മോദിയുടെ യുഎസ് സന്ദർശനം!!! രാജ്യത്തിന് പ്രയോജനമില്ലെന്ന് കോൺഗ്രസ്!!!

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനത്തെ പരിഹസിച്ച് കോൺഗ്രസ്. രാജ്യത്തിന് പ്രയോജനമില്ലാത്ത സന്ദർശനമെന്നാണ് കോൺഗ്രസ് അമേരിക്കൻ സന്ദർശനത്തെ കുറിച്ചു പറഞ്ഞിരിക്കുന്നത്.മോദിയുടേയും ട്രംപിന്റേയും സംയുക്ത പ്രസ്താവനയേയും കോൺഗ്രസ് നേതാക്കൾ രൂക്ഷമായി വിമർശിച്ചിട്ടുണ്ട്. മുസ്ലീം വിരോധമുള്ള രണ്ട് മാനസിക രോഗികളുടെ സംഗമം എന്നാണ് ഷീല ദിക്ഷീത് ഇതിനെ കുറിച്ചു പറഞ്ഞത്.

സംയുക്ത പ്രസ്താവനയിൽ മേദി പുതിയതായി ഒന്നു തന്നെ പറഞ്ഞിട്ടില്ലെന്നാണ് കോൺഗ്രസ് വക്തവ് മനീഷ് തിവാരി പ്രതികരിച്ചത്.അമേരിക്കന്‍ സന്ദര്‍ശനത്തിനുശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി നെതര്‍ലാന്‍ഡ്‌സിലേക്ക് തിരിച്ചതിന് തൊട്ടുപിന്നാലെയാണ് രൂക്ഷ വിമര്‍ശവുമായി പ്രതിപക്ഷം രംഗത്തെത്തിയത്.

മോദിയുടെ സന്ദർശനം നിരാശാജനകം

മോദിയുടെ സന്ദർശനം നിരാശാജനകം

മോദിയുടെ അമേരിക്കൻ സന്ദർശനത്തിൽ എതിർപ്പ് രേഖപ്പെടുത്തി കോൺഗ്രസ്. രാജ്യത്തിന് ഉപയോഗമില്ലാത്ത സന്ദർശനമായിപ്പോയെന്നാണ് കോൺഗ്രസിന്റെ പ്രതികരണം

രണ്ട് മാനസിക രോഗികളുടെ കൂടിക്കാഴ്ച

രണ്ട് മാനസിക രോഗികളുടെ കൂടിക്കാഴ്ച

മോദി-ട്രംപ് സന്ദർശനം രണ്ട് മുസ്ലീം വിരുദ്ധ ചിന്താഗതിയുള്ള രണ്ട് മാനസിക രോഗികളുടെ കൂടിക്കാഴ്ചയെന്നാണ് ദില്ലി മുൻ മുഖ്യമന്ത്രി ഷീല ദീക്ഷിത് പറഞ്ഞത്.

എച്ച് വൺ ബി വിസ

എച്ച് വൺ ബി വിസ

ട്രംപ് സർക്കാർ അധികാരത്തിലേറിയതിനു ശേഷം നിർത്തിവെച്ച എച്ച് വൺ ബി വിസയെ സംബന്ധിച്ച് പ്രത്യോകിച്ച് ഒരു പ്രഖ്യാപനവും ഉണ്ടായില്ലെന്നും കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നുണ്ട്

 ഭീകരതയെ കുറിച്ചുള്ള വ്യത്യസ്ത നിലപാടുകൾ

ഭീകരതയെ കുറിച്ചുള്ള വ്യത്യസ്ത നിലപാടുകൾ

ഭീകരതയെ കുറിച്ചുള്ള റണ്ടു വ്യത്യസ്ത നിലപാടുകളാണ് മോദി യും ട്രംപും സ്വീകരിച്ചത്.പാകിസ്താന്റെ പിന്തുണയോടെ അതിർത്തി കടന്നുള്ള ഭീകരവാദത്തെ കുറിച്ചാണ് ഇന്ത്യയുടെ ആശങ്ക എന്നാൽ ട്രംപ് പരാമർശിച്ചത് ഇസ്ലാമിക ഭീകരവാദത്തെ കുറിച്ചാണ്.

പാകിസ്താനെതിരെ മൗനം പാലിച്ച് അമേരിക്ക

പാകിസ്താനെതിരെ മൗനം പാലിച്ച് അമേരിക്ക

ഇപ്പോഴും പാകിസ്താന് നേരെ അമേരിക്ക മൗനം പാലിക്കുകയാണെന്നാണ് കോൺഗ്രസിന്റെ വാദം. വാർത്ത സമ്മേളനത്തിൽ ഉത്തര കൊറിയക്കെതിരെ നിലപാട് വ്യക്തമാക്കിയ ട്രംപ് എന്തു കൊണ്ട് പാകിസ്താനെതിരെ ഒന്നും പറഞ്ഞില്ലെന്നും കോൺഗ്രസ് നേതാവ് മനീഷ് തിവാരി ചൂണ്ടിക്കാട്ടി

വിമാനം വാങ്ങുന്നതിൽ പരിഹസിച്ച് തിവാരി

വിമാനം വാങ്ങുന്നതിൽ പരിഹസിച്ച് തിവാരി

അമേരിക്കയിൽ നിന്നും വിമാനം വാങ്ങുന്നതിനെ പരിഹസിച്ച് കോൺഗ്രസ് വക്താവ് മനീഷ് തീവാരി.ഇന്ത്യ അമേരിക്കയിൽ നിന്നും വിമാനം വാങ്ങുന്നതിലൂടെ യുഎസിലെ തൊഴിലവസരങ്ങൾ വർധിക്കുമെന്നും ട്രംപ് തന്നെ വ്യക്തമാക്കിരുന്നു.

English summary
Congress leader Manish Tewari suggested that juxtaposed to the joint statement, the remarks of both the leaders emphasised on the divergence in the relationship of both the countries rather than convergence.
Please Wait while comments are loading...