ആറ് എംപിമാരെ കോണ്‍ഗ്രസ് പുറത്താക്കി
ദില്ലി:യുപിഎ സര്‍ക്കാരിനെതിരെ അവിശ്വാസം കൊണ്ടുവരാന്‍ നോട്ടീസ് നല്കിയ ആറ് കോണ്‍ഗ്രസ് എംപിമാരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ആന്ധ്രയില്‍ നിന്നുള്ള എംപിമാരെയാണ് പുറത്താക്കിയത്.
തെലങ്കാന വിഷയത്തില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും പ്രക്ഷുബ്ധമാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സഭയില്‍ തെലങ്കാന വിഷയം മാത്രമേ ഉയരുന്നുള്ളൂ. ഇതിനിടെയാണ് സര്‍ക്കാരിനെതിരെ അവിശ്വാസവുമായി ആറ് കോണ്‍ഗ്രസ് എംപിമാര്‍ രംഗത്തെത്തിയത്.

ഫെബ്രുവരി 11 ന് തന്നെ പലതവണ ബഹളം കാരണം സഭ നിര്‍ത്തിവക്കേണ്ടി വന്നു. തെലങ്കാനയെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും ആയ നാല്പതോളം പേര് സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. ഇതോടെ സഭ ബുധനാഴ്ചവരെ പിരിഞ്ഞു.
ആന്ധ്ര പ്രദേശിനെ വിഭജിച്ച് തെലങ്കാന , സീമാന്ധ്ര എന്നിങ്ങനെ രണ്ട് സംസ്ഥാനങ്ങളാക്കാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം. ദശാബ്ദങ്ങളായി ഈ ആവശ്യം ആന്ധ്രക്കാര് ഉന്നയിക്കുന്നുണ്ടെങ്കിലും തീരുമാനം പ്രവര്ത്തിപഥത്തിലെത്തിയപ്പോള് പ്രതിഷേധം മുറുകുകയായിരുന്നു.
കോണ്‍ഗ്രസിനുള്ളില്‍ തന്നെ തെലങ്കാന വിഷയം വിള്ളലുകളുണ്ടാക്കി. ആന്ധ്ര മുഖ്യമന്ത്രി പോലും തെലങ്കാന സംസ്ഥാന രൂപീകരണത്തിന് എതിരായ നിലപാടാണ് എടുത്തത്.
സംസ്ഥാനത്തിന്റെ തലസ്ഥാനമായ ഹൈദരാബാദിനെ ചൊല്ലിയാണ് പ്രധാന തര്‍ക്കം. ഇതോടെ ഹൈദരാബാദ് രണ്ട് സംസ്ഥാനങ്ങളുടയും തലസ്ഥാനമായി പ്രവര്‍ത്തിക്കട്ടെ എന്ന നിര്‍ദ്ദശം മുന്നോട്ട് വച്ചെങ്കിലും പ്രതിഷേധക്കാര്‍ കേട്ട മട്ടില്ല. എന്തായാലും ലോക്സഭ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കോണ്‍ഗ്രസ് നടത്തിയ നീക്കം ഒടുവില്‍ തിരിച്ചടിയാകുമോ എന്നാണ് ഇപ്പോള്‍ സംശയിക്കുന്നത്.
-
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന്












Click it and Unblock the Notifications