കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രക്തക്കൊതിയന്‍, കണ്ണില്‍ ചോരയില്ലാത്ത രാഹുല്‍, പരീക്കറുടെ മരണത്തില്‍ കോണ്‍ഗ്രസിന് വിമര്‍ശനം!!

Google Oneindia Malayalam News

Recommended Video

cmsvideo
പരീക്കറിന് പകരം ആര്? | Oneindia Malayalam

ദില്ലി: മുന്‍ പ്രതിരോധ മന്ത്രിയും ഗോവ മുഖ്യമന്ത്രിയുമായ മനോഹര്‍ പരീക്കറുടെ മരണത്തെ തുടര്‍ന്നുള്ള നടപടികളില്‍ കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ. #vampirecongress കോണ്‍ഗ്രസ് എന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിംഗാണ് ഇപ്പോള്‍. പരീക്കറിന്റെ മരണത്തെ തുടര്‍ന്ന് ഗോവയില്‍ സര്‍ക്കാരുണ്ടാക്കാനുള്ള കോണ്‍ഗ്രസിന്റെ ശ്രമങ്ങളാണ് വിമര്‍ശനം ഏറ്റുവാങ്ങിയത്. രക്തക്കൊതിയനായ കോണ്‍ഗ്രസ് എന്നാണ് സോഷ്യല്‍ മീഡിയയുടെ വിശേഷണം.

1

രാഹുല്‍ ഗാന്ധിക്കെിരെയും നിരവധി വിമര്‍ശനങ്ങളുണ്ട്. ആദരാഞ്ജലി അര്‍പ്പിക്കാനോ നല്ല വാക്കുപോലും പറയാനോ രാഹുല്‍ തയ്യാറായില്ലെന്നാണ് വിമര്‍ശനം. അദ്ദേഹത്തിന് കണ്ണില്‍ ചോരയില്ലെന്നും, കോണ്‍ഗ്രസ് ഇതുവരെ അനുശോചനം പോലും അറിയിച്ചില്ലെന്നും വിമര്‍ശനമുണ്ട്. പരീക്കറുടെ മരണം നടന്ന് രണ്ട് മണിക്കൂറിനുള്ളില്‍ തന്നെ ഗവര്‍ണര്‍ക്ക് കത്തയച്ച കോണ്‍ഗ്രസിന്റെയും രാഹുല്‍ ഗാന്ധിയുടെ നടപടി മനുഷ്യത്വരഹിതമാണെന്ന് സോഷ്യല്‍ മീഡിയ ഒന്നടങ്കം പറയുന്നു.

മുഖ്യമന്ത്രിയെന്ന നിലയില്‍ പരീക്കറുടെ മരണത്തിന് കോണ്‍ഗ്രസ് അല്‍പ്പമെങ്കിലും മനുഷ്യത്വം പ്രകടിപ്പിക്കണമായിരുന്നു. എന്നാല്‍ ഇത് നാണം കെട്ട പരിപാടിയാണ്. സംസ്‌കാരം ഒട്ടുമില്ലാത്ത, രക്തം കൊതി മൂത്ത ഒരു പാര്‍ട്ടിയുടെ സംസ്‌കാരമാണ് ഇത് കാണിക്കുന്നതെന്നാണ് വിമര്‍ശനം. അതേസമയം മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും ഈ നടപടി രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട്. എന്തുകൊണ്ട് സംസ്‌കാര ചടങ്ങുകള്‍ക്ക് കോണ്‍ഗ്രസ് കാത്തുനില്‍ക്കുന്നില്ലെന്നായിരുന്നു സോഷ്യല്‍ മീഡിയയുടെ ചോദ്യം.

പരീക്കറുടെ മരണം കോണ്‍ഗ്രസിന് വലിയ അനുഗ്രഹമാണ്. ഇത്തരം രക്തകൊതിയന്‍മാരെ അധികാരത്തില്‍ നിന്നകറ്റിയത് അദ്ദേഹമായിരുന്നു. മരണത്തിലും ഇത്തരം കാര്യങ്ങള്‍ പുറത്തുവന്നതിലൂടെ, കോണ്‍ഗ്രസിന്റെ രക്തക്കൊതി പിന്നെയും പുറത്തുവന്നിരിക്കുകയാണ്. രാജ്യത്തിന്റെ രക്തം ഊറ്റിയെടുക്കുന്നവരാണ് കോണ്‍ഗ്രസെന്നായിരുന്നു മറ്റൊരു വിമര്‍ശനം. അതേസമയം ഗോവയില്‍ അധികാരം നിലനിര്‍ത്തുന്നതിനായി ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ പോരാട്ടത്തിലാണ്.

ആലപ്പുഴയില്‍ അടൂര്‍ പ്രകാശ് തോല്‍ക്കും, മത്സരിക്കാന്‍ വരേണ്ടെന്ന് പറഞ്ഞതാണെന്ന് വെള്ളാപ്പള്ളിആലപ്പുഴയില്‍ അടൂര്‍ പ്രകാശ് തോല്‍ക്കും, മത്സരിക്കാന്‍ വരേണ്ടെന്ന് പറഞ്ഞതാണെന്ന് വെള്ളാപ്പള്ളി

English summary
congress faces backlash in social media
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X