Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രമുഖനെ ഇറക്കി കോണ്‍ഗ്രസ്, എഎപിക്കും തൃണമൂലിനും ദൂതരെ അയച്ചു, ഗോവ പിടിക്കാന്‍ നീക്കം

ദില്ലി: എക്‌സിറ്റ് പോള്‍ ഫലം വന്നതോടെ ഗോവയില്‍ നീക്കങ്ങള്‍ ശക്തമാക്കി കോണ്‍ഗ്രസ്. എംഎല്‍എമാരെ മുഴുവന്‍ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റുകയാണ്. കോണ്‍ഗ്രസ് എംഎല്‍എമാരെ സുരക്ഷിതമാക്കാന്‍ നിയോഗിക്കപ്പെട്ടത് സാതേജ് പാട്ടീലാണ്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ പ്രശസ്തനാണെങ്കിലും പുറത്ത് അത്രത്തോളം പ്രശസ്തനല്ല സാതേജ്. മഹാരാഷ്ട്രയില്‍ ആഭ്യന്തര സഹമന്ത്രിയാണ് സാതേജ് പാട്ടീല്‍. അദ്ദേഹത്തിനാണ് എംഎല്‍എമാരെ കൂടെ നിര്‍ത്തേണ്ട ചുമതല. ഇവരെ രാജസ്ഥാനിലെ കോലാപൂരിലേക്ക് മാറ്റിയേക്കും. കോണ്‍ഗ്രസിന്റെ എല്ലാ സ്ഥാനാര്‍ത്ഥികളെയും ഗോവയില്‍ നിന്ന് മാറ്റുന്നുണ്ട്. ജയ്പൂരിലെ റിസോര്‍ട്ടിലേക്ക് മാറ്റുമെന്നായിരുന്നു നേരത്തെയുള്ള സൂചന.

1

കോലാപൂര്‍ മഹാരാഷ്ട്രയിലാണ്. സാതേജ് പട്ടേല്‍ കോലാപൂരില്‍ നിന്നുള്ള എംഎല്‍എയാണ്. അതുകൊണ്ട് ഇവിടേക്ക് കൊണ്ടുവരുന്നതെന്ന് എബിപി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. കോലാപൂരിലേക്കും രാജസ്ഥാനിലേക്കും മാറ്റാനും കോണ്‍ഗ്രസ് നേതൃത്വത്തിന് പ്ലാനുണ്ട്. അതേസമയം ഗോവയില്‍ സഖ്യ സാധ്യതകള്‍ക്ക് കോണ്‍ഗ്രസ് തുടക്കമിട്ടിട്ടുണ്ട്. ഇതുവരെയില്ലാത്ത നീക്കങ്ങളുടെ ഭാഗമായി അരവിന്ദ് കെജ്രിവാളിന്റെ ആംആദ്മി പാര്‍ട്ടിയെയും തൃണമൂല്‍ കോണ്‍ഗ്രസിനെയും കോണ്‍ഗ്രസ് ബന്ധപ്പെട്ട് കഴിഞ്ഞു. ഇവരുമായി സഖ്യത്തിന് തയ്യാറാണെന്ന് കോണ്‍ഗ്രസ് അറിയിച്ച് കഴിഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഇവരെ ശക്തമായി എതിര്‍ത്ത് സഖ്യമുണ്ടാവില്ലെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു.

ബിജെപിക്കെതിരെയുള്ള ഏതൊരു പാര്‍ട്ടിയുമായും സഖ്യത്തിന് തയ്യാറാണെന്ന് കോണ്‍ഗ്രസ് നേതാവ് ദിനേശ് ഗുണ്ടുറാവു പറഞ്ഞു. ഗോവയുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയാണ് അദ്ദേഹം. എഎപിയുമായും തൃണമൂലുമായും സഖ്യത്തിനും തയ്യാറാണെന്ന് അദ്ദേഹം വ്യക്തമാക്കി. എക്‌സിറ്റ് പോളുകളില്‍ മൂന്ന് സീറ്റ് വരെ തൃണമൂല്‍ കോണ്‍ഗ്രസ് നേടുമെന്നാണ് പ്രവചനം. ഗോവയില്‍ അവര്‍ കിംഗ് മേക്കറാവുമെന്നാണ് സൂചന. എംജിപിയുമായി അവര്‍ക്ക് സഖ്യമുണ്ട്. ഗോവയില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നതെന്ന് എക്‌സിറ്റ് പോളുകളെല്ലാം പ്രവചിച്ചിരുന്നു. അതാണ് കോണ്‍ഗ്രസ് വേഗത്തില്‍ കളത്തില്‍ ഇറങ്ങാന്‍ കാരണം.

ആര്‍ക്കും ഭൂരിപക്ഷം കിട്ടിയില്ലെങ്കില്‍ കഴിഞ്ഞ തവണത്തെ അവസ്ഥ ഉണ്ടാവരുതെന്ന് കോണ്‍ഗ്രസ് നേതൃത്വം കരുതുന്നു. അതേസമയം ബിജെപിയും ഇത്തവണ കുറച്ച് ആശങ്കയിലാണ്. മുഖ്യമന്ത്രി പ്രമോദ് സാവന്ത് ദില്ലിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടു. ഗോവയിലെ സാഹചര്യങ്ങള്‍ അദ്ദേഹത്തെ അറിയിച്ചു. ഇതിന് ശേഷം അദ്ദേഹം മുംബൈയിലേക്ക് പോകും. ഗോവയുടെ ചുമതലയുള്ള ബിജെപി നേതാവ് ദേവേന്ദ്ര ഫട്‌നാവിസിനെ കാണാനാണ് അദ്ദേഹം പോകുന്നത്. എംജിപിയുടെയും സ്വതന്ത്രരുടെയും പിന്തുണ ബിജെപി തേടിയിട്ടുണ്ട്. എന്നാല്‍ പ്രമോദ് സാവന്തിനെ മുഖ്യമന്ത്രിയായി അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് എംജിപി. മുഖ്യമന്ത്രി പദത്തിന് അനുസരിച്ചാണ് എംജിപി അടക്കമുള്ള പാര്‍ട്ടികള്‍ പിന്തുണ പ്രഖ്യാപിക്കുക. സാവന്തിനെ അങ്ങനെ വന്നാല്‍ ബിജെപിക്ക് തഴയേണ്ടി വരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+