കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആ ഗൂഢാലോചന പുറത്ത് കൊണ്ടുവരേണ്ടത് കോണ്‍ഗ്രസിന്റെ കടമ, അധീര്‍ ചൗധരി പറയുന്നത് ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: പാര്‍ലമെന്റില്‍ ദില്ലി കലാപത്തിന്റെ പേരില്‍ ഇനിയും പ്രതിഷേധം നടത്തുമെന്ന് കോണ്‍ഗ്രസ്. ഇക്കാര്യം കോണ്‍ഗ്രസ് പാര്‍ലമെന്റ് കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയാണ് വ്യക്തമാക്കിയത്. ദില്ലിയിലെ വ ര്‍ഗീയ കലാപത്തിന് പിന്നിലുള്ള ഗൂഢാലോചന പുറത്തുകൊണ്ടുവരേണ്ടത് കോണ്‍ഗ്രസിന്റെ കടമയാണെന്നും ചൗധരി പറഞ്ഞു.

1

ലോക്‌സഭയില്‍ വന്‍ ബഹളമാണ് ദില്ലി കലാപത്തെ ചൊല്ലിയുണ്ടായത്. ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും നേതാക്കള്‍ പരസ്പരം കൈയ്യാങ്കളിയിലെത്തുകയും ചെയ്തു. ജനാധിപത്യം കഷ്ണങ്ങളായി ചിതറിയെന്ന് ചൗധരി ആരോപിച്ചു. ബിജെപി അംഗങ്ങള്‍ കോണ്‍ഗ്രസിന്റെ ദളിത് പാര്‍ലമെന്റ് അംഗത്തെ മര്‍ദിച്ചതായും ചൗധരി ആരോപിച്ചു. ഇതുകൊണ്ടൊന്നും കോണ്‍ഗ്രസ് പ്രതിഷേധം അവസാനിപ്പിക്കില്ല. പ്രതിഷേധം തുടരുമെന്നും അധീര്‍ ചൗധരി വ്യക്തമാക്കി.

അതേസമയം കോണ്‍ഗ്രസിന്റെ രമ്യാ ഹരിദാസിനെ ഭരണപക്ഷ അംഗങ്ങള്‍ മര്‍ദിച്ചെന്നാണ് പരാതി. ദില്ലി കലാപത്തെ ചൊല്ലി കോണ്‍ഗ്രസ് അംഗങ്ങള്‍ സഭയുടെ നടുത്തളത്തിലിറങ്ങുകയായിരുന്നു. സര്‍ക്കാരിനെതിരെയും ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെയുമായിരുന്നു മുദ്രാവാക്യം വിളിച്ചത്. അമിത് ഷാ രാജിവെക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. ഇതോടെയാണ് പ്രശ്‌നം വഷളായത്.

ബിജെപി അംഗങ്ങളും ഇതോടെ രംഗത്തെത്തി. ഇവര്‍ കോണ്‍ഗ്രസ് അംഗങ്ങളെ പിടിച്ച് തള്ളുകയും ചെയ്തു. ഇതോടെ രണ്ട് തവണ സഭ പിരിച്ചുവിടുകയും ചെയ്തു. ഇത്തരം സാഹചര്യത്തില്‍ തനിക്ക് സഭ നടത്താന്‍ ആഗ്രഹമില്ലെന്ന് സ്പീക്കര്‍ ഓം ബിര്‍ള പറഞ്ഞു. അതേസമയം താന്‍ സംസാരിച്ച് കൊണ്ടിരുന്നപ്പോള്‍ കോണ്‍ഗ്രസ് അംഗങ്ങളാണ് പ്രകോപനപരമായ രീതിയില്‍ കാര്യങ്ങളെ മാറ്റിയതെന്ന് ബിജെപി ചീഫ് വിപ്പ് സഞ്ജയ് ജെസ്വാള്‍ പറഞ്ഞു.

English summary
congress duty to uncover conspiracy behind delhi riots says adhir chowdhury
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X