കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആറ് എംപിമാരെ കോണ്‍ഗ്രസ് പുറത്താക്കി

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി:യുപിഎ സര്‍ക്കാരിനെതിരെ അവിശ്വാസം കൊണ്ടുവരാന്‍ നോട്ടീസ് നല്‍കിയ ആറ് കോണ്‍ഗ്രസ് എംപിമാരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ആന്ധ്രയില്‍ നിന്നുള്ള എംപിമാരെയാണ് പുറത്താക്കിയത്.

തെലങ്കാന വിഷയത്തില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും പ്രക്ഷുബ്ധമാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സഭയില്‍ തെലങ്കാന വിഷയം മാത്രമേ ഉയരുന്നുള്ളൂ. ഇതിനിടെയാണ് സര്‍ക്കാരിനെതിരെ അവിശ്വാസവുമായി ആറ് കോണ്‍ഗ്രസ് എംപിമാര്‍ രംഗത്തെത്തിയത്.

Loksabha

ഫെബ്രുവരി 11 ന് തന്നെ പലതവണ ബഹളം കാരണം സഭ നിര്‍ത്തിവക്കേണ്ടി വന്നു. തെലങ്കാനയെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും ആയ നാല്‍പതോളം പേര്‍ സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. ഇതോടെ സഭ ബുധനാഴ്ചവരെ പിരിഞ്ഞു.

ആന്ധ്ര പ്രദേശിനെ വിഭജിച്ച് തെലങ്കാന , സീമാന്ധ്ര എന്നിങ്ങനെ രണ്ട് സംസ്ഥാനങ്ങളാക്കാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം. ദശാബ്ദങ്ങളായി ഈ ആവശ്യം ആന്ധ്രക്കാര്‍ ഉന്നയിക്കുന്നുണ്ടെങ്കിലും തീരുമാനം പ്രവര്‍ത്തിപഥത്തിലെത്തിയപ്പോള്‍ പ്രതിഷേധം മുറുകുകയായിരുന്നു.

കോണ്‍ഗ്രസിനുള്ളില്‍ തന്നെ തെലങ്കാന വിഷയം വിള്ളലുകളുണ്ടാക്കി. ആന്ധ്ര മുഖ്യമന്ത്രി പോലും തെലങ്കാന സംസ്ഥാന രൂപീകരണത്തിന് എതിരായ നിലപാടാണ് എടുത്തത്.

സംസ്ഥാനത്തിന്റെ തലസ്ഥാനമായ ഹൈദരാബാദിനെ ചൊല്ലിയാണ് പ്രധാന തര്‍ക്കം. ഇതോടെ ഹൈദരാബാദ് രണ്ട് സംസ്ഥാനങ്ങളുടയും തലസ്ഥാനമായി പ്രവര്‍ത്തിക്കട്ടെ എന്ന നിര്‍ദ്ദശം മുന്നോട്ട് വച്ചെങ്കിലും പ്രതിഷേധക്കാര്‍ കേട്ട മട്ടില്ല. എന്തായാലും ലോക്‌സഭ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കോണ്‍ഗ്രസ് നടത്തിയ നീക്കം ഒടുവില്‍ തിരിച്ചടിയാകുമോ എന്നാണ് ഇപ്പോള്‍ സംശയിക്കുന്നത്.

English summary
Congress on Tuesday expelled six MPs from Andhra Pradesh who had given notice of no-confidence motion against the UPA govt.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X