കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്തരാഖണ്ഡില്‍ അധ്യക്ഷനെ പുറത്താക്കി കോണ്‍ഗ്രസ്, തിരഞ്ഞെടുപ്പില്‍ തോല്‍പ്പിച്ചെന്ന് കണ്ടെത്തല്‍

Google Oneindia Malayalam News

ദില്ലി: ഉത്തരാഖണ്ഡില്‍ തോല്‍വിക്ക് പിന്നാലെ കടുത്ത നടപടികളുമായി കോണ്‍ഗ്രസ്. സംസ്ഥാന അധ്യക്ഷന്‍ അഖീല്‍ അഹമ്മദിനെ പുറത്താക്കിയിരിക്കുകയാണ് നേതൃത്വം. പാര്‍ട്ടിയെ തിരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കാന്‍ കാരണമായ പരാമര്‍ശങ്ങള്‍ നടത്തിയത് അഖീല്‍ അഹമ്മദാണെന്ന് നേരത്തെ നേതാക്കള്‍ പറഞ്ഞിരുന്നു. ഉത്തരാഖണ്ഡില്‍ മുസ്ലീം യൂണിവേഴ്‌സിറ്റിയുണ്ടാക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു അഖീല്‍. ഇത് ഹരീഷ് റാവത്ത് പ്രഖ്യാപിച്ചുവെന്ന തരത്തിലായിരുന്നു മാധ്യങ്ങളില്‍ വ്യാപകമായി പ്രചരിച്ചത്. കോണ്‍ഗ്രസ് മുസ്ലീം പ്രീണനം നടത്തുന്നുവെന്ന വാദം ഇതിലൂടെ ബിജെപി ശക്തമാക്കി. തുടര്‍ന്ന് പാര്‍ട്ടിയെ ഇത് തിരഞ്ഞെടുപ്പില്‍ തോല്‍വിയിലേക്ക് നയിക്കുകയുമായിരുന്നു.

ദിലീപിന്റെ അഭിഭാഷകരെ അന്വേഷണ സംഘത്തിന് പേടി? മറച്ചുവെക്കുന്നു, വെളിപ്പെടുത്തലുമായി സംവിധായകന്‍ദിലീപിന്റെ അഭിഭാഷകരെ അന്വേഷണ സംഘത്തിന് പേടി? മറച്ചുവെക്കുന്നു, വെളിപ്പെടുത്തലുമായി സംവിധായകന്‍

1

കോണ്‍ഗ്രസിന് ജയിക്കാനുള്ള സാഹചര്യം ഉത്തരാഖണ്ഡിലുണ്ടായിരുന്നു. എന്നാല്‍ ഇത്തരമൊരു പരാമര്‍ശത്തിലൂടെ കോണ്‍ഗ്രസിന്റെ ജയസാധ്യത പൂര്‍ണമായും തകര്‍ന്ന് പോയി. ഹിന്ദു വോട്ടുകള്‍ ഭിന്നിച്ച് പോകുമായിരുന്ന സാഹചര്യത്തില്‍ നിന്ന് ഹിന്ദു വോട്ടുകളുടെ ഏകീകരണമാണ് ഈ ഒരൊറ്റ പരാമര്‍ശത്തിലൂടെ സംഭവിച്ചിരിക്കുന്നത്. ഹരീഷ് റാവത്താണ് ഈ പരാമര്‍ശം നടത്തിയതെന്ന് ഹിന്ദുത്വ ഗ്രൂപ്പുകള്‍ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ റാവത്ത് നീണ്ട താടിയും നീട്ടി മുസ്ല്യാരുടെ വേഷത്തില്‍ നില്‍ക്കുന്ന ട്രോളുകളും വ്യാപകമായി ഇവര്‍ പ്രചരിപ്പിച്ചു. ഇത് നെഗറ്റീവായി ബാധിച്ചത് കോണ്‍ഗ്രസിനെയാണ്. റാവത്ത് അടക്കം തിരഞ്ഞെടുപ്പില്‍ തോല്‍ക്കുകയും ചെയ്തു.

ആറ് വര്‍ഷത്തേക്കാണ് അഖീല്‍ അഹമ്മദിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരിക്കുന്നത്. അനാവദ്യപരാമര്‍ശമാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ അഖീല്‍ നടത്തിയതെന്ന് പാര്‍ട്ടിയുടെ നോട്ടീസില്‍ പറയുന്നു. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ഉത്തരാഖണ്ഡില്‍ മുസ്ലീം യൂണിവേഴ്‌സിറ്റി ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് അഖീല്‍ മാധ്യമങ്ങളോട് പഞ്ഞിരുന്നു. താന്‍ അത്തരം ഉറപ്പുകളൊന്നും നല്‍കിയിട്ടില്ലെന്നാണ് റാവത്ത് നേരത്തെ തന്നെ പറഞ്ഞിരുന്നത്. അഖീല്‍ അഹമ്മദ് വഹിച്ച പദവിക്ക് നിരക്കുന്നതല്ല പരാമര്‍ശമല്ല അദ്ദേഹം നടത്തിയതെന്ന് നോട്ടീസില്‍ കോണ്‍ഗ്രസ് സംസ്ഥാന സമിതി വ്യക്തമാക്കി.

ഫെബ്രുവരി എട്ടിന് ഈ വിഷയത്തില്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു കോണ്‍ഗ്രസ്. എന്നിട്ടും സോഷ്യല്‍ മീഡിയയില്‍ അടക്കം നിരുത്തരവാദിത്തപരമായ പരാമര്‍ശങ്ങള്‍ അഖീലര്‍ ആവര്‍ത്തിച്ചു. കേന്ദ്ര നേതൃത്വം ഇത് ഗൗരവത്തോടെയാണ് കാണുന്നത്. ഈ നടപടിയെ ആറു വര്‍ഷത്തേക്ക് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കുന്നതായി നോട്ടീസില്‍ വ്യക്തമാക്കി. ഹരീഷ് റാവത്ത് മതത്തിന്റെ പേരില്‍ സംസ്ഥാനത്തെ വിഭജിക്കുകയാണെന്ന് നേരത്തെ ബിജെപി ആരോപിച്ചു. എന്നാല്‍ ആരോപണം തെളിയിച്ചാല്‍ താന്‍ രാഷ്ട്രീയത്തില്‍ നിന്ന് തന്നെ വിരമിക്കുമെന്ന് റാവത്ത് പ്രഖ്യാപിച്ചിരുന്നു. തോല്‍വിക്ക് കാരണം അഖീല്‍ അഹമ്മദിന്റെ ഈ പരാമര്‍ശമാണെന്ന് നേരത്തെ റാവത്ത് പറഞ്ഞിരുന്നു.

ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്‍ തലസ്ഥാനത്തെത്തി, ബാലചന്ദ്രകുമാറുമായി ഗൂഢാലോചന നടത്തിയെന്ന് ദിലീപ്ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്‍ തലസ്ഥാനത്തെത്തി, ബാലചന്ദ്രകുമാറുമായി ഗൂഢാലോചന നടത്തിയെന്ന് ദിലീപ്

English summary
congress expelled state president in uttarakhand for muslim university remark
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X