Get Updates
Get notified of breaking news, exclusive insights, and must-see stories!

അധ്യാപകനും വിദ്യാര്‍ഥികള്‍ക്കും മുന്‍ കോണ്‍ഗ്രസ് എംഎല്‍യുടെ മര്‍ദ്ദനം

ദില്ലി: ദില്ലിയിലെ സ്വകാര്യ സ്‌കൂളിലെ അധ്യാപകനും വിദ്യാര്‍ഥികള്‍ക്കും മുന്‍ കോണ്‍ഗ്രസ് എംഎല്‍എയുടെ ക്രൂര മര്‍ദ്ദനം. ആര്‍ഡി പബ്ളിക്ക് സ്‌കൂളിലെ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമാണ് മര്‍ദ്ദനമേറ്റത്. സ്ഥാപനത്തിന്റെ നടത്തിപ്പുക്കാരനാണ് മുന്‍ എംഎല്‍എ. തന്റെ അനുവാദമില്ലാതെ ഒരു ടാലന്റ് ഷോയില്‍ വിദ്യാര്‍ഥികള്‍ പങ്കെടുത്തതിനാണ് അധ്യാപകന്‍ ഉള്‍പ്പെടയുള്ളവരെ മുന്‍ എംഎല്‍എ തല്ലിയത്.

വെള്ളിയാഴ്ചയാണ് സംഭവം നടക്കുന്നത്. ദില്ലിയിലെ സുല്‍ത്താന്‍പൂര്‍ മജ്ര നിയോജക മണഡ്‌ലത്തിലെ എംഎല്‍എ ആയിരുന്ന ജയകൃഷ്ണന്‍ വിദ്യാര്‍ഥികളെ തല്ലിയത്. തന്‍റെ അനുവാദമില്ലാതെ മത്സരത്തില്‍ പങ്കെടുക്കാന്‍ പോയ വിദ്യാര്‍ഥികളേയും വിദ്യാര്‍ഥികളെ മത്സരത്തിനയച്ച അധ്യാപകനേയും ഇയാള്‍ തല്ലി ചതച്ചു.

Crime

അധ്യാപകന്റെ മുഖത്ത് ഇടിയ്ക്കുകയും. വിദ്യാര്‍ഥികളെ ചൂരല്‍ കൊണ്ട് തല്ലി ചതയ്ക്കുകയുമായിരുന്നു. ഹൈദരാബാദില്‍ നടന്ന് മത്സരത്തിലാണ് കുട്ടികള്‍ പങ്കെടുത്തത്. അതിനാല്‍ തന്നെ ഇവര്‍ക്ക് ക്ളാസില്‍ ഹാജരാകാന്‍ കഴിഞ്ഞിരുന്നില്ല. ഇതിനെ ചോദ്യം ചെയ്താണ് സ്ഥാപന ഉടമയായ ജയ് കൃഷ്ണന്‍ കുട്ടികളെ തല്ലിചതച്ചത് . മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്ന് എംല്‍എയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ ഐപിസി 323, 341 വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട് .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+