കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജി23 നേതാക്കള്‍ കോണ്‍ഗ്രസില്‍ ഒറ്റപ്പെടുന്നു, മുന്നില്‍ 3 ഓപ്ഷന്‍, നിര്‍ണായക ചര്‍ച്ചകള്‍, കൂറുമാറുമോ

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസില്‍ ജി23 നേതാക്കള്‍ രാഹുല്‍ ഗാന്ധിക്കെതിരെ പൂര്‍ണമായും തിരിഞ്ഞിരിക്കുകയാണ്. ചിലര്‍ നിശബ്ദമായെങ്കിലും ബാക്കിയുള്ളവര്‍ പിന്നോട്ടില്ലെന്ന സൂചനയാണ് നല്‍കുന്നത്. രാഹുല്‍ വന്നതോടെ ഇനി തിരിച്ചുവരവില്ലെന്ന ഉറപ്പായ ആനന്ദ് ശര്‍മ, ഗുലാം നബി ആസാദ്, കപില്‍ സിബല്‍ എന്നിവരാണ് പോരിന് തുടക്കമിടുന്നത്. പക്ഷേ ഇവര്‍ക്ക് ഇനി കോണ്‍ഗ്രസില്‍ റോളില്ലെന്ന് വ്യക്തമാണ്. അതേസമയം കോണ്‍ഗ്രസിനെ പൂര്‍ണമായും തകര്‍ക്കാന്‍ ബിജെപിക്ക് ഇവരുടെ സഹായം ആവശ്യമാണ്. ഇവര്‍ക്കായി ബിജെപി ശ്രമിച്ചേക്കുമെന്നാണ് സൂചന.

ആനന്ദ് ശര്‍മയുടെ തുടക്കം

ആനന്ദ് ശര്‍മയുടെ തുടക്കം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോവിഡ് വാക്‌സിന്‍ കേന്ദ്രത്തിലേക്കുള്ള സന്ദര്‍ശനത്തെ പുകഴ്ത്തിയിരുന്നു ആനന്ദ് ശര്‍മ. എന്നാല്‍ വൈകാതെ തന്നെ ഇത് തിരുത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഇത് മനപ്പൂര്‍വം ചെയ്തതാണെന്ന് ജി23 നേതാക്കള്‍ സൂചിപ്പിക്കുന്നു. രാഹുല്‍ ഗാന്ധിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തുന്നത് ഇഷ്ടമല്ല. അതിനെ പരസ്യമായി തള്ളുന്ന നിലപാടാണ് ആനന്ദ് ശര്‍മ എടുത്തത്. ഇവര്‍ക്ക് ബിജെപിയുമായി ചേരാന്‍ പോലും മടിയില്ലെന്നാണ് നേതൃത്വത്തെ ഇതിലൂടെ അറിയിച്ചിരിക്കുന്നത്.

മോദിയെ എതിര്‍ക്കില്ല

മോദിയെ എതിര്‍ക്കില്ല

മോദിയെ വ്യക്തിപരമായി ആക്രമിക്കേണ്ടതില്ലെന്നാണ് ജി23 നേതാക്കളുടെ ആവശ്യം. എന്നാല്‍ ഇത് ടീം രാഹുല്‍ അംഗീകരിക്കുന്നില്ല. മോദിയുടെ വാക്‌സിന്‍ കേന്ദ്രം സന്ദര്‍ശനം നല്ല രീതിയില്‍ ജനങ്ങള്‍ ഏറ്റെടുത്തെന്നാണ് ഇവരുടെ വിലയിരുത്തല്‍. അതുകൊണ്ട് മോദിക്കെതിരെയുള്ള ആക്രമണം കോണ്‍ഗ്രസിനെ കൂടുതല്‍ തകര്‍ച്ചയിലേക്ക് നയിക്കുമെന്നും ഇവര്‍ പറയുന്നു. രാഹുലിന് ഈ നേതാക്കളുടെ പ്രവര്‍ത്തനങ്ങള്‍ ചില്ലറ പ്രശ്‌നങ്ങള്‍ അല്ല ഉണ്ടാക്കുന്നത്. കോണ്‍ഗ്രസിലെ സഖ്യകക്ഷികളില്‍ പലരും ഈ നേതാക്കളെ അംഗീകരിക്കുന്നവരാണ്.

രാഹുലിന്റെ രോഷം

രാഹുലിന്റെ രോഷം

രാഹുല്‍ നേരത്തെ വര്‍ക്കിംഗ് കമ്മിറ്റിയില്‍ മോദിയുടെ പേരിലാണ് ഈ നേതാക്കളെ രൂക്ഷമായി വിമര്‍ശിച്ചത്. മോദിയുടെ പേര് പറയാന്‍ പല സീനിയര്‍ നേതാക്കള്‍ക്കും ഭയമാണെന്ന് രാഹുല്‍ തുറന്നടിച്ചിരുന്നു. ആര്‍പിഎന്‍ സിംഗ് കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയില്‍ മോദിയെ വ്യക്തിപരമായി ആക്രമിക്കരുതെന്നും, പ്രശ്‌നങ്ങളില്‍ കേന്ദ്രീകരിച്ചാണ് അദ്ദേഹത്തെ നേരിടേണ്ടതെന്നും പറഞ്ഞപ്പോള്‍ പാര്‍ട്ടിയില്‍ അദ്ദേഹത്തെ ഒറ്റപ്പെടുത്തിയിരുന്നു. അന്ന് പ്രിയങ്കാ ഗാന്ധിയും സീനിയര്‍ നേതാക്കള്‍ക്കെതിരെ രംഗത്ത് വന്നിരുന്നു.

ഇനിയുള്ള ഓപ്ഷന്‍

ഇനിയുള്ള ഓപ്ഷന്‍

സീനിയര്‍ നേതാക്കളുടെ മുന്നില്‍ മൂന്ന് ഓപ്ഷനുകളാണ് ഉള്ളത്. അതില്‍ ആദ്യത്തേത് പാര്‍ട്ടി വിടലാണ്. അങ്ങനെയൊരു ചര്‍ച്ച നടക്കുന്നുണ്ട്. കോണ്‍ഗ്രസിനുള്ളില്‍ വിമതരായി നിന്ന് രാഹുലിനെ നേരിടല്‍ നടക്കില്ലെന്ന് ഇവര്‍ക്ക് മനസ്സിലായി. കഴിഞ്ഞ ദിവസം തന്നെ ഇവര്‍ തോല്‍വി സമ്മതിച്ചതാണ്. എന്‍സിപിയും തൃണമൂല്‍ കോണ്‍ഗ്രസുമാണ് ഇവര്‍ക്ക് മുന്നിലുള്ള ഓപ്ഷന്‍. ഇത് രണ്ടും കോണ്‍ഗ്രസ് വിട്ടവര്‍ ഉണ്ടാക്കിയ പാര്‍ട്ടിയാണ്. ആനന്ദ് ശര്‍മയും സിബലും ആസാദും മമതയുമായും ശരത് പവാറുമായും നല്ല അടുപ്പത്തിലാണ്.

ബിജെപി അവസാനം

ബിജെപി അവസാനം

കൂടുതല്‍ നേതാക്കള്‍ വൈകാതെ തന്നെ പാര്‍ട്ടി വിടുമെന്ന സൂചനയാണ് ലഭിക്കുന്നത്. കോണ്‍ഗ്രസില്‍ ഒരു പിളര്‍പ്പിനുള്ള സാധ്യതയും നേതാക്കള്‍ തള്ളിക്കളയുന്നില്ല. സോണിയയെ പോലെ രാഹുലിന് നയതന്ത്ര ചാരുതി ഇല്ലെന്ന് ഇവര്‍ പറയുന്നു. സ്വന്തം നേതാക്കളെ കുറ്റപ്പെടുത്തുന്നതും, പാര്‍ട്ടിക്ക് താല്‍പര്യമില്ലാത്ത രീതിയില്‍ മുന്നോട്ട് പോകുന്നതും ഇതിന്റെ ലക്ഷണങ്ങളാണ്. അതേസമയം ബിജെപിയിലേക്കുള്ള ഓപ്ഷന്‍ ഇവര്‍ പരിഗണിച്ചിട്ടില്ല. എന്നാല്‍ ബിജെപി നേതാക്കള്‍ക്ക് അതിന് താല്‍പര്യമുണ്ട്. ഇവര്‍ വന്നാല്‍ കോണ്‍ഗ്രസിന്റെ പിന്തുണ ഗണ്യമായി കുറയും. ഗാന്ധി കുടുംബത്തെ നേരിടുകയും ചെയ്യാം.

രാഹുല്‍ പോപ്പുലര്‍

രാഹുല്‍ പോപ്പുലര്‍

രാഹുല്‍ തന്നെയാണ് കോണ്‍ഗ്രസില്‍ ഇപ്പോഴും പോപ്പുലര്‍ നേതാവ്. ഇതുവരെ അദ്ദേഹത്തിന്റെ ജനപ്രീതിയെ മറികടക്കുന്ന ഒരു നേതാവും ഇപ്പോഴത്തെ കോണ്‍ഗ്രസിലില്ല. അതുകൊണ്ട് രാഹുലിന്റെ തകര്‍ക്കുക എന്നത് ബിജെപിയുടെ ലക്ഷ്യമാണ്. അതിന് കോണ്‍ഗ്രസിന് നിന്ന് ജി23 നേതാക്കളെ എത്തിക്കേണ്ടത് ബിജെപിയുടെ ആവശ്യമാണ്. ബിജെപിയുടെ ദേശീയ ടീമില്‍ പലരും അതിനുള്ള ശ്രമത്തിലാണ്. എന്നാല്‍ കോണ്‍ഗ്രസിനെ തകര്‍ക്കാനില്ലെന്ന വാദത്തിലാണ് ഇവര്‍. രാഹുല്‍ ഇവരെ കൂടി ഒപ്പം കൂട്ടുന്നത് കോണ്‍ഗ്രസിന് കെട്ടുറപ്പ് നല്‍കുമെന്ന് ടീം രാഹുലിലെ ചിലര്‍ക്കും അഭിപ്രായമുണ്ട്.

ഗെലോട്ടിനെ വേണം

ഗെലോട്ടിനെ വേണം

സീനിയര്‍ നേതാക്കള്‍ക്ക് പ്രശ്‌നം പരിഹരിക്കാന്‍ അഹമ്മദ് പട്ടേലിന് പകരമൊരു നേതാവ് വേണം. അശോക് ഗെലോട്ടാണ് ഇതില്‍ ഏറ്റവും മികച്ച നേതാവ്. ഗെലോട്ടില്ലെങ്കില്‍ അമരീന്ദര്‍ സിംഗ് വരട്ടെയെന്നും ഇവര്‍ പറയുന്നു. ഗെലോട്ടിന് പ്രശ്‌നങ്ങള്‍ പരിഹരിച്ച് ശീലമുള്ള നേതാവാണ്. കടുത്ത പാര്‍ട്ടി അനുഭാവിയാണ്. ദേശീയ തലത്തില്‍ ഗെലോട്ട് വന്‍ വിജയമാണ്. ഗുജറാത്തിലെ മെച്ചപ്പെട്ട പ്രകടനം അതിന്റെ തെളിവാണ്. ഭൂപീന്ദര്‍ ഹൂഡയും ഇത്തരത്തില്‍ കഴിവുള്ള നേതാവാണ്. ഹിന്ദി ഹൃദയഭൂമിയെ നന്നായി അറിയുന്നവരാണ് ഈ നേതാക്കള്‍. അതാണ് സീനിയേഴ്‌സിന് ആവശ്യം. രാഹുലുമായി പ്രശ്‌നം പരിഹരിക്കാനും ഇവര്‍ സഹായിച്ചേക്കും.

English summary
congress dissenters may choose another party for their future
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X