Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസിന് മുന്നില്‍ 'ബ്ലൂ പ്രിന്‍റ്' വെച്ച് പ്രശാന്ത് കിഷോര്‍, നിര്‍ദേശങ്ങള്‍ പുറത്ത്; ചര്‍ച്ച

ദില്ലി: പാർട്ടിയെ പുനരുജ്ജീവിപ്പിച്ച് 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് സജ്ജമാക്കുന്നതിനായി തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോർ നിർദ്ദേശിച്ച "പ്രവർത്തന പദ്ധതി" നടപ്പിലാക്കുന്നതിനെ കുറിച്ച് കോണ്‍ഗ്രസ് സജീവമായി ചര്‍ച്ച ചെയ്യുന്നത്. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് പാര്‍ട്ടിയില്‍ ഇതിനോടകം തന്നെ തുടക്കം കുറിച്ച് കഴിഞ്ഞെന്നാണ് പാര്‍ട്ടി വ്യത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ഈ മാസം ആദ്യം സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുമായി ചര്‍ച്ച നടത്തിയ കൂടിക്കാഴ്ചയിലാണ് തന്റെ പദ്ധതിയുടെ ബ്ലൂ പ്രിന്റ് സമര്‍പ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

നീല ജലാശയത്തില്‍ നീരാടുന്ന അന്‍സിബ: വൈറലായി ഫോട്ടോഷൂട്ട്

പ്രശാന്ത് കിഷോര്‍

പ്രശാന്ത് കിഷോര്‍ മുന്നോട്ട് വെച്ച പദ്ധതിയെ കോണ്‍ഗ്രസ് നേതൃത്വം അതീവ ഗൗരവത്തോടെയാണ് കാണുന്നത്. കോൺഗ്രസിനെ എങ്ങനെ പുനരുജ്ജീവിപ്പിക്കാം എന്നതിനെക്കുറിച്ചുള്ള ഒരു വലിയ പട്ടികയാണ് കിഷോര്‍ മുന്നോട്ട് വെച്ചത്. കിഷോർ പാർട്ടിയിലേക്ക് ഔദ്യോഗികമായി വരാനും ആഗ്രഹിക്കുന്നുണ്ട്. ഇത് സംബന്ധിച്ചുള്ള ചര്‍ച്ചകളാണ് നടന്നതെന്നും ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിനെ
ഉദ്ധരിച്ച് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

അന്തിമ തീരുമാനങ്ങള്‍

''പാര്‍ട്ടിയുടെ അന്തിമ തീരുമാനങ്ങള്‍ എടുക്കുന്നതിനായി ഒരു എംപവര്‍ ഗ്രൂപ്പ് രൂപീകരിക്കുക എന്നുള്ളതാണ് പ്രശാന്ത് കിഷോറിന്‍റെ പ്രഥമ നിര്‍ദേശം. പ്രാദേശിക ശക്തികളുമായി സഖ്യം ചേരേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം മുന്നോട്ട് വെച്ചിട്ടുണ്ട്. കൂടാതെ സംസ്ഥാന, ജില്ലാ കമ്മിറ്റികൾ ശക്തമാക്കാനുള്ള നടപടികളും നിർദ്ദേശിച്ചതായി വൃത്തങ്ങൾ പറഞ്ഞു. "ബൂത്ത് തലം മുതൽ എങ്ങനെ ഫലപ്രദമായ ഒരു തിരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാക്കാം എന്നതാണ് അടിസ്ഥാനപരമായ കാര്യം. അദ്ദേഹം മുന്നോട്ട് വെച്ച് നിര്‍ദേശമാണ് ഇത്. ചിലത് പാർട്ടി ഇതിനകം തന്നെ ചെയ്ത് തുടങ്ങിയിട്ടുണ്ട്, "-ഒരു നേതാവ് പറഞ്ഞു.

പ്രവര്‍ത്തക സമിതി

എ.ഐ.സി.സി ജനറൽ സെക്രട്ടറി (ഓർഗനൈസേഷൻ) കെ സി വേണുഗോപാലും മുതിർന്ന നേതാവ് എ കെ ആന്റണിയുമാണ് ഇത് സംബന്ധിച്ച യോഗങ്ങള്‍ സംഘടിപ്പിക്കുന്നതെന്നാണ് സൂചന. പ്രവര്‍ത്തക സമിതി അംഗങ്ങള്‍ ഇതിനോടകം തന്നെ രണ്ടിലേറെ തവണ ചര്‍ച്ചകള‍് സംഘടിപ്പിച്ചെന്നാണ് സൂചന.

ആദ്യ ചര്‍ച്ചകള്‍

മുതിർന്ന നേതാവ് ഗുലാം നബി ആസാദ്, രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ, പി ചിദംബരം, ലോക്സഭയിലെ പാര്‍ട്ടി നേതാവ് ആദിർ രഞ്ജൻ ചൗധരി, എ ഐ സി സി ജനറൽ സെക്രട്ടറി (അഡ്മിനിസ്ട്രേഷൻ) പവൻ കുമാർ ബൻസാൽ .എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആദ്യ ചര്‍ച്ചകള്‍ എന്നും സ്രോതസ്സുകളെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

രണ്ടാമത്തെ യോഗത്തിൽ

രണ്ടാമത്തെ യോഗത്തിൽ രാജ്യസഭയിലെ കോൺഗ്രസ് ഉപനേതാവ് ആനന്ദ് ശർമ, എ ഐ സി സി ജനറൽ സെക്രട്ടറി ഹരീഷ് റാവത്ത്, കമൽനാഥ്, രഘുവീർ മീന, അംബിക സോണി എന്നിവർ പങ്കെടുത്തു. മൂന്നാമത്തെ യോഗത്തിൽ പ്രിയങ്ക, ദിഗ്‌വിജയ സിംഗ്, താരിഖ് അൻവർ, ജയറാം രമേശ് എന്നിവരുമാണ് പങ്കെടുത്തത്.

മൂന്ന് വർഷം

ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും നിർദേശങ്ങൾ ഇപ്പോള്‍ ഗൗരവമായി പരിഗണിക്കുന്നില്ലെന്നാണ് ഒരു നേതാവ് പറഞ്ഞത്. "ഇപ്പോൾ, വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടുക എന്നതിലാണ് ശ്രദ്ധ. 2024 ലെ പൊതു തിരഞ്ഞെടുപ്പിന് ഇനിയും മൂന്ന് വർഷം സമയമുണ്ട്. എന്നിരുന്നാലും നേതൃത്വം പ്രശാന്ത് കിഷോര്‍ ഉന്നയിച്ച കാര്യങ്ങളെ വരുംദിവസങ്ങളില്‍ ഗൗരവപൂര്‍വം പരിഗണിക്കും. ഞങ്ങളുടേതുപോലുള്ള ഒരു വലിയ പാർട്ടിയിൽ, ചർച്ചകളും മീറ്റിംഗുകളും നിരന്തരം സംഭവിച്ചുകൊണ്ടിരിക്കും, "-ഒരു നേതാവ് പറഞ്ഞു.

മനംമയക്കും ഗ്ലാമര്‍ റാണി: പുതിയ ഫോട്ടോ ഷോട്ടുമായി നടി പ്രതിക സൂദ്

Recommended Video

cmsvideo
    Saudi Arabia To Reopen To Vaccinated Tourists After 17-Month Covid Closure

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+