ്രസ് രംഗത്തെത്തി. മണ്ഡലം എംപി അന്താക്ഷരി കളിക്കുമ്പോൾ രാഹുൽ ഗാന്ധി തന്റെ മുൻ മണ്ഡലത്തിലെ ജനങ്ങളോടുള്ള ഉത്തരവാദിത്വം നിറവേറ്റുകയാണെന്ന് കോൺഗ്രസ് ട്വീറ്റ് ചെയ്തു. എന്നാൽ ട്വീറ്റിന് മറുപടിയുമായി സ്മൃതി ഇറാനിയും രംഗത്തെത്തി.

ജീവൻ രക്ഷിക്കണമെന്ന്?

ജീവൻ രക്ഷിക്കണമെന്ന്?

ജനങ്ങളുടെ ജീവൻ രക്ഷിക്കണമെന്ന് രാഹുൽ ഗാന്ധി ആഗ്രഹിക്കുന്നത് എന്തുകൊണ്ടാണ്?ജനങ്ങൾ രക്ഷപ്പെട്ടാൽ രാഹുൽ ഗാന്ധി എങ്ങനെ രാഷ്ട്രീയം കളിക്കും? രാഷ്ട്രീയത്തെ മാറ്റി നിർത്തി എങ്ങനെ വികസനം നടപ്പാക്കാമെന്ന് താൻ സിംഗളിനോട് സംസാരിച്ചിട്ടുണ്ട്. ഒരുപക്ഷം ആ സന്ദേശം നിങ്ങൾക്ക് കിട്ടി കാണില്ല, സ്മൃതി ഇറാനി ട്വീറ്റ് ചെയ്തു.

 മണ്ഡലത്തിൽ ഇടപെട്ടു

മണ്ഡലത്തിൽ ഇടപെട്ടു

2014ൽ കനത്ത തോൽവി ഏറ്റുവാങ്ങിയെങ്കിലും പിന്നീട് കേന്ദ്രമന്ത്രിയായി തിരിച്ചെത്തിയ സ്മൃതി ഇറാനി 2019ലെ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മണ്ഡലത്തിൽ പ്രവർത്തിക്കുകയായിരുന്നു. കേന്ദ്ര മന്ത്രി എന്ന നിലയിൽ അവർ ഇടയ്ക്കിടെ മണ്ഡലത്തിൽ എത്തുകയും അവിടത്തെ വികസന പ്രവർത്തനങ്ങളിൽ ഇടപെടുകയും ചെയ്തിരുന്നു.

'മുഖ്യന്റെ പിആർ വർക്കിന് എന്താണ് ചെലവ്?'; തോമസ് ഐസകിന് നേരെ 15 ചോദ്യങ്ങൾ, 'മറുപടി പറയണം''മുഖ്യന്റെ പിആർ വർക്കിന് എന്താണ് ചെലവ്?'; തോമസ് ഐസകിന് നേരെ 15 ചോദ്യങ്ങൾ, 'മറുപടി പറയണം'

ഇന്ന് രാത്രി 9 മണിക്ക് എന്ത് സംഭവിക്കും? മെയിൻ സ്വിച്ച് ഓഫ് ചെയ്യണോ? കെഎസ്ഇബി പറയുന്നുഇന്ന് രാത്രി 9 മണിക്ക് എന്ത് സംഭവിക്കും? മെയിൻ സ്വിച്ച് ഓഫ് ചെയ്യണോ? കെഎസ്ഇബി പറയുന്നു

കൊറോണ ചൈനീസ് ജൈവായുധം... ഇന്ത്യയെ തകര്‍ത്തു, ബാര്‍ കൗണ്‍സില്‍ യുഎന്നില്‍, രാംദേവിന്റെ പിന്തുണ!!കൊറോണ ചൈനീസ് ജൈവായുധം... ഇന്ത്യയെ തകര്‍ത്തു, ബാര്‍ കൗണ്‍സില്‍ യുഎന്നില്‍, രാംദേവിന്റെ പിന്തുണ!!

English summary
Congress dig at Amethi MP Smriti Irani
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X