കോണ്‍ഗ്രസ് രഹിത ഇന്ത്യ! മഹാരാഷ്ട്രയില്‍ നാലാമത്, ഹരിയാനയില്‍ മൂന്നാമത്...
ദില്ലി: മഹാരാഷ്ട്ര, ഹരിയാന വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ കോണ്‍ഗ്രസിന് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തിരിച്ചടി. മഹാരാഷ്ട്രയില്‍ ഒരു ഘട്ടത്തില്‍ നാലാം സ്ഥാനത്തേക്ക് കോണ്‍ഗ്രസ് പിന്തള്ളപ്പെട്ടു. ഹരിയാനയില്‍ ഇന്ത്യന്‍ നാഷണല്‍ ലോക് ദളിന് പിന്നില്‍ മൂന്നാം സ്ഥാനത്താണ് കോണ്‍ഗ്രസ്.
തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി എന്‍സിപി സഖ്യം ഉപേക്ഷിച്ച് പോയതാണ് കോണ്‍ഗ്രസിന് വന്‍ തിരിച്ചടി സമ്മാനിച്ചത്. ബിജെപിക്കും ശിവസേനക്കും പിറകില്‍ മൂന്നാം സ്ഥാനത്താണ് ഒരു ഘട്ടത്തില്‍ എന്‍സിപി നില്കുന്നത്. മൂന്ന്, നാല് സ്ഥാനങ്ങള്‍ ഇടക്കിടെ മാറി മറിയുന്നുണ്ട് മഹാരാഷ്ട്രയില്‍.

44 സീറ്റുകളിലാണ് കോണ്‍ഗ്രസിന് മഹാരാഷ്ട്രയില്‍ മുന്‍ തൂക്കമുള്ളത്. എന്‍സിപിക്ക് 45 സീറ്റുകളിലും. 110 സീറ്റുകളുമായി ബിജെപി ബഹുദൂരം മുന്നിലാണ്. 66 സീറ്റുകളില്‍ ശിവസേനക്ക് മുന്‍തൂക്കമുണ്ട്.
തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ശിവസേനയും ബിജെപിയും സഖ്യം ഉപേക്ഷിച്ചതിന് തൊട്ടുപിറകേയായിരുന്നു എന്‍സിപി-കോണ്‍ഗ്രസ് സഖ്യം പിരിഞ്ഞത്. എന്‍സിപി ബിജെപിക്കൊപ്പം ചേരും എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഹരിയാനയില്‍ 50 സീറ്റുകളിലാണ് ബിജെപി മുന്നിട്ട് നില്‍ക്കുന്നത്. കോണ്‍ഗ്രസിന് മുന്‍തൂക്കമുള്ളത് വെറും 11 സീറ്റകളില്‍ മാത്രമാണ്. ഐഎന്‍എല്‍ഡി 19 സീറ്റുകളില്‍ മുന്നിലാണ്. കഴിഞ്ഞ തവണത്തെ നാല് സീറ്റുകളില്‍ നിന്നാണ് ബിജെപി വന്‍ നേട്ടം ഉണ്ടാക്കിയിരിക്കുന്നത്.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications