കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഴുവന്‍ സീറ്റും പിടിക്കാന്‍ കോണ്‍ഗ്രസ്; ഒരൊറ്റ ശത്രു ബിജെപി!! പ്രമുഖര്‍ ദില്ലിക്ക്, നിര്‍ണായകനീക്കം

  • By Ashif
Google Oneindia Malayalam News

ദില്ലി/തിരുവനന്തപുരം: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം ജീവന്‍ മരണ പോരാട്ടമാണ്. ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ സഖ്യത്തെ ചെറുത്ത് തോല്‍പ്പിക്കുക എന്നതാണ് ഏക ലക്ഷ്യം. സാധ്യമാകുന്ന എല്ലാ മതേതര കക്ഷികളുമായും സഖ്യത്തിന് പാര്‍ട്ടി തയ്യാറെടുത്തു കഴിഞ്ഞു. സംസ്ഥാനങ്ങളില്‍ നിന്ന് റിപ്പോര്‍ട്ടുകള്‍ തേടിയിരിക്കുകയാണ് കേന്ദ്ര നേതൃത്വം.

ഭിന്നതകള്‍ മാറ്റിവച്ച് ശക്തമായ ഒരുക്കം നേരത്തെ നടത്തണമെന്നാണ് ലഭിച്ചിരിക്കുന്ന നിര്‍ദേശം. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മുതല്‍കൂട്ടായ സംസ്ഥാനമാണ് കേരളം. ഇത്തവണ ഒരുപടി കൂടി കടന്നുള്ള മികച്ച വിജയം വേണമെന്നാണ് എഐസിസി തീരുമാനം. കേരളത്തിലെ പ്രമുഖരായ നേതാക്കളെ ദില്ലിയിലേക്ക് ഉടന്‍ വിളിപ്പിക്കും. ഇത്രയും ശക്തമായ രീതിയില്‍ കാലേകൂട്ടിയുള്ള ഒരുക്കം കോണ്‍ഗ്രസ് നടത്തുന്നത് ആദ്യമായിട്ടാണ്. വിവരങ്ങള്‍ ഇങ്ങനെ....

എല്ലാ മണ്ഡലങ്ങളിലും വിജയം

എല്ലാ മണ്ഡലങ്ങളിലും വിജയം

മല്‍സരിക്കുന്ന എല്ലാ മണ്ഡലങ്ങളിലും വിജയം ഉറപ്പാക്കാനുള്ള നീക്കമാണ് എഐസിസി നടത്തുന്നത്. മണ്ഡലങ്ങളുടെ വിശദമായ റിപ്പോര്‍ട്ട് കേന്ദ്ര നേതൃത്വം തേടിയിരിക്കുകയാണ്. രണ്ടാംഘട്ട അവലോകനത്തിന്റെ ഭാഗമായിട്ടാണ് ഈ റിപ്പോര്‍ട്ട് തേടല്‍. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രമുഖരായ നേതാക്കളെ ദില്ലിയിലേക്ക് വിളിപ്പിക്കുക.

ഡിസിസി പ്രസിഡന്റുമാരോട് തിരക്കി

ഡിസിസി പ്രസിഡന്റുമാരോട് തിരക്കി

ജില്ലകളിലെ രാഷ്ട്രീയ സ്ഥിതിഗതികള്‍ സംബന്ധിച്ച ഡിസിസി പ്രസിഡന്റുമാരോട് നേതൃത്വം വിശദീകരണം ചോദിച്ചിരുന്നു. തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍ നടത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും കീഴ്ഘടകങ്ങളെ എഐസിസി ഉണര്‍ത്തിയിട്ടുണ്ട്. അതിന് പുറമെയാണ് കെപിസിസിയോട് ഇപ്പോള്‍ വിശദമായ റിപ്പോര്‍ട്ട് ആരാഞ്ഞിരിക്കുന്നത്.

ചോദിച്ച കാര്യങ്ങള്‍

ചോദിച്ച കാര്യങ്ങള്‍

ഒരോ ലോക്‌സഭാ മണ്ഡലത്തിന്റെയും പശ്ചാത്തലം വിശദീകരിക്കാനാണ് നിര്‍ദേശം. കോണ്‍ഗ്രസിന് മണ്ഡലത്തിലുള്ള സ്വാധീനം, വോട്ടര്‍മാര്‍ക്കിടയില്‍ സ്വാധീനം ചെലുത്താന്‍ സാധിക്കുന്ന നേതാക്കള്‍ സജീവമാണോ, അല്ലെങ്കില്‍ കാരണം, സംഘടനാ സംവിധാനം എത്രത്തോളം ശക്തമാണ് തുടങ്ങിയ കാര്യങ്ങളെല്ലാം വിശദീകരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അശോക് ഗെലോട്ടിന്റെ കത്ത്

അശോക് ഗെലോട്ടിന്റെ കത്ത്

സംസ്ഥാനത്തിന്റെ സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി അശോക് ഗെലോട്ടാണ് കെപിസിസിക്ക് കത്തയച്ചിരിക്കുന്നത്. സംസ്ഥാനത്തെ സംഘടനാ സംവിധാനത്തിലുള്ള എല്ലാ അപാകതകളും ഉടന്‍ പരിഹരിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഓരോ മണ്ഡലത്തിലും ജയിക്കണമെങ്കില്‍ കിട്ടേണ്ട വോട്ട് വിഹിതം, തിരിച്ചടിയാകുന്ന ഘടകങ്ങള്‍, ഒടുവില്‍ നടന്ന തിരഞ്ഞെടുപ്പില്‍ കിട്ടിയ വോട്ട് എന്നിവയും കേന്ദ്ര നേതൃത്വം തേടിയിട്ടുണ്ട്.

ഈ മാസം അവസാനത്തില്‍

ഈ മാസം അവസാനത്തില്‍

കെപിസിസി നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ദില്ലിയില്‍ ഈ മാസം അവസാനത്തില്‍ ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ അധ്യക്ഷതിയില്‍ യോഗം വിളിച്ചു ചേര്‍ക്കും. പ്രതിപക്ഷ നേതാവ്, കെപിസിസി അധ്യക്ഷന്‍, എഐസിസി ജനറല്‍ സെക്രട്ടറിമാര്‍ എന്നിവരും ആ യോഗത്തില്‍ സംബന്ധിക്കും.

നേരത്തെ ഒരുങ്ങണം

നേരത്തെ ഒരുങ്ങണം

തിരഞ്ഞെടുപ്പിന് നേരത്തെ ഒരുങ്ങണമെന്ന് കേന്ദ്ര നേതൃത്വം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. കേരളത്തിലെ പല പ്രമുഖരായ കോണ്‍ഗ്രസ് നേതാക്കള്‍ക്കും മറ്റു സംസ്ഥാനങ്ങളുടെ ചുമതല നല്‍കിയിട്ടുണ്ട്. കെസി വേണുഗോപാലിനാണ് കര്‍ണാടകയുടെ ചുമതല, ആന്ധ്രയുടേത് ഉമ്മന്‍ ചാണ്ടിക്കും.

കര്‍ണാടകയില്‍ പ്രതീക്ഷ

കര്‍ണാടകയില്‍ പ്രതീക്ഷ

കര്‍ണാടകയിലെ കാര്യങ്ങളില്‍ കേന്ദ്ര നേതൃത്വം ഏറെകുറെ പ്രതീക്ഷ വച്ചുപുലര്‍ത്തുന്നുണ്ട്. ജെഡിഎസുമായി നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമുണ്ടാക്കിയ സഖ്യം ലോക്‌സഭാ തിരഞ്ഞെടുപ്പിലും തുടരാന്‍ തീരുമാനിച്ചിട്ടുണ്ട്. സീറ്റ് വിഭജനം സംബന്ധിച്ചും തീരുമാനമായതും കോണ്‍ഗ്രസിന് ആശ്വാസമാണ്.

ചില കല്ലുകടികള്‍

ചില കല്ലുകടികള്‍

കര്‍ണാടകയില്‍ കഴിഞ്ഞദിവസം മുഖ്യമന്ത്രി കുമാരസ്വാമി സഖ്യസര്‍ക്കാരിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി പരസ്യമായി കരഞ്ഞത് ഏവരിലും ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. അദ്ദേഹവുമായി കോണ്‍ഗ്രസ് നേതൃത്വം ചര്‍ച്ച നടത്തി. പ്രതിസന്ധികള്‍ ഒരുമിച്ച് തരണം ചെയ്തു മുന്നോട്ട് പോകണമെന്നും എല്ലാവിഭാഗം ജനങ്ങളെയും ഒരുമിച്ചുനിര്‍ത്താന്‍ ശ്രമിക്കണമെന്നുമാണ് കോണ്‍ഗ്രസ് നേതൃത്വം കുമാരസ്വാമിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

യുപിയില്‍ മേല്‍ക്കൈ ഇല്ല

യുപിയില്‍ മേല്‍ക്കൈ ഇല്ല

ബിഹാറില്‍ ലാലു പ്രസാദ് യാദവിന്റെ ആര്‍ജെഡിയുമായി സഖ്യമുണ്ടാക്കാന്‍ കോണ്‍ഗ്രസ് നേരത്തെ തീരുമാനിച്ചിരുന്നു. അവിടെ ബിജെപി-ജെഡിയു സഖ്യത്തെയാണ് കോണ്‍ഗ്രസിന് നേരിടേണ്ടത്. യുപിയില്‍ മായാവതിയുടെ ബിഎസ്പി, അഖിലേഷിന്റെ എസ്പി എന്നിവരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. യുപിയിലെ ചര്‍ച്ചയില്‍ കോണ്‍ഗ്രസിന് മേല്‍ക്കൈ ലഭിക്കാത്തതില്‍ കേന്ദ്ര നേതൃത്വത്തിന് ആശങ്കയുണ്ട്.

രാജസ്ഥാന്‍, മധ്യപ്രദേശ്, പഞ്ചാബ്

രാജസ്ഥാന്‍, മധ്യപ്രദേശ്, പഞ്ചാബ്

അതേസമയം, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് തനിച്ച് മല്‍സരിക്കുമെന്ന സൂചനയാണ് വരുന്നത്. ശക്തരമായ സഖ്യകക്ഷികള്‍ ഇരുസംസ്ഥാനങ്ങളിലുമില്ല. എന്നാല്‍ മതേതര വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ ചില കക്ഷികളെ കൂടെ ചേര്‍ത്തേക്കും. പഞ്ചാബില്‍ രാഷ്ട്രീയ അന്തരീക്ഷം സുരക്ഷിതമാണെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.

ആന്ധ്ര തിരിച്ചുപിടിക്കുമോ

ആന്ധ്ര തിരിച്ചുപിടിക്കുമോ

ആന്ധ്രയില്‍ ഉമ്മന്‍ ചാണ്ടിയുടെ പ്രവര്‍ത്തനത്തില്‍ ദേശീയ നേതൃത്വത്തിന് പ്രതീക്ഷയുണ്ട്. പാര്‍ട്ടി വിട്ട മുന്‍ മുഖ്യമന്ത്രി കിരണ്‍ കുമാര്‍ റെഡ്ഡിയെ തിരിച്ച് കോണ്‍ഗ്രസിലെത്തിക്കാന്‍ ഉമ്മന്‍ചാണ്ടിക്ക് സാധിച്ചിട്ടുണ്ട്. മാത്രമല്ല, വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്‍മോഹന്‍ റെഡ്ഡിയെ തിരിച്ച് കോണ്‍ഗ്രസിലെത്തിക്കാനുള്ള നീക്കം നടക്കുന്നുണ്ട്. എല്ലാ സംസ്ഥാനങ്ങളിലെയും നേതാക്കളുമായി പ്രത്യേകം ചര്‍ച്ച നടത്താന്‍ ഒരുങ്ങുകയാണ് രാഹുല്‍ ഗാന്ധി.

English summary
Lok sabha Election: Congress early readying, seeks report from states
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X