കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയില്‍ 12 സീറ്റുകളില്‍ കോണ്‍ഗ്രസ് അതിശക്തം....പക്ഷേ ജയത്തില്‍ 50 50, എഎപി ജയിച്ചാല്‍ ട്വിസ്റ്റ്

Google Oneindia Malayalam News

ദില്ലി: തിരഞ്ഞെടുപ്പ് ഫലം ദില്ലിയില്‍ നാളെ പുറത്തുവരുമ്പോഴും കോണ്‍ഗ്രസ് ക്യാമ്പില്‍ ആശങ്കയില്ല. എന്നാല്‍ ദില്ലിയില്‍ ഒരു സീറ്റും കിട്ടാതെ വീണാല്‍ വലിയൊരു പ്രശ്‌നം കോണ്‍ഗ്രസിനെ കാത്തിരിക്കുന്നുണ്ട. എന്നാല്‍ സഖ്യത്തിനുള്ള സാധ്യത തള്ളിക്കളയാതെ നില്‍ക്കുകയാണ് കോണ്‍ഗ്രസ്. ഹരിയാനയിലും മഹാരാഷ്ട്രയിലും സംഭവിച്ചത് പോലെ ദില്ലിയിലും നടക്കുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നു.

കണക്കെടുപ്പില്‍ കുറച്ച് മണ്ഡലങ്ങളില്‍ അതിശക്തമായി വോട്ടര്‍മാര്‍ കോണ്‍ഗ്രസിനൊപ്പം നിന്നെന്നാണ് പ്രവര്‍ത്തകര്‍ വിശദീകരിക്കുന്നത്. ഇങ്ങനെ സംഭവിച്ചാല്‍ 50:50 ഫോര്‍മുല തയ്യാറാക്കാനും കോണ്‍ഗ്രസ് ഒരുക്കുന്നുണ്ട്. അധികാരം പിടിക്കുമെന്നുള്ള മോഹം നേതൃത്വത്തിനില്ല. പക്ഷേ ബിജെപിയെ മറികടന്ന് രണ്ടാം സ്ഥാനം സ്വന്തമാക്കുമെന്നാണ് പ്രതീക്ഷ. അത് സംഭവിച്ചില്ലെങ്കില്‍ കോണ്‍ഗ്രസിനെ കാത്ത് ഏറ്റവും വലിയ പ്രതിസന്ധിയാണ് ഇരിക്കുന്നത്.

വോട്ടുശതമാനത്തിലെ ഇടിവ്

വോട്ടുശതമാനത്തിലെ ഇടിവ്

കോണ്‍ഗ്രസിന് ഒരു സീറ്റും കിട്ടില്ലെന്നാണ് എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചത്. വോട്ടുശതമാനം ചോരുന്നതാണ് നേതൃത്വത്തിലെ ആശങ്ക. 2015ല്‍ കോണ്‍ഗ്രസ് തകര്‍ന്നപ്പോള്‍ 9.8 ശതമാനമായിരുന്നു ലഭിച്ചിരുന്ന വോട്ട്. ഇത്തവണ അത് പോലും ഉണ്ടാവില്ലെന്ന് സര്‍വേകള്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ കണക്ക് മാത്രമാണ് കോണ്‍ഗ്രസിന് 20 സീറ്റില്‍ കൂടുതല്‍ നേടുന്നതില്‍ നിന്ന് തടയുന്നത്. ഇത് എഎപിയിലേക്ക് പോകുന്നത് തുടര്‍ന്നാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ കോണ്‍ഗ്രസിന് ദില്ലിയില്‍ സാന്നിധ്യമില്ലാതാവും.

സര്‍വേ പൊളിയും

സര്‍വേ പൊളിയും

ഛത്തീസ്ഗഡിലും ജാര്‍ഖണ്ഡിലും എക്‌സിറ്റ് പോള്‍ ഫലം കോണ്‍ഗ്രസിനെതിരായിരുന്നു. പക്ഷേ വന്‍ നേട്ടം കോണ്‍ഗ്രസിനുണ്ടി. ദില്ലിയിലെ കണക്കുകളും അതുകൊണ്ട് തന്നെ തെറ്റുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. 12 സീറ്റുകളിലാണ് കോണ്‍ഗ്രസ് പ്രതീക്ഷ വെക്കുന്നത്. ഇവിടെ പാര്‍ട്ടി സാന്നിധ്യം അതിശക്തമാണ്. കസ്തൂര്‍ഭ നഗര്‍, ഗാന്ധി നഗര്‍, സീലംപൂര്‍, മുസ്തഫബാദ്, ബദ്‌ലി, സുല്‍ത്താന്‍പൂര്‍ മജ്‌റ, ചാന്ദ്‌നി ചൗക്ക്, ഹരിനഗര്‍, ദ്വാരക, കല്‍ക്കാജി, സംഘം വിഹാര്‍, കോണ്ട്‌ലി എന്നിവയാണ് പ്രതീക്ഷയുള്ള മണ്ഡലങ്ങള്‍.

പ്രവര്‍ത്തകര്‍ പറയുന്നത്

പ്രവര്‍ത്തകര്‍ പറയുന്നത്

ജയിച്ചാലും തോറ്റാലും കോണ്‍ഗ്രസിന് നേട്ടം തന്നെയാണെന്ന് പ്രവര്‍ത്തകര്‍ പറയുന്നു. ഒന്നാമത്തെ കാര്യം എഎപിയില്‍ നിന്നുള്ള ഗുണങ്ങള്‍ കോണ്‍ഗ്രസിനും ലഭിക്കുമെന്നാണ് പ്രതീക്ഷ. എഎപിക്ക് കോണ്‍ഗ്രസ് വോട്ടു മറിച്ചത് തന്നെ ഈ പ്രതീക്ഷയിലാണ്. എന്നാല്‍ കോണ്‍ഗ്രസ് 12 സീറ്റില്‍ വിജയിച്ചാല്‍ മഹാരാഷ്ട്രയിലെ പോലെ 50:50 ഫോര്‍മുല ഉണ്ടാക്കാമെന്നാണ് രണ്ടാമത്തെ ഓപ്ഷന്‍. പക്ഷേ എഎപിയുടെ വളര്‍ച്ച കൂടുന്തോറും കോണ്‍ഗ്രസ് ദുര്‍ബലമാകുന്നുവെന്നത് അംഗീകരിക്കുന്നുവെന്ന് പ്രവര്‍ത്തകര്‍ പറയുന്നു.

രണ്ടാം സ്ഥാനം

രണ്ടാം സ്ഥാനം

തിരഞ്ഞെടുപ്പിലെ ട്വിസ്റ്റ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്ന രണ്ടാം സ്ഥാനമാണ്. ഇതിനായി ന്യൂനപക്ഷ വോട്ടുകളെയാണ് ആശ്രയിച്ചതെന്ന് കോണ്‍ഗ്രസ് പറയുന്നു. മുസ്ലീങ്ങള്‍ ശക്തമായ പിന്തുണ ലഭിച്ചിരുന്നതായി കോണ്‍ഗ്രസിന്റെ സര്‍വേ വെളിപ്പെടുത്തുന്നു. ഷഹീന്‍ബാഗും സിഎഎയും യാതൊരു സ്വാധീനവും ഉണ്ടാക്കിയിട്ടില്ലെന്നാണ് സര്‍വേകള്‍ പ്രവചിക്കുന്നത്. എന്നാല്‍ അരവിന്ദ് കെജ്‌രിവാളിന്റെ സിഎഎ മൗനം മുസ്ലീങ്ങളെ ചൊടിപ്പിച്ചു എന്ന് തന്നെയാണ് കോണ്‍ഗ്രസ് കരുതുന്നത്. പ്രതീക്ഷിച്ചതിലും അപ്പുറമുള്ള ട്വിസ്റ്റ് ഉണ്ടാവുമെന്ന് പ്രവര്‍ത്തകരും ഉറപ്പിക്കുന്നു.

ഇനിയും ട്വിസ്റ്റ്

ഇനിയും ട്വിസ്റ്റ്

കോണ്‍ഗ്രസിന്റെ ആത്മവിശ്വാസം പക്ഷേ ബിജെപി തള്ളുന്നുണ്ട്. കോണ്‍ഗ്രസിന്റെയും എഎപിയുടെയും വോട്ടുബാങ്ക് ഒന്നാണെന്നും, ഇത് പിളര്‍ന്നാല്‍ ഗുണം ചെയ്യുമെന്നും ബിജെപി ക്യാമ്പ് പറയുന്നു. എന്നാല്‍ കോണ്‍ഗ്രസ് അണിയറയില്‍ സഖ്യ നീക്കങ്ങള്‍ വേഗത്തിലാക്കുന്നത്് ബിജെപി ഭയപ്പെടുത്തുന്നുണ്ട്. കോണ്‍ഗ്രസിന് എത്ര സീറ്റ് ലഭിച്ചാലും എഎപി സഖ്യത്തിന്റെ ഭാഗമാവാനുള്ള സാധ്യതയുണ്ട്. സംഘടനാ സംവിധാനം തകര്‍ന്ന് കിടക്കുന്ന കോണ്‍ഗ്രസ് അത്തരമൊരു നീക്കം നടത്തുമെന്ന് ഭയമാണ് ബിജെപിക്കുള്ളത്.

ഇനിയും പ്രശ്‌നങ്ങള്‍

ഇനിയും പ്രശ്‌നങ്ങള്‍

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് കോണ്‍ഗ്രസുമായി സഖ്യത്തിന് കെജ്‌രിവാള്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അത് നടന്നില്ല. മുമ്പ് 49 ദിവസം കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് ഭരിച്ചപ്പോഴുണ്ടായ ദുരവസ്ഥയും കെജ്‌രിവാളിന് മുന്നിലുണ്ട്. അതുകൊണ്ട് അത്തരമൊരു അബദ്ധത്തിന് അദ്ദേഹം തയ്യാറാവില്ല. കോണ്‍ഗ്രസിന്റെ വോട്ട് കൃത്യമായി എല്ലാ മണ്ഡലങ്ങളിലും എഎപിക്ക് ലഭിച്ചെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. ഏറ്റവും വലിയ പ്രശ്‌നം ദില്ലിയില്‍ കോണ്‍ഗ്രസിന്റെ മുഖമായി ഒരു നേതാവ് പോലുമില്ലെന്നതാണ്. ്അതേസമയം കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്ന മാസ്റ്റര്‍ പ്ലാന്‍ നടക്കാനുളള സാധ്യത 50 50 ആണ്. പക്ഷേ അവസാന ഘട്ടത്തില്‍ പോളിംഗ് വര്‍ധിച്ചത് കോണ്‍ഗ്രസിനുള്ള പ്രതീക്ഷയാണ്.

ദില്ലിയിലെ അഡ്ജസ്റ്റ്‌മെന്റ് ഇനിയില്ല, കോണ്‍ഗ്രസ് സഖ്യ രാഷ്ട്രീയത്തിലേക്ക്, 3 ലക്ഷ്യങ്ങള്‍ദില്ലിയിലെ അഡ്ജസ്റ്റ്‌മെന്റ് ഇനിയില്ല, കോണ്‍ഗ്രസ് സഖ്യ രാഷ്ട്രീയത്തിലേക്ക്, 3 ലക്ഷ്യങ്ങള്‍

English summary
congress expecting surprise in delhi election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X