കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാര്‍ലമെന്റിലെ നാടകം എല്ലാവരും കണ്ടതാണ്.... അവരാണ് ബിജെപിയെ സംസ്‌കാരം പഠിപ്പിക്കുന്നതെന്ന് ഗോയല്‍

Google Oneindia Malayalam News

ദില്ലി: എല്‍കെ അദ്വാനിയെ നരേന്ദ്ര മോദി ചവിട്ടി പുറത്താക്കിയെന്ന ആരോപണത്തിന് മറുപടിയുമായി പിയൂഷ് ഗോയല്‍. പാര്‍ലമെന്റിലെ നാടകം എല്ലാവരും കണ്ടതാണ്. പ്രധാനമന്ത്രി കെട്ടിപ്പിടിച്ച ശേഷം സ്വന്തം പാര്‍ട്ടിക്കാരോട് കണ്ണടച്ച് കാണിച്ചയാളാണ് രാഹുല്‍. അതേ നേതാവും പാര്‍ട്ടിയുമാണ് ബിജെപിയെ സംസ്‌കാരം പഠിപ്പിക്കുന്നത്. കോണ്‍ഗ്രസ് മുമ്പ് സ്വന്തം നേതാക്കളോട് ചെയ്തതൊക്കെ ഓര്‍ക്കുന്നത് നല്ലതാണ്. എന്നിട്ട് ബിജെപിയെ സംസ്‌കാരം പഠിപ്പിക്കാമെന്നും ഗോയല്‍ പരിഹസിച്ചു.

1

കോണ്‍ഗ്രസിന് കാര്യമായി ഒന്നും പറയാനില്ല. അവര്‍ വായില്‍ വരുന്നതെന്തും വിളിച്ച് പറയുകയാണ്. എത്ര മോശം വാക്കായാലും അവര്‍ക്ക് പ്രശ്‌നമില്ല. പാര്‍ലമെന്റിലെ രാഹുല്‍ ഗാന്ധിയുടെ നാടകമൊക്കെ കോണ്‍ഗ്രസിന്റെ യഥാര്‍ത്ഥ മുഖം നമുക്ക് കാണിച്ച് തന്നതാണ്. നമ്മുടെ സംസ്‌കാരം മുതിര്‍ന്നവരെ ബഹുമാനിക്കുന്നതാണ്. എന്നാല്‍ കോണ്‍ഗ്രസ് അതെല്ലാം മറന്നെന്നും ഗോയല്‍ കുറ്റപ്പെടുത്തി.

നേരത്തെ രാഹുല്‍ ഗാന്ധി മോദി സ്വന്തം ഗുരുനാഥനെ പാര്‍ട്ടിയില്‍ നിന്ന് ചവിട്ടി പുറത്താക്കിയെന്നും, അദ്ദേഹത്തിന്റെ മണ്ഡലം വരെ പിടിച്ചെടുത്തെന്നും ആരോപിച്ചിരുന്നു. അതേസമയം രാഹുലിന്റെ പ്രസ്താവനയെ നിരവധി നേതാക്കള്‍ ഏറ്റെടുത്തിട്ടുണ്ട്. നേരത്തെ സുഷമ സ്വരാജ് വാക്കുകളില്‍ മര്യാദ വേണമെന്ന് രാഹുലിനോട് ആവശ്യപ്പെട്ടിരുന്നു.

ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും അദ്വാനിയെ തഴഞ്ഞതിനെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു. നമുക്കെല്ലാവര്‍ക്കും ഗുരുനാഥന്‍ ജീവിതത്തില്‍ വലുതാണ്. എന്നാല്‍ മോദിക്ക് അങ്ങനെയല്ലെന്നും, സ്വന്തം ഗുരുനാഥനെ കുടുംബത്തില്‍ നിന്നാണ് അദ്ദേഹം പുറത്താക്കിയതെന്നും രാഹുല്‍ ആരോപിച്ചിരുന്നു.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

കോണ്‍ഗ്രസിന് 9 സംസ്ഥാനങ്ങളില്‍ പിഴച്ചോ? 200 സീറ്റുകളില്‍ രാഹുല്‍ ഗാന്ധിയുടെ പോരാട്ടം ഒറ്റയ്ക്ക്!!കോണ്‍ഗ്രസിന് 9 സംസ്ഥാനങ്ങളില്‍ പിഴച്ചോ? 200 സീറ്റുകളില്‍ രാഹുല്‍ ഗാന്ധിയുടെ പോരാട്ടം ഒറ്റയ്ക്ക്!!

English summary
congress doesnt have manners piyush goyal hits out at advani remark
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X