കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോൺഗ്രസ് വാതിലടച്ചിട്ടില്ല, സോണിയാ ഗാന്ധിയുമായി ചർച്ചയെന്ന് പൈലറ്റ് ക്യാംപിലെ എംഎൽഎ

Google Oneindia Malayalam News

ദില്ലി: വിമത നീക്കം നടത്തിയ സച്ചിന്‍ പൈലറ്റിനെ പിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും ഉപമുഖ്യമന്ത്രി സ്ഥാനത്ത് നിന്നും നീക്കി തിരിച്ചടിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. 30 കോണ്‍ഗ്രസ് എംഎല്‍എമാര്‍ തനിക്കൊപ്പമുണ്ട് എന്നാണ് പൈലറ്റ് അവകാശപ്പെടുന്നത്. എന്നാല്‍ 16 പേര്‍ മാത്രമാണ് പൈലറ്റിനൊപ്പമുളളത് എന്നാണ് കോണ്‍ഗ്രസ് വാദിക്കുന്നത്.

പ്രധാന സ്ഥാനങ്ങളില്‍ നിന്നും നീക്കം ചെയ്തുവെങ്കിലും കോണ്‍ഗ്രസിന്റെ വാതില്‍ പൂര്‍ണമായും സച്ചിന്‍ പൈലറ്റിന് മുന്നില്‍ അടഞ്ഞിട്ടില്ല എന്നാണ് പൈലറ്റ് ക്യാംപിലെ എംഎല്‍എ വ്യക്തമാക്കുന്നത്. സച്ചിന്‍ പൈലറ്റിനൊപ്പം മനേസറിലെ ഹോട്ടലില്‍ ഉണ്ടായിരുന്ന എംഎല്‍എയാണ് പ്രതീക്ഷ പങ്കുവെച്ചിരിക്കുന്നത്.

Congress

പാര്‍ട്ടി നേതാക്കളായ ജതിന്‍ പ്രസാദും ദീപേന്ദര്‍ ഹൂഡയും സോണിയാ ഗാന്ധിയുമായി ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയാണ് എന്നും കോണ്‍ഗ്രസ് എംഎല്‍എ വ്യക്തമാക്കി. സച്ചിന്‍ പൈലറ്റിനൊപ്പം രണ്ട് മന്ത്രിമാരെ കൂടി സര്‍ക്കാരില്‍ നിന്നും ഒഴിവാക്കിയിരിക്കുകയാണ്. രമേഷ് മീണ, വിശ്വേന്ദ്ര സിംഗ് എന്നിവരാണ് നീക്കം ചെയ്യപ്പെട്ടത്. ബിജെപിയുമായി ചേര്‍ന്ന് കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിക്കാനുളള ഗൂഢാലോചന നടത്തി എന്നാണ് സച്ചിന്‍ പൈലറ്റിനെതിരെ കോണ്‍ഗ്രസ് ആരോപിക്കുന്നത്.

പ്രിയങ്ക ഗാന്ധി അടക്കമുളള നേതാക്കള്‍ പൈലറ്റിനെ അനുനയിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. ഇന്ന് വിളിച്ച് ചേര്‍ത്ത നിയമസഭാ കക്ഷി യോഗത്തില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും സച്ചിന്‍ പൈലറ്റ് തയ്യാറായില്ല. തുടര്‍ന്ന് പൈലറ്റിനെതിരെ കടുത്ത നടപടി വേണമെന്ന് കോണ്‍ഗ്രസ് എംഎല്‍എമാര്‍ പ്രമേയം പാസ്സാക്കുകയായിരുന്നു. മുഖ്യമന്ത്രി സ്ഥാനം ലഭിക്കാതെ അനുനയം ഇല്ലെന്ന വാശിയിലാണ് പൈലറ്റ്.

ഹിമാചൽ പ്രദേശിലും കോൺഗ്രസിന് അടിത്തറ ഇളക്കം! പാർട്ടിയിൽ വിമത നീക്കം, ശക്തി പ്രകടനം!ഹിമാചൽ പ്രദേശിലും കോൺഗ്രസിന് അടിത്തറ ഇളക്കം! പാർട്ടിയിൽ വിമത നീക്കം, ശക്തി പ്രകടനം!

സച്ചിൻ പൈലറ്റിന് ഒപ്പമുളള എംഎൽഎമാർക്കെതിരെയും കോൺഗ്രസ് നടപടി ആലോചിക്കുകയാണ്. വിപ്പ് ലംഘിച്ച എംഎല്‍എമാര്‍ക്ക് നോട്ടീസ് അയക്കാനാണ് തീരുമാനം. തനിക്കൊപ്പമുളള എംഎല്‍എമാരോട് രാജി വെക്കാനാണ് പൈലറ്റ് ആവശ്യപ്പെട്ടിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ എംഎല്‍എമാര്‍ രാജിക്കാര്യത്തില്‍ ആശയക്കുഴപ്പത്തിലാണ് എന്നാണ് വിവരം. അതേസമയം പൈലറ്റിനെ സ്വന്തം ക്യാംപില്‍ എത്തിക്കാനുളള നീക്കം ബിജെപിയും ആരംഭിച്ച് കഴിഞ്ഞു.

''ഞാനാ ചെയ്‌തേ'', പൊട്ടിക്കരഞ്ഞ് സൂരജ്, ഉത്രയെ കൊന്നെന്ന് പരസ്യമായി കുറ്റസമ്മതം!''ഞാനാ ചെയ്‌തേ'', പൊട്ടിക്കരഞ്ഞ് സൂരജ്, ഉത്രയെ കൊന്നെന്ന് പരസ്യമായി കുറ്റസമ്മതം!

വിമതരെ അടപടലം പൂട്ടാൻ കോൺഗ്രസ്, രാജി ചോദിച്ച് സച്ചിൻ പൈലറ്റ്, ഒപ്പമുളളവരും കൈ വിടും? മുട്ടൻ പണി!വിമതരെ അടപടലം പൂട്ടാൻ കോൺഗ്രസ്, രാജി ചോദിച്ച് സച്ചിൻ പൈലറ്റ്, ഒപ്പമുളളവരും കൈ വിടും? മുട്ടൻ പണി!

 സ്വപ്നയുടെ കാൾ ലിസ്റ്റിൽ മന്ത്രി ജലീലും! ശിവശങ്കറിനെ സരിത്ത് പലവട്ടം വിളിച്ചു, ഫോൺരേഖ പുറത്ത്! സ്വപ്നയുടെ കാൾ ലിസ്റ്റിൽ മന്ത്രി ജലീലും! ശിവശങ്കറിനെ സരിത്ത് പലവട്ടം വിളിച്ചു, ഫോൺരേഖ പുറത്ത്!

English summary
Congress doors are still open, Says MLA from Sachin Pilot camp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X