കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസുമായി സഖ്യമില്ലെന്ന് അഖിലേഷ്.... അത് ഗുണം ചെയ്യില്ല.... സീറ്റിന്റെ കാര്യം പിന്നീട്!!

കോണ്‍ഗ്രസുമായി സഖ്യമില്ലെന്ന് അഖിലേഷ്

Google Oneindia Malayalam News

ലഖ്‌നൗ: 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ കക്ഷികള്‍ ഒന്നടങ്കം ബിജെപിക്കെതിരെ രംഗത്തുവന്നിരിക്കുകയാണ്. ഉത്തര്‍പ്രദേശില്‍ ബിജെപിയെ ഒന്നിന് പിറകെ ഒന്നായി ഉപതിരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തി കൊണ്ടായിരുന്നു ഇവരുടെ തുടക്കം. പിന്നീട് ബീഹാറിലും ബംഗാളിലുമൊക്കെ അതിന്റെ ആവര്‍ത്തനങ്ങളും കണ്ടു. കോണ്‍ഗ്രസ് ഇവരെയൊക്കെ ഏകോപിപ്പിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു. ബിജെപിയുടെ തേരോട്ടത്തില്‍ നിലനില്‍പ്പ് ഇല്ലാതാവുന്നു എന്ന് ഭയന്നായിരുന്നു ഇവര്‍ ഒരുമിച്ച തന്നെ. ഇപ്പോഴിതാ കോണ്‍ഗ്രസിനെ ഒഴിവാക്കാന്‍ ഒരുങ്ങുകയാണ് പ്രതിപക്ഷ കക്ഷികളെന്നാണ് റിപ്പോര്‍ട്ട്.

കോണ്‍ഗ്രസിനെ ഏറ്റവും ഭയപ്പെടുത്തുന്ന കാര്യം കൂടിയാണിത്. സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് കോണ്‍ഗ്രസിനെ ഒപ്പം കൂട്ടില്ലെന്ന് തുറന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതോടെ രാഹുലും സോണിയയുമാണ് കുരുക്കിലായിരിക്കുന്നത്. അതേസമയം മറ്റ് കക്ഷികളും ഇതേ ആശയം തന്നെയാണ് വച്ച് പുലര്‍ത്തുന്നത്. ഇത് ബിജെപി ഇതര കോണ്‍ഗ്രസ് ഇതര സര്‍ക്കാര്‍ എന്ന രീതിയാണ് വരുന്നത്.

കോണ്‍ഗ്രസിന് എട്ടിന്റെ പണി

കോണ്‍ഗ്രസിന് എട്ടിന്റെ പണി

വെള്ളം കോരി പടിക്കല്‍ വരെയെത്തിയപ്പോള്‍ സഖ്യകക്ഷികള്‍ കൈവിടുന്ന കാഴ്ച്ച ഞെട്ടലോടെയാണ് കോണ്‍ഗ്രസ് കാണുന്നത്. തങ്ങളില്ലാതെ എന്ത് സഖ്യം എന്ന ചോദ്യവും കോണ്‍ഗ്രസ് ഉയര്‍ത്തുന്നുണ്ട്. എന്ത് വന്നാലും കോണ്‍ഗ്രസിനെ കൂടെ കൂട്ടുന്നില്ലെന്ന് അഖിലേഷ് പറയുന്നു. യുപിയില്‍ എസ്പിയും ബിഎസ്പിയും തമ്മിലാണ് സഖ്യം. കോണ്‍ഗ്രസ് സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യത്തിന് ചേര്‍ന്നതല്ലെന്നും അഖിലേഷ് പറയുന്നു. മായാവതിക്കും കോണ്‍ഗ്രസിനോട് വലിയ താല്‍പര്യമില്ലെന്നാണ് സൂചന.

രാഹുലും സോണിയയും

രാഹുലും സോണിയയും

അഖിലേഷ് നയം വ്യക്തമാക്കിയതോടെ കുടുങ്ങിയത് രാഹുലും സോണിയയുമാണ്. രാഹുല്‍ ഗാന്ധി അമേത്തിയിലും സോണിയാ ഗാന്ധി റായ്ബറേലിയിലുമാണ് മത്സരിക്കുന്നത്. ഈ രണ്ട് മണ്ഡലവും യുപിയിലാണ്. ഇവിടെ സ്ഥാനാര്‍ത്ഥികളെ എസ്പി-ബിഎസ്പി സഖ്യം നിര്‍ത്തുമോ എന്നാണ് ഇനി ഉറ്റുനോക്കുന്നത്. നേരത്തെ അഖിലേഷ് ഈ രണ്ടുമണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തില്ലെന്ന് പറഞ്ഞിരുന്നു. അതേസയം ഇത് മാറാനുള്ള സാധ്യത ഇല്ല. കാരണം ബിജെപി വിരുദ്ധ വോട്ടുകള്‍ ഇതുവഴി ഭിന്നിച്ച് പോകുമെന്ന് അഖിലേഷ് കരുതുന്നുണ്ട്.

ഒരുപ്രശ്‌നവുമില്ല....

ഒരുപ്രശ്‌നവുമില്ല....

ആശയപരമായി കോണ്‍ഗ്രസിനോട് ഒരുവിരോധവുമില്ലെന്ന് അഖിലേഷ് പറയുന്നു. പക്ഷേ തിരഞ്ഞെടുപ്പാകുമ്പോള്‍ ചിലരെ ഒഴിവാക്കേണ്ടി വരും. സീറ്റ് സംബന്ധിച്ച കാര്യങ്ങള്‍ വരുംദിവസങ്ങളില്‍ തീരുമാനിക്കുമെന്നും അഖിലേഷ് പറഞ്ഞു. ഉത്തര്‍പ്രദേശിലെ രാഷ്ട്രീയം രണ്ട് പ്രധാന കക്ഷികളെ അപേക്ഷിച്ചിട്ടുള്ളതാണ്. ദളിത്, മുസ്ലീം, പിന്നോക്ക വിഭാഗം എന്നിവരെ ചേര്‍ത്തുള്ള പോരാട്ടമാണത്. ഇവരെ ചേര്‍ത്തുകൊണ്ടാണ് ബിജെപി വിരുദ്ധ മുന്നണി മുന്നോട്ട് കൊണ്ടുപോകാനാവൂ. അവിടെ കോണ്‍ഗ്രസിന് ഒന്നും ചെയ്യാനില്ലെന്നും അഖിലേഷ് പറഞ്ഞു.

എല്ലായിടത്തും പ്രശ്‌നം

എല്ലായിടത്തും പ്രശ്‌നം

കോണ്‍ഗ്രസിന് ഉത്തര്‍പ്രദേശില്‍ നിന്ന് മാത്രല്ല മറ്റുള്ള സംസ്ഥാനങ്ങളില്‍ ഇതേ അവസ്ഥ തന്നെയാണുള്ളത്. കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കില്ലെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും മുമ്പ് സൂചിപ്പിച്ചിരുന്നു. ആന്ധ്രപ്രദേശില്‍ ചന്ദ്രബാബു നായിഡുവും കോണ്‍ഗ്രസുമായി ചേരുന്നതില്‍ സമ്മര്‍ദത്തിലാണ്. കോണ്‍ഗ്രസുമായി ചേര്‍ന്ന് അധികാരം നഷ്ടമാവും എന്ന ഭയവും അവര്‍ക്കുണ്ട്. ബീഹാറില്‍ ആര്‍ജെഡി മാത്രമാണ് കോണ്‍ഗ്രസിനോട് അനുകൂലമായി സമീപിക്കുന്നത്. അതേസമയം ഈ പാര്‍ട്ടികള്‍ക്കെല്ലാം പ്രധാനമന്ത്രി പദത്തിനോട് ആഗ്രഹമുള്ളതിനാലാണ് കോണ്‍ഗ്രസുമായി അകലുന്നതെന്നാണ് സൂചന.

രാഹുലുമായി ഇടഞ്ഞോ?

രാഹുലുമായി ഇടഞ്ഞോ?

അഖിലേഷ് രാഹുലുമായി ഇടഞ്ഞെന്നാണ് സൂചന. രാഹുല്‍ നടത്തിയ ഇഫ്താര്‍ പാര്‍ട്ടിയില്‍ എസ്പി പങ്കെടുത്തിരുന്നില്ല. ഇത് കോണ്‍ഗ്രസുമായി അകലം പാലിക്കുന്നതിനാണെന്ന് റിപ്പോര്‍ട്ടുണ്ട്. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വമ്പന്‍ തോല്‍വി കോണ്‍ഗ്രസുമായി കൂട്ടുകൂടിയതിനാല്‍ സംഭവിച്ചതാണെന്നാണ് അഖിലേഷിന്റെ വിലയിരുത്തല്‍. കോണ്‍ഗ്രസിന് 100 സീറ്റ് നല്‍കിയത് വലിയ അബദ്ധമായിരുന്നു. യാദവരും പിന്നോക്ക വിഭാഗക്കാരും കോണ്‍ഗ്രസിന് വോട്ടുചെയ്യില്ലെന്നും അഖിലേഷ് പറയുന്നു. അതേസമയം കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിച്ചാല്‍ മുന്നോക്ക വിഭാഗത്തിന്റെ വോട്ട് നേടാനാവുമെന്നും അഖിലേഷ് കണക്കുകൂട്ടുന്നുണ്ട്.

മായാവതിക്ക് താല്‍പര്യമില്ല

മായാവതിക്ക് താല്‍പര്യമില്ല

മുന്നോക്ക വിഭാഗത്തിന്റെ വോട്ട് ലഭിച്ചാല്‍ ഗുണം കോണ്‍ഗ്രസിന് ചെയ്യും. തിരഞ്ഞെടുപ്പിന് ശേഷം ആവശ്യമെങ്കില്‍ കോണ്‍ഗ്രസിന് പിന്തുണ കൊടുക്കാമെന്നും അഖിലേഷ് കരുതുന്നുണ്ട്. എന്നാല്‍ മായാവതി കോണ്‍ഗ്രസുമായി അത്ര നല്ല ബന്ധത്തിലല്ല. രാജ്യസഭാ സീറ്റില്‍ കോണ്‍ഗ്രസ് സഹായിച്ചത് നല്ല കാര്യമാണ്. എന്നാല്‍ ഒരു സഖ്യം ഇപ്പോള്‍ സാധ്യമല്ലെന്നാണ് മായാവതിയുടെ വിലയിരുത്തല്‍. മധ്യപ്രദേശിലും ഛത്തീസ്ഗഡിലും ഒറ്റയ്ക്ക് മത്സരിക്കാനാണ് ബിഎസ്പിയുടെ തീരുമാനം. ഇതും കോണ്‍ഗ്രസിന് തിരിച്ചടിയാണ്. ദേശീയ തലത്തില്‍ കൂടുതല്‍ ശക്തിപ്പെടുന്നതിന്റെ ഭാഗമായിട്ടാണ് മായാവതിയുടെ നീക്കം.

ഇന്ത്യ-യുകെ വീക്ക്.....മെച്ചപ്പെട്ട സഹകരണമുണ്ടാകുമോ? ബ്രിട്ടന്‍ വിസാനിയമത്തില്‍ ഇളവ് നല്‍കണം!!ഇന്ത്യ-യുകെ വീക്ക്.....മെച്ചപ്പെട്ട സഹകരണമുണ്ടാകുമോ? ബ്രിട്ടന്‍ വിസാനിയമത്തില്‍ ഇളവ് നല്‍കണം!!

അറ്റ്‌ലസ് രാമചന്ദ്രന് വീണ്ടും കുരുക്ക്....1000 കോടി പെട്ടെന്ന് അടയ്ക്കണം.... ഇല്ലെങ്കില്‍ ജയിലിലാവുംഅറ്റ്‌ലസ് രാമചന്ദ്രന് വീണ്ടും കുരുക്ക്....1000 കോടി പെട്ടെന്ന് അടയ്ക്കണം.... ഇല്ലെങ്കില്‍ ജയിലിലാവും

English summary
Congress Doesnt Fit Into Narrative We Want to Build Against BJP Says SP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X