കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കർണാടക, ഉത്തർപ്രദേശ് ഡിസിസികൾ കോൺഗ്രസ് പിരിച്ചുവിട്ടു; വൻ മാറ്റത്തിനൊരുങ്ങി നേതൃത്വം!

Google Oneindia Malayalam News

ദില്ലി: കർണാടകയിലെയും ഉത്തർപ്രദേശിലെയും കമ്മറ്റികൾ കോൺഗ്രസ് തിങ്കളാഴ്ച പിരിച്ചുവിട്ടു. ലോക്സഭ തിരഞ്ഞെടുപ്പിലെ വൻ തോൽവിയുടെ അടിസ്ഥാനത്തിലാണ് പിരിച്ചുവിടൽ. എന്നാൽ രാഹുൽ ഗാന്ധി രാജിക്കാര്യത്തിൽ ഉറച്ച് നിൽക്കുന്നതിനാൽ അടുത്തയാഴ്ച പാർട്ടി പു്രവർത്തക യോഗം ചേർന്നേക്കുമെന്നാണ് പുറത്ത് വ രുന്ന റിപ്പോർട്ടുകൾ.

<strong>കണ്ണൂർ ജിയിലിന് പിന്നാലെ വിയ്യൂര്‍ ജയിലില്‍നിന്നു ഫോണ്‍വിളി; ടിപി വധക്കേസ് കുറ്റവാളികളിൽ നിന്ന് ഫോണുകൾ പിടികൂടി, സൈബര്‍സെല്‍ സഹായം തേടും </strong>കണ്ണൂർ ജിയിലിന് പിന്നാലെ വിയ്യൂര്‍ ജയിലില്‍നിന്നു ഫോണ്‍വിളി; ടിപി വധക്കേസ് കുറ്റവാളികളിൽ നിന്ന് ഫോണുകൾ പിടികൂടി, സൈബര്‍സെല്‍ സഹായം തേടും

ലോക്സഭ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാഹുല്‍ ഗാന്ധി രാജി പ്രഖ്യാപിച്ചതോടെ നിശ്ചലമായ പാര്‍ട്ടി വീണ്ടും ഉണര്‍ന്നിരിക്കുകയാണ്. രാഹുല്‍ ഗാന്ധി രാജി സന്നദ്ധതയില്‍ ഉറച്ചുനില്‍ക്കുമ്പോഴും പി.സി.സികളെ ശക്തമാക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്.

Congress

തെരഞ്ഞെടുപ്പ് കാലത്തെ അച്ചടക്ക ലംഘനങ്ങള്‍ പരിശോധിക്കാനും വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളുടെ മേല്‍നോട്ടത്തിനും സമിതികള്‍ രൂപീകരിച്ചു. സംഘടന കാര്യചുമതലയുള്ള കെ.സി വേണിഗോപാലാണ് ഉത്തര്‍ പ്രദേശിലെ എല്ലാ ജില്ലാ കമ്മറ്റികളും പിരിച്ച് വിട്ടതായുള്ള ഉത്തരവിറക്കിയത്. കിഴക്കന്‍ ഉത്തര്‍പ്രദേശിലെ പുനസംഘടന അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ അജയ് കുമാര്‍ ലല്ലുവിനെ ചുമതലപ്പെടുത്തി.

യുപിയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും പിസിസി അധ്യക്ഷന്‍ രാജ് ബബ്ബാറും അടക്കമുള്ളര്‍ നടത്തിയ പലവട്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് തീരുമാനം. പുതിയ സമിതികളില്‍ 50 ശതമാനം യുവാക്കളാകണം, 33 ശതമാനം വനിത സംവരണം വേണം തുടങ്ങിയ നിര്‍ദേശങ്ങള്‍ പ്രിയങ്ക ഗാന്ധി നല്‍കിയതായാണ് വിവരം.

English summary
Congress Dissolves UP, Karnataka Committees
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X