കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുംബൈ കോണ്‍ഗ്രസില്‍ പ്രസിഡന്റ് പോര്... സോണിയ ക്യാമ്പും രാഹുല്‍ ക്യാമ്പും തമ്മില്‍

Google Oneindia Malayalam News

മുംബൈ: സംസ്ഥാന തിരഞ്ഞെടുപ്പ് നടക്കാന്‍ മാസങ്ങള്‍ മാത്രം ശേഷിക്കെ മഹാരാഷ്ട്ര കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. പ്രമുഖ നേതാക്കള്‍ തമ്മില്‍ പരസ്യ പോര് തുടങ്ങിയിരിക്കുകയാണ്. മുംബൈ റീജ്യണല്‍ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരായ സഞ്ജയ് നിരുപവും മിലിന്ദ് ദേവ്‌റയും തമ്മിലാണ് പ്രശ്‌നങ്ങള്‍. സോണിയാ ഗാന്ധി അധ്യക്ഷയായി ചുമതല ഏറ്റെടുത്തതോടെയാണ് പ്രശ്‌നങ്ങള്‍ രൂക്ഷമായത്.

ഇതോടെ സഖ്യം അടക്കമുള്ള കാര്യങ്ങളിലും പ്രതിസന്ധി വന്നിരിക്കുകയാണ്. വിബിഎയുമായുള്ള സഖ്യം ആവശ്യമാണെന്ന് ഒരു പക്ഷം വാദിക്കുന്നുണ്ട്. എന്നാല്‍ മിലിന്ദ് ദേവ്‌റ പാര്‍ട്ടിയില്‍ ഒറ്റപ്പെട്ടതോടെ സഖ്യം വരാനുള്ള സാധ്യത അടഞ്ഞിരിക്കുകയാണ്. അതേസമയം മിലിന്ദ് ദേവ്‌റ ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തി എന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്. നേരത്തെ തന്നെ പാര്‍ട്ടി വിടാനുള്ള ഒരുക്കത്തിലാണ് ദേവ്‌റയെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നു.

അധ്യക്ഷനെ മാറ്റി

അധ്യക്ഷനെ മാറ്റി

ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം രാജിവെക്കാനുള്ള സന്നദ്ധത മുംബൈ കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷനായ മിലിന്ദ് ദേവ്‌റ അറിയിച്ചിരുന്നു. എന്നാല്‍ സോണിയാ ഗാന്ധി ദേവ്‌റയോട് തുടരാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി അദ്ദേഹത്തെ മാറ്റിയിരിക്കുകയാണ്. ഏക്‌നാഥ് ഗെയ്ക്ക്വാദാണ് പുതിയ അധ്യക്ഷന്‍. ദേവ്‌റ പാര്‍ട്ടി വിടാനുള്ള ഒരുക്കങ്ങള്‍ നടത്തുന്നു എന്ന സൂചനയെ തുടര്‍ന്നാണ് മാറ്റമെന്ന് റിപ്പോര്‍ട്ടുണ്ട്.

അയാള്‍ക്ക് കഴിവില്ല

അയാള്‍ക്ക് കഴിവില്ല

മിലിന്ദ് ദേവ്‌റയ്ക്ക് പാര്‍ട്ടി ശക്തിപ്പെടുത്താനുള്ള കഴിവില്ലെന്ന് സഞ്ജയ് നിരുപം പറയുന്നു. നേതൃത്വത്തെ മുന്നോട്ട് നയിക്കാനും അദ്ദേഹത്തിന് സാധിക്കില്ല. തിരഞ്ഞെടുപ്പിന്റെ ആവേശം ഒരു പ്രവര്‍ത്തകരിലുമില്ല. ഇതിനെല്ലാം കാരണം ദേവ്‌റയാണ്. അദ്ദേഹം സ്ഥാനമൊഴിയുന്നത് കൊണ്ട് നേട്ടം മാത്രമാണുള്ളതെന്നും സഞ്ജയ് നിരുപം വ്യക്തമാക്കി. അതേസമയം പുതിയ പ്രസിഡന്റ് 40 ദിവസം കൊണ്ട് പാര്‍ട്ടിയെ ശക്തിപ്പെടുത്തണമെന്നും നിരുപം ആവശ്യപ്പെട്ടു.

വിഭാഗീയതയ്ക്ക് കാരണം

വിഭാഗീയതയ്ക്ക് കാരണം

സോണിയാ ഗാന്ധി ദേശീയ അധ്യക്ഷ സ്ഥാനം ഏറ്റെടുത്തതോടെ പാര്‍ട്ടിയില്‍ വീണ്ടും സീനിയര്‍ വിഭാഗം ശക്തമായിരിക്കുകയാണ്. ദേവ്‌റ നേരത്തെ മുകേഷ് അംബാനിയെ അടക്കം തിരഞ്ഞെടുപ്പ് സമയത്ത് കൈയ്യിലെടുക്കാന്‍ നോക്കിയിരുന്നു. ഇത് സംസ്ഥാനത്തെ നേതാക്കള്‍ക്ക് ഇഷ്ടപ്പെട്ടിട്ടില്ല. നേരത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് ദേവ്‌റയെ പിന്തുണയ്ക്കുന്നവര്‍ ഹൈക്കമാന്‍ഡില്‍ സമ്മര്‍ദം ചെലുത്തിയാണ് സഞ്ജയ് നിരുപത്തെ അധ്യക്ഷ സ്ഥാനത്ത് നിന്ന് പുറത്താക്കിയത്.

ദേവ്‌റ വീഴുന്നു

ദേവ്‌റ വീഴുന്നു

കോണ്‍ഗ്രസില്‍ അശോക് ചവാനും സഞ്ജയ് നിരുപവും സോണിയാ ഗാന്ധിക്ക് കീഴില്‍ ശക്തനായിരിക്കുകയാണ്. ഇവര്‍ക്ക് സോണിയ കൂടുതല്‍ അധികാരം നല്‍കിയേക്കും. രാഹുല്‍ ഗാന്ധിക്ക് മിലിന്ദ് ദേവ്‌റയെ പിന്തുണയ്ക്കാനും സാധിക്കുന്നില്ല. ഇതൊക്കെ ദേവ്‌റയെ പാര്‍ട്ടിയില്‍ ദുര്‍ബലനാക്കിയിരിക്കുകയാണ്. ജോതിരാദിത്യ സിന്ധ്യയെ അധ്യക്ഷ സ്ഥാനത്തേക്ക് നിര്‍ദേശിച്ച ദേവ്‌റയുടെ നീക്കങ്ങള്‍, സോണിയ ക്യാമ്പിനെ ഒന്നടങ്കം അദ്ദേഹത്തിന് എതിരായി മാറ്റിയിരിക്കുകയാണ്.

പാര്‍ട്ടി വിടുമോ?

പാര്‍ട്ടി വിടുമോ?

മഹാരാഷ്ട്രയില്‍ നിരവധി നേതാക്കള്‍ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേരുന്നുണ്ട്. മിലിന്ദ് ദേവ്‌റയുമായി ബിജെപി നേതൃത്വം ചര്‍ച്ച നടത്തിയെന്നാണ് സൂചന. ഇത് കോണ്‍ഗ്രസിനെ മോശമായി ബാധിക്കും. നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ മുംബൈയില്‍ ബിജെപിയിലേക്ക് എത്താന്‍ കാരണമാകും. മുംബൈയില്‍ ശിവസേനയുടെ കോട്ട പൊളിക്കാനും ഇത് ബിജെപിയെ സഹായിക്കും. ദേവ്‌റയടക്കം രാഹുല്‍ ക്യാമ്പിലുള്ള നേതാക്കള്‍ സീനിയര്‍ നേതാക്കളെ പ്രതിരോധിക്കാന്‍ നീക്കം വേറെ നടത്തുന്നുണ്ട്.

സഖ്യത്തിലും ധാരണയില്ല

സഖ്യത്തിലും ധാരണയില്ല

മഹാരാഷ്ട്രയില്‍ വലിയ സഖ്യത്തിന് മിലിന്ദ് ദേവ്്‌റ തയ്യാറായിരുന്നു. എന്നാല്‍ എന്‍സിപി അല്ലാതെ പുതിയ സഖ്യം കോണ്‍ഗ്രസിനുണ്ടാവില്ല. പ്രകാശ് അംബേദ്ക്കറുടെ വിബിഎയും രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയും പുറത്ത് തന്നെ നില്‍ക്കും. വിഭാഗീയത കൂടുന്നതിനൊപ്പം മിലിന്ദ് ദേവ്‌റയെ പിന്തുണയ്ക്കുന്ന വിഭാഗം ബിജെപിക്ക് വോട്ട് ചെയ്താല്‍ കോണ്‍ഗ്രസിന് പ്രതിപക്ഷ സ്ഥാനം വരെ നഷ്ടമാകും. അതേസമയം സംസ്ഥാന തിരഞ്ഞെടുപ്പിന് ശേഷം ദേവ്‌റ പാര്‍ട്ടി വിടുമെന്ന അഭ്യൂഹങ്ങള്‍ മഹാരാഷ്ട്രയില്‍ ശക്തമാണ്.

<strong>കശ്മീരികള്‍ പുതിയ നയത്തെ സ്വാഗതം ചെയ്യുന്നു... പക്ഷേ അത് വേണം, തുറന്ന് പറഞ്ഞ് ഡോവല്‍!!</strong>കശ്മീരികള്‍ പുതിയ നയത്തെ സ്വാഗതം ചെയ്യുന്നു... പക്ഷേ അത് വേണം, തുറന്ന് പറഞ്ഞ് ഡോവല്‍!!

English summary
congress faces presidential fight in maharashtra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X