കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മധ്യപ്രദേശില്‍ കമല്‍നാഥ് വീഴും...ഹര്‍ദീപിന്റെ രാജി തുടക്കം, മിഷന്‍ രാജ്യസഭ വിടാതെ ബിജെപി!!

Google Oneindia Malayalam News

ഭോപ്പാല്‍: മധ്യപ്രദേശില്‍ അണിയറയില്‍ കളി നിയന്ത്രിച്ച് ബിജെപി. കുതിരക്കച്ചവടം ഇല്ലാതെ തന്നെ അധികാരം പിടിക്കുമെന്ന ഉറപ്പിലാണ് ബിജെപി. ഹര്‍ദീപ് സിംഗ് കോണ്‍ഗ്രസ് എംഎല്‍എ സ്ഥാനം രാജിവെച്ചത് ഇതിന്റെ തുടക്കമാണ്. 2022 വരെയുള്ള ബിജെപിയുടെ മിഷന്‍ രാജ്യസഭയുടെ ആദ്യ കടമ്പ കൂടിയാണിത്. കോണ്‍ഗ്രസിനുള്ളിലെ പ്രശ്‌നങ്ങള്‍ മാത്രമാണ് ബിജെപി മുതലെടുക്കുന്നത്.

അതേസമയം ജ്യോതിരാദിത്യ സിന്ധ്യയുടെ അഭാവവും ഇതിനിടെ ചര്‍ച്ചയാവുന്നുണ്ട്. പക്ഷേ ദിഗ് വിജയ് സിംഗിന്റെ രാഷ്ട്രീയമായ ഇടപെടല്‍ ബിജെപി ഇതിനിടെ പരോക്ഷമായി പൊളിച്ചിട്ടുണ്ട്. ഇപ്പോഴത്തെ കോണ്‍ഗ്രസിന്റെ പ്രശ്‌നങ്ങള്‍ മുഴുവന്‍ അവരുടെ പ്രശ്‌നങ്ങള്‍ കൊണ്ടാണ് സംഭവച്ചിരിക്കുന്നത്. നേതാക്കള്‍ പലരും ബിജെപിയെ സമീപിച്ചിരുന്നു എന്നത് സത്യമാണ്.

ഹര്‍ദീപ് സിംഗിന്റെ രാജി

ഹര്‍ദീപ് സിംഗിന്റെ രാജി

കോണ്‍ഗ്രസ് എംഎല്‍എ ഹര്‍ദീപ് സിംഗിന്റെ രാജി ഒരേസമയം ദിഗ് വിജയ് സിംഗിനും കമല്‍നാഥിനും വന്‍ തിരിച്ചടിയാണ്. പ്രശ്‌നങ്ങള്‍ തീര്‍ത്തെന്ന് സമാധാനിച്ചിരിക്കുമ്പോഴാണ് തിരിച്ചടി ഉണ്ടായത്. കമല്‍നാഥുമായി വലിയ പ്രശ്‌നങ്ങള്‍ ഹര്‍ദീപിനുണ്ടായിരുന്നു. കാലങ്ങളായി പാര്‍ട്ടിക്കൊപ്പമുണ്ടായിട്ടും കമല്‍നാഥ് ഹര്‍ദീപിനെ അവഗണിക്കുകയായിരുന്നു. തന്നെ മന്ത്രിയോ അതല്ലെങ്കില്‍ പാര്‍ട്ടിയിലെ ഏതെങ്കിലും ഉന്നത പദവിയോ നല്‍കണമെന്ന് ഹര്‍ദീപ് ആവശ്യപ്പെട്ടിരുന്നു. അത് നല്‍കാന്‍ കമല്‍നാഥ് തയ്യാറല്ല. ഹര്‍ദീപിന് സര്‍ക്കാരുണ്ടാക്കിയാല്‍ ബിജെപി മന്ത്രിസ്ഥാനം നല്‍കിയേക്കും.

സിന്ധ്യ എവിടെ

സിന്ധ്യ എവിടെ

കമല്‍നാഥ് സര്‍ക്കാരിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ഒരുമാസം മുമ്പേ ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞതാണ്. എന്നാല്‍ ഇതിന് പിന്നാലെ നേതൃത്വുമായി അദ്ദേഹം ഇടഞ്ഞു. ദിഗ് വിജയ് സിംഗുമായുള്ള കൂടിക്കാഴ്ച്ചയും റദ്ദാക്കി. ഇപ്പോള്‍ സര്‍ക്കാരിന് പ്രതിസന്ധി വന്നതോടെ അദ്ദേഹം എവിടെയുമില്ല. എംഎല്‍എമാരെ തിരിച്ച് കൊണ്ടുവരാന്‍ പോലും സിന്ധ്യ മെനക്കെട്ടില്ല. സിന്ധ്യ എവിടെയാണെന്ന ചോദ്യം പാര്‍ട്ടി വൃത്തങ്ങളില്‍ സജീവമായിരിക്കുകയാണ്.

വില്ലന്‍ ദിഗ് വിജയ് സിംഗ്

വില്ലന്‍ ദിഗ് വിജയ് സിംഗ്

കോണ്‍ഗ്രസ് സര്‍ക്കാരിനെ വീഴ്ത്താന്‍ പോവുന്ന വില്ലന്‍ ദിഗ് വിജയ് സിംഗ് ആണ്. രാജ്യസഭയിലേക്ക് ഇത്തവണ ദിഗ് വിജയ് സിംഗിനെ രാജ്യസഭയിലേക്ക് അയക്കാന്‍ കോണ്‍ഗ്രസിന് താല്‍പര്യമില്ലായിരുന്നു. പകരം സിന്ധ്യയെയായിരുന്നു കണ്ടിരുന്നത്. എന്നാല്‍ മധ്യപ്രദേശില്‍ രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാന്‍ മുന്നിലിറങ്ങിയത് ദിഗ് വിജയ് സിംഗും മകനുമാണ്. ഇതോടെ താനില്ലാതെ സര്‍ക്കാര്‍ നിലനില്‍ക്കുകയില്ലെന്ന സൂചനയാണ് അദ്ദേഹം ഹൈക്കമാന്‍ഡിന് നല്‍കിയത്. ഇതോടെ സിംഗിനെ നേതൃത്വം വീണ്ടും രാജ്യസഭയിലേക്ക് അയക്കേണ്ടി വരും. അതിന് വേണ്ടി കളിച്ച നാടകമാണ് ഇതെന്ന് ബിജെപി എംഎല്‍എ രാമേശ്വര്‍ ശര്‍മ വെളിപ്പെടുത്തി.

മിഷന്‍ രാജ്യസഭ

മിഷന്‍ രാജ്യസഭ

ബിജെപിയുടെ മിഷന്‍ രാജ്യസഭ തുടക്കമിടുന്നത് മധ്യപ്രദേശിലാണ്. 2022 വരെ ബിജെപി രാജ്യസഭയില്‍ പ്രതിസന്ധിയില്ല. എന്നാല്‍ അതിന് ശേഷം തിരിച്ചടിയുണ്ടാവും. ഇതിനെ മറികടക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. 55 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതില്‍ മൂന്നെണ്ണം മധ്യപ്രദേശിലാണ്. ഇതില്‍ രണ്ടെണ്ണം ബിജെപിയുടേതാണ്. അധികാരമുള്ളത് കൊണ്ട് കോണ്‍ഗ്രസ് രണ്ട് സീറ്റ് നേടുമെന്നാണ് വിലയിരുത്തല്‍. ഏഴ് സീറ്റുകളുടെ വ്യത്യാസത്തിലാണ് വിജയം കിടക്കുന്നത്. ദിഗ് വിജയ് സിംഗ് വീണാല്‍ അത് ബിജെപിക്ക് രണ്ട് നേട്ടം സ്വന്തമാക്കാന്‍ സഹായിക്കും.

കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍

കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍

കോണ്‍ഗ്രസില്‍ പ്രധാന നേതാക്കള്‍ക്കൊന്നും പദവികള്‍ ലഭിക്കാത്തത് കൊണ്ട് അസന്തുഷ്ടരാണ്. ഇതുവരെ പുതിയൊരു സംസ്ഥാന അധ്യക്ഷനെ കണ്ടെത്താന്‍ സാധിക്കാത്തതും മറ്റൊരു പ്രതിസന്ധിയാണ്. ദിഗ് വിജയ് സിംഗിനെ വീഴ്ത്താന്‍ പാര്‍ട്ടിക്കുള്ളില്‍ പോരാട്ടത്തിലാണ് ദീപക് ബാബറിയ. സിംഗിനെ രാജ്യസഭയിലേക്ക് അയക്കരുതെന്ന് ഹൈക്കമാന്‍ഡിനോടും ബാബറിയ ആവശ്യപ്പെട്ടിട്ടുണ്ട്. പകരം തന്നെ മത്സരിപ്പിക്കാനാണ് ആവശ്യപ്പെട്ടത്. ദിഗ് വിജയ് സിംഗ് മത്സരിക്കാതിരുന്നാലോ, ഇനി അഥവാ തോറ്റാലോ കോണ്‍ഗ്രസ് സര്‍ക്കാര്‍ വീഴുമെന്ന് ഉറപ്പാണ്.

അമിത് ഷായുടെ പച്ചക്കൊടി

അമിത് ഷായുടെ പച്ചക്കൊടി

ജാര്‍ഖണ്ഡ്, ദില്ലി പരാജയത്തോടെ അമിത് ഷായുടെ ക്ഷമ നശിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിലായി ശിവരാജ് സിംഗ് ചൗഹാനുമായി ഇക്കാര്യം അമിത് ഷാ ചര്‍ച്ച ചെയ്തിട്ടുണ്ട്. എപ്പോള്‍ വേണമെങ്കിലും സര്‍ക്കാരിനെ വീഴ്ത്താനാണ് പ്ലാന്‍. 7 എംഎല്‍എമാര്‍ക്ക് വമ്പന്‍ ഓഫറും നല്‍കിയിട്ടുണ്ട്. രാജ്യസഭയില്‍ രണ്ടാം സീറ്റ് ബിജെപിക്ക് ജയിക്കാന്‍ 9 വോട്ട് വേണം. കോണ്‍ഗ്രസിന് ഒരു സീറ്റ് മതി. അതുകൊണ്ട് പോരാട്ടം ത്രില്ലറാവുമെന്ന് ഉറപ്പാണ്. ഇവിടെയും മേല്‍ക്കൈ ബിജെപിക്കാണ്.

20 എംഎല്‍എമാര്‍

20 എംഎല്‍എമാര്‍

കോണ്‍ഗ്രസിലെ 20ഓളം എംഎല്‍എമാര്‍ ബിജെപിയുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഇക്കാര്യം ബിജെപി നേതാവ് നരോത്തം മിശ്ര സ്ഥിരീകരിച്ചു. സിന്ധ്യ ഗ്രൂപ്പിലുള്ള നേതാക്കളെയാണ് ലക്ഷ്യമിടുന്നത്. സിന്ധ്യയെ സംസ്ഥാന അധ്യക്ഷനാക്കിയില്ലെങ്കില്‍ പാര്‍ട്ടി വിടുമെന്ന് നേരത്തെ തന്നെ 25ലധികം എംഎല്‍എമാര്‍ പറഞ്ഞതാണ്. ഇതെല്ലാം ബിജെപിക്ക് അനുകൂലമാണ്. അതേസമയം രാജ്യസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ മധ്യപ്രദേശ് സര്‍ക്കാര്‍ താഴെ വീഴാനുള്ള സാധ്യത കൂടുതലാണ്.

English summary
congress face bjp's rajya sabha poll challenge
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X