Get Updates
Get notified of breaking news, exclusive insights, and must-see stories!

യുപിയില്‍ പ്രിയങ്കാ ഇഫക്റ്റില്‍ 14 സീറ്റ്, നിര്‍ണായകം നാലാം ഘട്ടം

Recommended Video

cmsvideo
    #LoksabhaElection2019 : UPയില്‍ പ്രിയങ്കാ ഇഫക്റ്റില്‍ കോണ്‍ഗ്രസിന്14 സീറ്റ് | Oneindia Malayalam

    ഉത്തര്‍പ്രദേശിലെ നഷ്ടപ്പെട്ട പ്രതാപം തിരിച്ചു പിടിക്കാനും ലോക്സഭാ തിരഞ്ഞെടുപ്പില്‍ രാജ്യമൊട്ടാകെ വീര്യം പകരാനും പാര്‍ട്ടിയുടെ തുറപ്പു ചീട്ടായ പ്രിയങ്കയെ രാഷ്ട്രീയ ഗോദയിലേക്ക് ഇറക്കുമ്പോള്‍ കോണ്‍ഗ്രസിന് പ്രതീക്ഷകള്‍ ഏറെയായിരുന്നു. രാജ്യം നാലാം ഘട്ട തിരഞ്ഞെടുപ്പിലേക്ക് കടക്കുമ്പോള്‍ ഒരു പരിധി വരെ പ്രിയങ്കയിലൂടെ അത് സാധിച്ചെന്ന വിശ്വാസത്തിലാണ് കോണ്‍ഗ്രസ്.

    നാലാം ഘട്ട വോട്ടെടുപ്പില്‍ യുപിയിലെ ജനം വിധിയെഴുതുമ്പോള്‍ പ്രിയങ്ക പ്രഭാവത്തില്‍ 14 മണ്ഡലങ്ങള്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കുമെന്നാണ് കോണ്‍ഗ്രസ് കണക്ക് കൂട്ടുന്നു.വിശദാംശങ്ങള്‍

     എളുപ്പമല്ല

    എളുപ്പമല്ല

    യുപിയില്‍ വിജയിക്കുന്നവര്‍ രാജ്യം ഭരിക്കുമെന്ന പ്രവചനം തന്നെയാണ് ഇത്തവണ ബിജെപിയുടെ നെഞ്ചിടിപ്പ് ഉയര്‍ത്തുന്നത്. കാരണം 2014 ല്‍ യുപിയില്‍ 72 സീറ്റുകള്‍ തൂത്തുവാരിയ അത്രയും എളുപ്പമല്ല ഇത്തവണ ബിജെപിക്ക് കാര്യങ്ങള്‍.

     മഹാഗഡ്ബന്ധന്‍

    മഹാഗഡ്ബന്ധന്‍

    സമാജ്വാദി പാര്‍ട്ടിയും ബഹുദന്‍ സമാജ് വാദി പാര്‍ട്ടിയും ബിജെപിക്കെതിരെ കോണ്‍ഗ്രസിനെ പുറത്ത് നിര്‍ത്തി മഹാഗഡ്ബന്ധന്‍ രൂപീകരിച്ചാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ഇതുകൂടാതെ കോണ്‍ഗ്രസിനെ നയിക്കാന്‍ ഇത്തവണ യുപിയില്‍ നിയമിതയായിരുക്കുന്നത് പ്രിയങ്ക ഗാന്ധിയും.

    നഷ്ടമാവും

    നഷ്ടമാവും

    പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനം യുപിയില്‍ ബിജെപിക്ക് 14 സീറ്റുകള്‍ നഷ്ടം വരുത്തുമെന്നാണ് കോണ്‍ഗ്രസ് കണക്ക് കൂട്ടല്‍. തിങ്കളാഴ്ച വോട്ടെടുപ്പ് നടക്കുന്ന 13 മണ്ഡലങ്ങളില്‍ രണ്ടെണ്ണത്തിലാണ് കോണ്‍ഗ്രസ് പ്രതീക്ഷ വെയ്ക്കുന്നത്.

    നാലാം ഘട്ടത്തില്‍

    നാലാം ഘട്ടത്തില്‍

    മുന്‍ കേന്ദ്രമന്ത്രി ശ്രീപ്രകാശ് ജെയ്സ്വാള്‍ മത്സരിക്കുന്ന കാന്‍പുര്‍, മുകേഷ് അംബാനിയുടെ വലംകൈയ്യായിരുന്ന സന്ദീപ് ടണ്ഠന്‍റെ ഭാര്യ അനു ടണ്ഠന്‍ മത്സരിക്കുന്ന ഉന്നാവ് എന്നിവയാണ് കോണ്‍ഗ്രസ് നാലാം ഘട്ടത്തില്‍ പ്രതീക്ഷ വെയ്ക്കുന്ന മണ്ഡലങ്ങള്‍.

    കടുത്ത മത്സരം

    കടുത്ത മത്സരം

    ഉന്നാവില്‍ കടുത്ത മത്സരമാണ് ഇത്തവണ നടക്കുന്നത്. ഇവിടെ സിറ്റിങ്ങ് എംപിയായ സാക്ഷി മഹാരാജ് ആണ് ബിജെപിയുടെ സ്ഥാനാര്‍ത്ഥി. അതേസമയം അനു ടണ്ഠന്‍റെ വ്യക്തി പ്രഭാവത്തിലാണ് കോണ്‍ഗ്രസ് പ്രതീക്ഷ അര്‍പ്പിക്കുന്നത്.

    കിഴക്കന്‍ യുപി

    കിഴക്കന്‍ യുപി

    മണ്ഡലത്തില്‍ 2009 ല്‍ അനു വിജയിച്ചിരുന്നു. ഇത്തവണ പ്രിയങ്ക ഗാന്ധിയും രാഹുല്‍ ഗാന്ധിയും അനുവിനായി മണ്ഡലത്തില്‍ പ്രചരണത്തിന് എത്തിയിരുന്നു. അതിനിടെ പ്രിയങ്ക ഗാന്ധിയുടെ ചുമതലയുള്ള കിഴക്കന്‍ യുപിയിലും തിരഞ്ഞെടുപ്പ് തുടങ്ങി കഴിഞ്ഞു.

    രണ്ടിടത്ത്

    രണ്ടിടത്ത്

    നാലാം ഘട്ടം മുതലാണ് ഇവിടങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. കോണ്‍ഗ്രസിന് നിലവില്‍ രണ്ട് മണ്ഡലങ്ങളാണ് യുപിയില്‍ ഉള്ളത്. റായ്ബറേലിയും അമേഠിയും.

    14 മണ്ഡലങ്ങള്‍

    14 മണ്ഡലങ്ങള്‍

    ഇത്തവണ കോണ്‍ഗ്രസിന്റെ പ്രതീക്ഷ 14ആണ്. ഉന്നാവ്, ഖുശിപൂര്‍. പ്രതാപ്ഗഡ്, സലിംപുര്‍, ബാരാബങ്കി, ബെഹ്റെച്ച്, ഫത്തേപൂര്‍ സിക്രി, കാന്‍പൂര്‍ ,ബാന്ദ, ദൗറാഹ, ഫൈസാബാദ്, ഫത്തേപൂര്‍ എന്നീ മണ്ഡലങ്ങളിലാണ് കോണ്‍ഗ്രസിന്‍റെ പ്രതീക്ഷ.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+