കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിന് തമിഴ്‌നാട്ടില്‍ വന്‍ തിരിച്ചടി; സഖ്യം വിട്ട് പൊയ്‌ക്കോളൂ എന്ന് ഡിഎംകെ, കലഹം രൂക്ഷം

Google Oneindia Malayalam News

ചെന്നൈ: തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കം തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസ്-ഡിഎംകെ സഖ്യത്തിന്റെ തകര്‍ച്ചയിലേക്ക്. കോണ്‍ഗ്രസിന് സഖ്യം വിട്ടുപോകാമെന്നും തങ്ങള്‍ക്ക് യാതൊരു പ്രശ്‌നവുമില്ലെന്നും ഡിഎംകെ വ്യക്തമാക്കി. ഏറെ കാലമായുള്ള സഖ്യത്തിലാണ് വിള്ളലുണ്ടായിരിക്കുന്നത്.

സോണിയ ഗാന്ധി കഴിഞ്ഞദിവസം സിഎഎ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ദില്ലിയില്‍ വിളിച്ചുചേര്‍ത്ത യോഗം ഡിഎംകെ ബഹിഷ്‌കരിച്ചിരുന്നു. യുപിഎയില്‍ നിന്ന് ഡിഎംകെ പുറത്തേക്ക് പോകാനുള്ള സാധ്യത ഏറിയിരിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് പാര്‍ട്ടി നേതാവിന്റെ പ്രതികരണമെന്ന് വിലയിരുത്തുന്നു....

യാതൊരു പ്രശ്‌നവുമില്ല

യാതൊരു പ്രശ്‌നവുമില്ല

കോണ്‍ഗ്രസുമായി സഖ്യമില്ലെങ്കില്‍ തങ്ങള്‍ക്ക് യാതൊരു പ്രശ്‌നവുമില്ലെന്ന് ഡിഎംകെ ട്രഷറര്‍ ദുരൈ മുരുകന്‍ പറഞ്ഞു. കോണ്‍ഗ്രസിനെതിരെ ഡിഎംകെ ഇത്രയും രൂക്ഷമായി രംഗത്തുവരുന്നത് ആദ്യമായിട്ടാണ്. കോണ്‍ഗ്രസിന് സഖ്യംവിട്ടുപോകാമെന്നും അദ്ദേഹം പറഞ്ഞു.

സഖ്യം വിട്ടുപോകാം

സഖ്യം വിട്ടുപോകാം

സഖ്യം നിലനില്‍ക്കണമെങ്കില്‍ ചില മര്യാദകള്‍ പാലിക്കണം. കോണ്‍ഗ്രസ് അതു ചെയ്യുന്നില്ല. അതുകൊണ്ടുതന്നെ കോണ്‍ഗ്രസിന് സഖ്യം വിട്ടുപോകാം. തങ്ങള്‍ക്ക് യാതൊരു പ്രശ്‌നവുമില്ലെന്നും ദുരൈ മുരുകന്‍ മാധ്യമങ്ങളോട് സംസാരിക്കവെ വിശദീകരിച്ചു.

നിര്‍ബന്ധമില്ല

നിര്‍ബന്ധമില്ല

ഡിഎംകെയുമായി കോണ്‍ഗ്രസ് സഖ്യം നിലനിര്‍ത്തണമെന്ന നിര്‍ബന്ധമില്ല. സഖ്യം വേണ്ടെങ്കില്‍ കോണ്‍ഗ്രസിന് വിട്ടുപോകാം. എന്തു നഷ്ടം സംഭവിക്കാന്‍... കോണ്‍ഗ്രസ് സഖ്യം വിട്ടാന്‍ തങ്ങള്‍ക്ക് യാതൊരു പ്രശ്‌നവുമില്ല. പ്രത്യേകിച്ചും തനിക്ക് യാതൊരു ആശങ്കയുമില്ലെന്നും ഡിഎംകെ ട്രഷറര്‍ പറഞ്ഞു.

വോട്ട് കുറയുമോ

വോട്ട് കുറയുമോ

കോണ്‍ഗ്രസ് ഡിഎംകെ ബന്ധം ഒഴിഞ്ഞാല്‍ വോട്ട് കുറയുമോ എന്ന ചോദ്യവും മാധ്യമപ്രവര്‍ത്തകര്‍ ഉന്നയിച്ചു. ഒരിക്കലുമില്ല എന്നായിരുന്നു ദുരൈ മുരുകന്റെ മറുപടി. കോണ്‍ഗ്രസിനാണ് വോട്ട് കുറയുക എന്ന് അദ്ദേഹം പറഞ്ഞു. ഡിഎംകെ കോണ്‍ഗ്രസുമായി ഉടക്കുന്നത് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും തിരിച്ചടിയാകും.

വിവാദം തുടങ്ങിയത് ഇങ്ങനെ

വിവാദം തുടങ്ങിയത് ഇങ്ങനെ

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്‍മാരുടെ പദവികളില്‍ കോണ്‍ഗ്രസിന് മതിയായ പ്രാതിനിധ്യം ഡിഎംകെ അധ്യക്ഷന്‍ സ്റ്റാലിന്‍ നല്‍കിയില്ലെന്ന് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് കെഎസ് അഴഗിരി ആരോപിച്ചതാണ് വിവാദങ്ങള്‍ക്ക് തുടക്കം. 27 ജില്ലാ പഞ്ചായത്ത് അധ്യക്ഷന്‍മാരുടെ പദവികളില്‍ ഒന്നുപോലും തന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

യോഗം ബഹിഷ്‌കരിച്ചു

യോഗം ബഹിഷ്‌കരിച്ചു

ഇതുമായി ബന്ധപ്പെട്ട വാക്ക് തര്‍ക്കം നിലനില്‍ക്കെയാണ് ദില്ലിയില്‍ സോണിയ ഗാന്ധി വിളിച്ച യോഗം ഡിഎംകെ ബഹിഷ്‌കരിച്ചത്. സിഎഎ, എന്‍ആര്‍സി, സാമ്പത്തിക പ്രതിസന്ധി തുടങ്ങിയ വിഷയങ്ങളില്‍ പ്രതിപക്ഷം സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് സോണിയ യോഗം വിളിച്ചത്. എന്നാല്‍ സ്റ്റാലിന്‍ വന്നില്ല. പ്രതിനിധികളെയും അയച്ചില്ല.

ഉറച്ച സഖ്യകക്ഷി

ഉറച്ച സഖ്യകക്ഷി

കോണ്‍ഗ്രസിന്റെ ഉറച്ച സഖ്യകക്ഷിയായിരുന്നു ഡിഎംകെ. അവരുടെ നിലവിലെ പ്രതികരണം സോണിയ ഗാന്ധിയില്‍ വരെ ആശ്ചര്യമുണ്ടാക്കിയിട്ടുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ ശക്തമായി പിന്തുണച്ച ഏക നേതാവ് സ്റ്റാലിയിരുന്നു. മാത്രമല്ല പ്രധാനമന്ത്രിയായി രാഹുല്‍ വരണമെന്ന് അദ്ദേഹം ആവര്‍ത്തിക്കുകയും ചെയ്തിരുന്നു.

ഡിഎംകെയെ ചൊടിപ്പിച്ചത്

ഡിഎംകെയെ ചൊടിപ്പിച്ചത്

സ്റ്റാലിനെതിരെ പരസ്യപ്രസ്താവന നടത്തുന്നത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഒഴിവാക്കണമെന്ന് ഡിഎംകെ നേതാവ് ടിആര്‍ ബാലു പറഞ്ഞു. സഖ്യത്തിന്റെ ധര്‍മം സ്റ്റാലിന്‍ ലംഘിച്ചുവെന്ന് പറഞ്ഞ സാഹചര്യത്തില്‍ സോണിയ വിളിച്ച യോഗത്തില്‍ പങ്കെടുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഡിഎംകെയുടെ ലോക്‌സഭാ എംപിയാണ് ബാലു.

പഴയ ബന്ധം തുടരുമോ

പഴയ ബന്ധം തുടരുമോ

ഡിഎംകെയും കോണ്‍ഗ്രസും പഴയ ബന്ധം തുടരുമോ എന്ന ചോദ്യത്തിന് സംശയകരമായ മറുപടിയാണ് ടിആര്‍ ബാലു നല്‍കിയത്. ഇപ്പോള്‍ ഒന്നും പറയാന്‍ സാധിക്കില്ല. ഭാവിയില്‍ പറയാമെന്നും അദ്ദേഹം പ്രതികരിച്ചു. അതേസമയം, സ്റ്റാലിനെതിരായ പ്രസ്താവനയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ അഴഗിരി ഖേദം പ്രകടിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

 ഡിഎംകെ മുന്നേറുന്നു

ഡിഎംകെ മുന്നേറുന്നു

തമിഴ്‌നാട്ടില്‍ അണ്ണാഡിഎംകെ സര്‍ക്കാരിനെതിരായ വികാരം ശക്തമാണ്. ജയലളിതയുടെ മരണ ശേഷം പാര്‍ട്ടി തകര്‍ച്ചയുടെ വക്കിലാണ്. പിന്നീട് നടന്ന ഉപതിരഞ്ഞെടുപ്പിലും ലോക്‌സഭാ തിരഞ്ഞെടുപ്പിലുമെല്ലാം ഡിഎംകെ സഖ്യമാണ് മുന്നേറുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിലും സഖ്യം വിജയം ആവര്‍ത്തിച്ചു.

 സ്റ്റാലിന്‍ മുഖ്യമന്ത്രിയാകും?

സ്റ്റാലിന്‍ മുഖ്യമന്ത്രിയാകും?

അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ഡിഎംകെ ജയിക്കുകയും സ്റ്റാലിന്‍ മുഖ്യമന്ത്രിയാകുകയും ചെയ്യുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസ് ബന്ധം വിടുന്നത് ഡിഎംകെയെ ബാധിക്കില്ലെന്നും ഡിഎംകെയുടെ ജനപിന്തുണ വര്‍ധിച്ചിട്ടുണ്ടെന്നുമാണ് വിലയിരുത്തല്‍.

English summary
Congress-DMK rift: If they leave the alliance, let them go, Says DMK
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X